BREAKING NEWS

ശബരിമലയിലെ 1.63 ലക്ഷം കിലോ വഴിപാട് അരി കടത്തി; ദേവസ്വം ബോർഡിന് 42.37 ലക്ഷം രൂപയുടെ നഷ്ടം

· · 1 min read
Share: Copied!

തിരുവനന്തപുരം: ശബരിമലയിൽ തീർഥാടകർ വഴിപാടായി സമർപ്പിച്ച 1.63 ലക്ഷം കിലോഗ്രാം അരി കരാറുകാരൻ ദേവസ്വം ബോർഡിൽ പണമടയ്ക്കാതെ കടത്തിയതായി വിജിലൻസ് റിപ്പോർട്ട്. ഇതിലൂടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 42,37,568 രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണ്ടെത്തൽ.

തീർഥാടകർ ഇരുമുടിക്കെട്ടിൽ കൊണ്ടുവരുന്ന അരി സന്നിധാനത്തെ വിവിധ ഭാഗങ്ങളിലുള്ള വലിയ ഭണ്ഡാരങ്ങളിലാണ് സമർപ്പിക്കുന്നത്. ഇതിൽനിന്ന് ചെറിയൊരു ഭാഗം വെള്ളനിവേദ്യവും ശർക്കരപ്പായസവും തയ്യാറാക്കാൻ ഉപയോഗിക്കും. ബാക്കി വരുന്ന അരി കരാർ അടിസ്ഥാനത്തിൽ വിൽക്കുകയാണ് പതിവ്.

2025 നവംബറിൽ ശ്രീപദ്മനാഭ ട്രേഡേഴ്‌സിലെ അനിൽകുമാറിനാണ് അരി വിൽപ്പനയുടെ കരാർ നൽകിയത്. കിലോഗ്രാമിന് 26 രൂപയായിരുന്നു കരാർ നിരക്ക്. എന്നാൽ 2026 ഏപ്രിൽ വരെ 1,62,983.4 കിലോഗ്രാം അരി കൊണ്ടുപോയിട്ടും കരാറുകാരൻ ബോർഡിന് പണം അടച്ചില്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ. മാതൃഭൂമി റിപ്പോർട്ട് ചെയ്തു.

ഓരോ തവണ അരി കൊണ്ടുപോകുമ്പോഴും തൂക്കം രേഖപ്പെടുത്തി ദേവസ്വം അക്കൗണ്ടിൽ പണമടയ്ക്കാനുള്ള ചലാൻ സ്റ്റോർ സൂപ്രണ്ട് കരാറുകാരന് നൽകണം. എന്നാൽ ബന്ധപ്പെട്ട ജീവനക്കാരൻ ചലാൻ നൽകുകയോ പണം അടച്ചെന്ന് ഉറപ്പാക്കുകയോ ചെയ്തില്ല. സ്റ്റോക്ക് ലെഡ്ജറിലും അരിയുടെ അളവ് രേഖപ്പെടുത്തിയിരുന്നില്ല. വിജിലൻസ് പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.

സന്നിധാനത്തെ മെയിൻ സ്റ്റോർ സൂപ്രണ്ടായിരുന്ന ബി. ദിലീപ് കുമാറിന്റെ ചുമതലക്കാലത്താണ് ക്രമക്കേട് നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. മേയ് 31ന് ഇദ്ദേഹം വിരമിച്ചിരുന്നു.

പണം ലഭിക്കാത്ത വിവരം നിലവിലെ എക്സിക്യൂട്ടീവ് ഓഫീസർ ദേവസ്വം കമ്മിഷണറെ അറിയിച്ചിരുന്നു. തുടർന്ന് കുടിശ്ശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കമ്മിഷണർ കരാറുകാരന് നോട്ടീസ് നൽകിയെങ്കിലും നടപടിയുണ്ടായില്ല. കുടിശ്ശികത്തുകയും പലിശയും കരാറുകാരനിൽനിന്ന് ഈടാക്കണമെന്നാണ് വിജിലൻസിന്റെ നിർദേശം. അതിന് കഴിയാത്തപക്ഷം മുൻ സ്റ്റോർ സൂപ്രണ്ടായിരുന്ന ദിലീപ് കുമാറിൽനിന്ന് തുക ഈടാക്കണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്.

BREAKING NEWS
‘ദീപാവലി മനുഷ്യനിർമിത രോഗമെന്ന് പരാമർശം’; ഇമ്രാൻ മസൂദിനെതിരെ ബി.ജെ.പി., വിവാദം ശക്തം
11 Nov 2026
BREAKING NEWS
'കണ്ടാൽ അറിയാവുന്നവരല്ല, കൊണ്ടാലറിയാവുന്നവർ;സ്റ്റേഷൻ ആക്രമിക്കാനെത്തിയ കോൺ​ഗ്രസ് കുറുവാ സംഘത്തെ വേണ്ടപോലെ പോലീസ് കൈകാര്യം ചെയ്തില്ല; സംഭവങ്ങൾക്ക് പിന്നിൽ പാർട്ടി പുറത്താക്കിയ മുൻ എംഎൽഎ ‘ അടൂർ പൊലീസിനെതിരെ പി. ജയരാജൻ
11 Nov 2026
BREAKING NEWS
'പാക് തുറമുഖത്ത് കപ്പൽ എത്തിയപ്പോൾ വെരിഫിക്കേഷന് പാസ്പോർട്ട് നൽകി; പരിശോധന കഴിഞ്ഞ് ക്യാപ്റ്റനെ ഏൽപ്പിച്ചെന്നാണ് കരുതിയത്; ഇറാനിൽ എത്തിയ ശേഷമാണ് ക്യാപ്റ്റൻ്റെ കൈവശം ഇല്ലെന്ന് അറിയുന്നത്'; നാട്ടിലേയ്ക്ക് മടങ്ങാനാകാതെ 11 മാസം; സഹായം തേടി കൊല്ലം സ്വദേശിയായ യുവാവ്, ഇടപെട്ട് മന്ത്രി ബിന്ദുകൃഷ്ണ
11 Nov 2026
BREAKING NEWS
ആംബുലൻസ് സർവ്വീസിന്റെ മറവിൽ കഞ്ചാവ് വില്പന; രോ​ഗികളെ കൊണ്ടുപോകും വഴി പൊതികൾ കൈമാറും; രഹസ്യവിവരത്തെ തുടർന്ന് പോലീസ് നിരീക്ഷണം ; 23 കാരൻ ഡ്രൈവർ പിടിയിൽ
11 Nov 2026