BREAKING NEWS

പിതാവ് വാഹനാപകടത്തിൽ മരിച്ചത് വെള്ളിയാഴ്ച, അച്ഛൻ മരിച്ച് രണ്ടാം ദിവസം 18 ദിവസം മാത്രം പ്രായമുള്ള മകൾ തൊട്ടിലിൽ മരിച്ച നിലയിൽ, നെ‌ടുമങ്ങാട് 22 ദിവസം പ്രായമുള്ള മറ്റൊരു കുഞ്ഞും മരിച്ച നിലയിൽ

· · 1 min read
Share: Copied!

തൃശ്ശൂർ: പിതാവ് മരിച്ചതിനു പിന്നാലെ നവജാത ശിശു തൊട്ടിലിൽ മരിച്ച നിലയിൽ. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് 18 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പാൽ തൊണ്ടയിൽ കുരുങ്ങിയതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വെള്ളറക്കാട് തറമേൽഞാലിൽ വീട്ടിൽ സുധീഷ്-മനുരാധ ദമ്പതികളുടെ മകളാണ് മരിച്ചത്. അതേസമയം ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടിയുടെ പിതാവ് സുധീഷ് വാഹനാപകടത്തിൽ മരിച്ചത്.

അതേസമയം തിരുവനന്തപുരം നെടുമങ്ങാട് 22 ദിവസം പ്രായമുള്ള മറ്റൊരു നവജാത ശിശുവിനേയും മരിച്ച നിലയിൽ കണ്ടെത്തി. പറണ്ടോട് സ്വദേശിനി ബിന്ദുവിന്റെ മകൾ ശ്രേയയാണ് മരിച്ചത്. രാവിലെ വീട്ടിൽ നിന്നും ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പ്രായം തികയാതെ ജനിച്ച കുട്ടിയാണ്. ആശുപത്രിയിൽ എത്തിക്കുമ്പോൾ കുഞ്ഞിന്റെ ദേഹത്ത് മഞ്ഞ നിറമായിരുന്നു. മരണ കാരണം വ്യക്തമല്ല. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ആർഎസ്എസ് വളർന്നുവെങ്കിലും അതിനുള്ളിൽ ‘നല്ല മനുഷ്യരുടെ ക്ഷാമം’ ഉണ്ട്, ആവശ്യം നിറവേറാന്‍ സർക്കാർ ഉദ്യോഗസ്ഥർ ‘സംഘ് പ്രവർത്തകർ’ എന്ന് സ്വയം വിശേഷിപ്പിക്കുന്നു, ഗുണമേന്മയുള്ള വ്യക്തികളെ വളർത്തിയെടുക്കുന്നതിലാണ് സംഘടനയുടെ കരുത്ത്, വൈറലായി ബിജെപി നേതാവിന്റെ പരാമര്‍ശം

BREAKING NEWS
ശബരിമലയിലെ 1.63 ലക്ഷം കിലോ വഴിപാട് അരി കടത്തി; ദേവസ്വം ബോർഡിന് 42.37 ലക്ഷം രൂപയുടെ നഷ്ടം
11 Nov 2026
BREAKING NEWS
‘ദീപാവലി മനുഷ്യനിർമിത രോഗമെന്ന് പരാമർശം’; ഇമ്രാൻ മസൂദിനെതിരെ ബി.ജെ.പി., വിവാദം ശക്തം
11 Nov 2026
BREAKING NEWS
'കണ്ടാൽ അറിയാവുന്നവരല്ല, കൊണ്ടാലറിയാവുന്നവർ;സ്റ്റേഷൻ ആക്രമിക്കാനെത്തിയ കോൺ​ഗ്രസ് കുറുവാ സംഘത്തെ വേണ്ടപോലെ പോലീസ് കൈകാര്യം ചെയ്തില്ല; സംഭവങ്ങൾക്ക് പിന്നിൽ പാർട്ടി പുറത്താക്കിയ മുൻ എംഎൽഎ ‘ അടൂർ പൊലീസിനെതിരെ പി. ജയരാജൻ
11 Nov 2026
BREAKING NEWS
'പാക് തുറമുഖത്ത് കപ്പൽ എത്തിയപ്പോൾ വെരിഫിക്കേഷന് പാസ്പോർട്ട് നൽകി; പരിശോധന കഴിഞ്ഞ് ക്യാപ്റ്റനെ ഏൽപ്പിച്ചെന്നാണ് കരുതിയത്; ഇറാനിൽ എത്തിയ ശേഷമാണ് ക്യാപ്റ്റൻ്റെ കൈവശം ഇല്ലെന്ന് അറിയുന്നത്'; നാട്ടിലേയ്ക്ക് മടങ്ങാനാകാതെ 11 മാസം; സഹായം തേടി കൊല്ലം സ്വദേശിയായ യുവാവ്, ഇടപെട്ട് മന്ത്രി ബിന്ദുകൃഷ്ണ
11 Nov 2026