BREAKING NEWS

മുഖ്യമന്ത്രിയുടെ മറുപടി റെജി ചെറിയാനോടല്ല, എന്നോട്, അക്കാര്യത്തിൽ ലോകത്തെ പറ്റിക്കാം, എന്നെ പറ്റിക്കാനാകില്ല, കുട്ടനാട് വിവാദത്തില്‍ പ്രതികരണവുമായി കുഞ്ഞാലിക്കുട്ടി

· · 1 min read
Share: Copied!

മലപ്പുറം:  കുട്ടനാട് എം.എൽ.എ റെജി ചെറിയാന്റെ ചോദ്യത്തിനുള്ള മുഖ്യമന്ത്രിയുടെ മറുപടി വിവാദമായതിൽ പ്രതികരണവുമായി വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. തന്നോട് നേരത്തെ സംസാരിച്ച കാര്യത്തിന്റെ തുടർച്ചയാണ് വി.ഡി. സതീശൻ പറഞ്ഞത്.  അത് റെജി ചെറിയാന്റെ ചോദ്യത്തിനുള്ള മറുപടി അല്ല. താനുമായി സംസാരിക്കുന്നതിനിടയിൽ ചോദ്യം വന്നപ്പോൾ മുഖ്യമന്ത്രി മറുപടി കൊടുത്ത് ഇരുന്ന് എന്നോടുള്ള സംസാരം തുടർന്നതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞത് കുട്ടനാട് എം.എൽ.എയോട് അല്ലെന്ന് എനിക്ക് അറിയാം. അക്കാര്യത്തിൽ ലോകത്തെ പറ്റിക്കാം, പക്ഷേ, എന്നെ പറ്റിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

മൂലം വള്ളംകളിക്ക് കുട്ടനാടിന് പ്രാദേശിക അവധി നൽകണമെന്ന എം.എൽ.എയുടെ ആവശ്യത്തിന് നിയമസഭയിൽ ഒരു മറുപടിയും സീറ്റിൽ ഇരുന്നശേഷം മറ്റൊരു മറുപടിയും നൽകുന്ന രീതിയിലാണ് സതീശന്റെ വിഡിയോ പുറത്തുവന്നത്. റെജി ചെറിയാൻ അവതരിപ്പിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു സതീശൻ.

‘മൂലം വള്ളംകളി ദിവസം കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കുന്ന കാര്യം സർക്കാർ പരിശോധിച്ച് തീരുമാനിക്കു’മെന്നായിരുന്നു മൈക്കിലൂടെയുള്ള മറുപടി. എന്നാൽ, മറുപടിക്ക് ശേഷം സീറ്റിൽ ഇരുന്ന മുഖ്യമന്ത്രി അടുത്തിരുന്ന കുഞ്ഞാലിക്കുട്ടിയോട് ‘ഒരു കാരണവശാലും അവധി കൊടുക്കില്ല’ എന്നാണ് പറയുന്നത്.

BREAKING NEWS
മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയം, ഭാര്യയെ കഴുത്ത് ഞെരിച്ചു കൊന്ന് ഭര്‍ത്താവ്, ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍
11 Nov 2026
BREAKING NEWS
'ജയവും തോൽവിയും അംഗീകരിക്കണം, ആരോപണം ഉന്നയിക്കുന്നവർ തെളിവ് ഹാജരാക്കണം'; പി.ടി. ഉഷയ്ക്ക് മറുപടിയുമായി അഞ്ജു ബോബി ജോർജ്
11 Nov 2026
BREAKING NEWS
ആഘോഷം ദുരന്തത്തിനു വഴിമാറിയത് ഞൊടിയിടയിൽ!! ദീപാവലി ആഘോഷിക്കാനായി സഹപ്രവർത്തകർക്കൊപ്പം മലേഷ്യയിലെ റവാങ്ങിലെ തടാകത്തിലെത്തി... പൊടുന്നനെയുണ്ടായ മലവെള്ളപ്പാച്ചിലിൽ എട്ടുപേർക്ക് ദാരുണാന്ത്യം, മരിച്ചവരിൽ എറണാകുളം, പേരാമ്പ്ര, കണ്ണൂർ സ്വദേശികളായ മൂന്നു മലയാളികളും
11 Nov 2026
BREAKING NEWS
ഇടവഴിയിലൂടെ നടന്നുപോകുകയായിരുന്ന പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കഴുത്തിനുപിടിച്ച് മുഖത്ത് സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചു, പുറത്ത് മർദ്ദിച്ചു, വസ്ത്രങ്ങൾ ബലമായി അഴിച്ചുമാറ്റി ലൈംഗികാതിക്രമം- യുവാവ് അറസ്റ്റിൽ, പ്രതി മുൻപും സമാനരീതിയിൽ കുറ്റകൃത്യത്തിൽ ഏർപ്പെട്ടിരുന്നയാൾ
11 Nov 2026