BREAKING NEWS

‘പാക് തുറമുഖത്ത് കപ്പൽ എത്തിയപ്പോൾ വെരിഫിക്കേഷന് പാസ്പോർട്ട് നൽകി; പരിശോധന കഴിഞ്ഞ് ക്യാപ്റ്റനെ ഏൽപ്പിച്ചെന്നാണ് കരുതിയത്; ഇറാനിൽ എത്തിയ ശേഷമാണ് ക്യാപ്റ്റൻ്റെ കൈവശം ഇല്ലെന്ന് അറിയുന്നത്’; നാട്ടിലേയ്ക്ക് മടങ്ങാനാകാതെ 11 മാസം; സഹായം തേടി കൊല്ലം സ്വദേശിയായ യുവാവ്, ഇടപെട്ട് മന്ത്രി ബിന്ദുകൃഷ്ണ

· · 1 min read
Share: Copied!

കൊല്ലം: പാസ്പോർട്ടും മറ്റ് യാത്രാരേഖകളും നഷ്ടപ്പെട്ടതിനെ തുടർന്ന് മലയാളി യുവാവ് ഇറാനിൽ കുടുങ്ങി. കൊല്ലം പ്രാക്കുളം സ്വദേശി അക്ഷയ് ഹരീഷാണ് നാട്ടിലേക്ക് മടങ്ങാനാകാതെ ഇറാനിൽ കഴിയുന്നത്. അലി ഷിപ്പിങ് കമ്പനിയുടെ പാം മറൈൻ കപ്പലിൽ വാച്ച് കീപ്പറായി ജോലി ചെയ്യുകയായിരുന്നു അക്ഷയ്. നാട്ടിലേക്ക് മടങ്ങാൻ സഹായം തേടിയതോടെ വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടു.

കൊല്ലം എംഎൽഎയും മന്ത്രിയുമായ ബിന്ദു കൃഷ്ണ അക്ഷയുമായി ഫോണിൽ സംസാരിച്ചു. മുഖ്യമന്ത്രിക്കും കേന്ദ്ര വിദേശകാര്യ മന്ത്രിക്കും ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിക്കും ഇറാനിലെ ഇന്ത്യൻ എംബസിക്കും മന്ത്രി കത്തയച്ചു. പാസ്പോർട്ടും മറ്റ് യാത്രാരേഖകളും വീണ്ടെടുത്ത് യുവാവിനെ നാട്ടിലെത്തിക്കാനുള്ള ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്.

പാക്കിസ്ഥാനിലെ തുറമുഖത്ത് കപ്പൽ എത്തിയപ്പോൾ പരിശോധനയ്ക്കായി പാസ്പോർട്ട് അധികൃതർക്ക് കൈമാറിയെന്നാണ് അക്ഷയ് പറയുന്നത്. പരിശോധന പൂർത്തിയായിട്ടും പാസ്പോർട്ട് തിരികെ ലഭിച്ചില്ല. പാസ്പോർട്ടും മറ്റ് യാത്രാരേഖകളും കപ്പലിന്റെ ക്യാപ്റ്റനെ ഏൽപ്പിച്ചിട്ടുണ്ടാകുമെന്നാണ് കരുതിയത്. എന്നാൽ കപ്പൽ ഇറാനിലെത്തിയശേഷം മടങ്ങാനുള്ള ഒരുക്കങ്ങൾക്കിടെയാണ് രേഖകൾ ക്യാപ്റ്റന്റെ കൈവശമില്ലെന്ന് വ്യക്തമായത്.

അക്ഷയ്ക്കൊപ്പം യാത്രാരേഖകൾ നഷ്ടമായ ആറ് മ്യാൻമർ പൗരന്മാരും കപ്പലിലുണ്ടായിരുന്നു. ഇവരുടെ എംബസി ഇടപെട്ട് നാട്ടിലെത്തിച്ചു. എന്നാൽ അക്ഷയ് ഇപ്പോഴും ഇറാനിൽ തുടരുകയാണ്.

