BREAKING NEWS

‘ദീപാവലി മനുഷ്യനിർമിത രോഗമെന്ന് പരാമർശം’; ഇമ്രാൻ മസൂദിനെതിരെ ബി.ജെ.പി., വിവാദം ശക്തം

· · 1 min read
Share: Copied!

സഹാറൻപുർ: ദീപാവലിയെക്കുറിച്ചുള്ള പരാമർശത്തിൽ വിവാദത്തിലായി കോൺഗ്രസ് എം.പി. ഇമ്രാൻ മസൂദ്. ‘ദീപാവലിയും മലിനീകരണവും മനുഷ്യനിർമിത രോഗങ്ങളാണ്’ എന്ന് ഇമ്രാൻ മസൂദ് പറഞ്ഞതായുള്ള റിപ്പോർട്ടുകൾക്കു പിന്നാലെയാണ് വിവാദം. ഒരു വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശമെന്നാണ് റിപ്പോർട്ട്. ഇതോടെ ബി.ജെ.പി. നേതാക്കൾ കോൺഗ്രസിനെതിരെ രംഗത്തെത്തി.

ദീപാവലിയെക്കുറിച്ചുള്ള പരാമർശത്തെ ബി.ജെ.പി. വക്താവ് രാകേഷ് ത്രിപാഠി രൂക്ഷമായി വിമർശിച്ചു. സനാതന ധർമത്തെ കോൺഗ്രസ് നിരന്തരം അപമാനിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരം പരാമർശങ്ങൾക്ക് കോൺഗ്രസ് വലിയ വില നൽകേണ്ടിവരുമെന്നും ത്രിപാഠി പറഞ്ഞു.

കോൺഗ്രസിന് മാനസികനില നഷ്ടപ്പെട്ടിരിക്കുകയാണെന്നും ഒരു വശത്ത് സനാതന ധർമത്തെ ഡെങ്കിപ്പനി, മലേറിയ, കൊതുകുകൾ എന്നിവയോട് ഉപമിക്കുകയും മറുവശത്ത് ഹിന്ദുത്വത്തെ നിരന്തരം അപമാനിക്കുകയും ചെയ്യുകയാണെന്നും ത്രിപാഠി ആരോപിച്ചു. കോടിക്കണക്കിന് ഹിന്ദുക്കൾ ശ്രീരാമൻ അയോധ്യയിലേക്ക് മടങ്ങിയെത്തിയതിന്റെ സ്മരണയ്ക്കായി ആഘോഷിക്കുന്ന ഉത്സവമാണ് ദീപാവലിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വിവാദ പരാമർശം നടത്തിയിട്ടില്ലെന്ന് ഇമ്രാൻ മസൂദ് വിശദീകരിച്ചു. ദീപാവലിയെക്കുറിച്ച് താൻ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും ഇത്തരം പ്രസ്താവനകൾ എവിടെനിന്നാണ് വരുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. താനും ദീപാവലി ആഘോഷിക്കുന്നയാളാണെന്നും ദീപാവലി സമയത്ത് വായുഗുണനിലവാര സൂചിക (എ.ക്യു.ഐ.) വളരെ മോശമാകുന്നുവെന്നാണ് ചൂണ്ടിക്കാട്ടിയതെന്നും മസൂദ് വ്യക്തമാക്കി.

എ.ക്യു.ഐ. നിയന്ത്രിക്കാൻ നേരത്തേ നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ ദീപാവലി സമയത്ത് മലിനീകരണത്തിന്റെ തോത് ഇത്രയും ഉയരില്ലായിരുന്നുവെന്നും മനുഷ്യന്റെ ഇടപെടലുകളിലൂടെ സൃഷ്ടിക്കപ്പെടുന്ന പ്രശ്നമാണ് മലിനീകരണമെന്നും അദ്ദേഹം വിശദീകരിച്ചു. മലിനീകരണം തടയാൻ പൊതുജനങ്ങളിൽ കൂടുതൽ അവബോധവും പങ്കാളിത്തവും ആവശ്യമാണെന്നും സർക്കാരിന് മാത്രമായി പ്രശ്നം പരിഹരിക്കാനാകില്ലെന്നും എം.പി. ചൂണ്ടിക്കാട്ടി.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ദീപാവലിയെ ‘ഖുശിയോം കി ഈദ്’ (സന്തോഷത്തിന്റെ ഈദ്) എന്ന് വിശേഷിപ്പിച്ചതിനു പിന്നാലെയാണ് പുതിയ വിവാദം ഉടലെടുത്തത്. ദീപാവലി എല്ലാവരും ആഘോഷിക്കുന്ന പ്രധാന ഉത്സവമാണെന്നും ആളുകളെ ഒരുമിപ്പിക്കുകയും പ്രിയപ്പെട്ടവരെ കാണാനുള്ള അവസരം നൽകുകയും ചെയ്യുന്ന സന്തോഷത്തിന്റെ ഉത്സവമാണെന്നുമായിരുന്നു ഖാർഗെയുടെ പരാമർശം.