11 മാസമായി ഇറാനിലാണെന്ന് അക്ഷയ് പറയുന്നു. ദുബായിലാണ് ജോലിയെന്നു പറഞ്ഞാണ് ഏജന്റ് തന്നെ കൊണ്ടുപോയത്. എന്നാൽ കപ്പലിന്റെ യാത്രകളെല്ലാം ഇറാനിലേക്കായിരുന്നു. യുദ്ധത്തെത്തുടർന്ന് നിലച്ച കപ്പൽ സർവീസ് മാസങ്ങൾക്കു മുൻപാണ് വീണ്ടും ആരംഭിച്ചത്. പാക്കിസ്ഥാനിൽനിന്ന് അരി കൊണ്ടുവരാനാണ് കപ്പൽ പോയത്. രണ്ടാം തവണ യാത്ര കഴിഞ്ഞു മടങ്ങിയെത്തിയപ്പോഴാണ് പാസ്പോർട്ട് തിരികെ ലഭിക്കാതിരുന്നതെന്നും അക്ഷയ് പറഞ്ഞു.

ക്യാപ്റ്റനോട് പാസ്പോർട്ടിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ പാക്കിസ്ഥാനിൽത്തന്നെ ഉണ്ടോയെന്ന് കമ്പനി പരിശോധിച്ചെന്നും ഇല്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും അക്ഷയ് പറയുന്നു. രേഖകൾ എവിടെയാണെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ നാട്ടിലേക്കുള്ള മടക്കം അനിശ്ചിതത്വത്തിലാണ്.

 

BREAKING NEWS
ആംബുലൻസ് സർവ്വീസിന്റെ മറവിൽ കഞ്ചാവ് വില്പന; രോ​ഗികളെ കൊണ്ടുപോകും വഴി പൊതികൾ കൈമാറും; രഹസ്യവിവരത്തെ തുടർന്ന് പോലീസ് നിരീക്ഷണം ; 23 കാരൻ ഡ്രൈവർ പിടിയിൽ
11 Nov 2026
BREAKING NEWS
'ജാരസന്തതിയുടെ മുത്തശ്ശിയാകാനുള്ള ഇന്ദിരാഗാന്ധിയുടെ ശ്രമം പരാജയപ്പെട്ടു'... പത്രവാർത്ത ഏറെ വേദനിപ്പിച്ചു!! കട്ടിയുള്ള കറുത്ത മുടിയും നീളമുള്ള മെലിഞ്ഞ വിരലുകളുമുള്ള, പൂർണമായ ശരീരഘടനയുള്ള ഒരു ചെറിയ കുഞ്ഞായിരുന്നു അവൻ, പക്ഷെ ഒരു ദിവസം മാത്രമായിരുന്നു ആയുസ്, എന്തു സംഭവിച്ചാലും നമ്മുടെ കുഞ്ഞിനെ നദിയിൽ...
11 Nov 2026
BREAKING NEWS
നെതന്യാഹുവിനെ പുകച്ച് പുറത്തുചാടിക്കാനുള്ള നീക്കം അന്തിമ ഘട്ടത്തിൽ!! സ്പീക്കർ സ്ഥാനത്തേക്ക് മുൻ മന്ത്രി മതൻ കഹാന? പ്രധാന പദവികൾ പങ്കിടാൻ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി, അന്തിമ പട്ടിക അടുത്ത ബുധനാഴ്ച അംഗീകാരത്തിനായി പാർലമെന്റിന്റെ പൊതുസമ്മേളനത്തിൽ സമർപ്പിക്കും, പ്രത്യേക സമിതികൾ രൂപീകരിക്കാനു...
11 Nov 2026
BREAKING NEWS
ലഹരി വാങ്ങാൻ പണം ആവശ്യപ്പെട്ടിട്ടും കൊടുത്തില്ല, 28 കാരൻ വീ‌ട്ടിലെ സാധനങ്ങളെല്ലാം അടിച്ചുതകർത്തു, മാതാവിനെ ക്രൂരമായി മർദിച്ചു, പിന്നാലെ കൈയിൽ കിട്ടിയ കത്തിക്ക് മുതുകിൽ കുത്തിപ്പരുക്കേൽപ്പിച്ചു, അമ്മയുടെ പരാതിയിൽ മകനെതിരെ കേസ്
11 Nov 2026