ഖാർഗെയുടെ വാക്കുകൾക്കെതിരെ ബി.ജെ.പി. വക്താവ് പ്രദീപ് ഭണ്ഡാരിയും രംഗത്തെത്തിയിരുന്നു. ദീപാവലി ദിനത്തിലും കോൺഗ്രസ് പ്രീണന രാഷ്ട്രീയത്തെയും വോട്ടുബാങ്കിനെയും കുറിച്ചാണ് ചിന്തിക്കുന്നതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. സോണിയ ഗാന്ധി ബാബരി മസ്ജിദിനെക്കുറിച്ച് സംസാരിച്ചതിനു പിന്നാലെ ഖാർഗെ ദീപാവലി സന്ദേശത്തിലൂടെ പ്രീണന രാഷ്ട്രീയം നടത്തുകയാണെന്നും ഭണ്ഡാരി ആരോപിച്ചു.

ഭാരതീയ ജനതാ യുവമോർച്ച ദേശീയ അധ്യക്ഷനും വഡോദര എം.പിയുമായ ഡോ. ഹേമാംഗ് ജോഷിയും ഖാർഗെയെ വിമർശിച്ചു. ‘ഖാർഗെ ജി, ദീപാവലി സന്തോഷത്തിന്റെ ഈദാണെന്ന് താങ്കൾ പറഞ്ഞു. അങ്ങനെയെങ്കിൽ പുതിയ ഇന്ത്യയിലെ മിർ ജാഫറാണോ രാഹുൽ ഗാന്ധി?’ എന്നായിരുന്നു ജോഷിയുടെ എക്സ് പോസ്റ്റ്.

BREAKING NEWS
'കണ്ടാൽ അറിയാവുന്നവരല്ല, കൊണ്ടാലറിയാവുന്നവർ;സ്റ്റേഷൻ ആക്രമിക്കാനെത്തിയ കോൺ​ഗ്രസ് കുറുവാ സംഘത്തെ വേണ്ടപോലെ പോലീസ് കൈകാര്യം ചെയ്തില്ല; സംഭവങ്ങൾക്ക് പിന്നിൽ പാർട്ടി പുറത്താക്കിയ മുൻ എംഎൽഎ ‘ അടൂർ പൊലീസിനെതിരെ പി. ജയരാജൻ
11 Nov 2026
BREAKING NEWS
'പാക് തുറമുഖത്ത് കപ്പൽ എത്തിയപ്പോൾ വെരിഫിക്കേഷന് പാസ്പോർട്ട് നൽകി; പരിശോധന കഴിഞ്ഞ് ക്യാപ്റ്റനെ ഏൽപ്പിച്ചെന്നാണ് കരുതിയത്; ഇറാനിൽ എത്തിയ ശേഷമാണ് ക്യാപ്റ്റൻ്റെ കൈവശം ഇല്ലെന്ന് അറിയുന്നത്'; നാട്ടിലേയ്ക്ക് മടങ്ങാനാകാതെ 11 മാസം; സഹായം തേടി കൊല്ലം സ്വദേശിയായ യുവാവ്, ഇടപെട്ട് മന്ത്രി ബിന്ദുകൃഷ്ണ
11 Nov 2026
BREAKING NEWS
ആംബുലൻസ് സർവ്വീസിന്റെ മറവിൽ കഞ്ചാവ് വില്പന; രോ​ഗികളെ കൊണ്ടുപോകും വഴി പൊതികൾ കൈമാറും; രഹസ്യവിവരത്തെ തുടർന്ന് പോലീസ് നിരീക്ഷണം ; 23 കാരൻ ഡ്രൈവർ പിടിയിൽ
11 Nov 2026
BREAKING NEWS
'ജാരസന്തതിയുടെ മുത്തശ്ശിയാകാനുള്ള ഇന്ദിരാഗാന്ധിയുടെ ശ്രമം പരാജയപ്പെട്ടു'... പത്രവാർത്ത ഏറെ വേദനിപ്പിച്ചു!! കട്ടിയുള്ള കറുത്ത മുടിയും നീളമുള്ള മെലിഞ്ഞ വിരലുകളുമുള്ള, പൂർണമായ ശരീരഘടനയുള്ള ഒരു ചെറിയ കുഞ്ഞായിരുന്നു അവൻ, പക്ഷെ ഒരു ദിവസം മാത്രമായിരുന്നു ആയുസ്, എന്തു സംഭവിച്ചാലും നമ്മുടെ കുഞ്ഞിനെ നദിയിൽ...
11 Nov 2026