BREAKING NEWS

ഇടവഴിയിലൂടെ നടന്നുപോകുകയായിരുന്ന പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കഴുത്തിനുപിടിച്ച് മുഖത്ത് സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചു, പുറത്ത് മർദ്ദിച്ചു, വസ്ത്രങ്ങൾ ബലമായി അഴിച്ചുമാറ്റി ലൈംഗികാതിക്രമം- യുവാവ് അറസ്റ്റിൽ, പ്രതി മുൻപും സമാനരീതിയിൽ കുറ്റകൃത്യത്തിൽ ഏർപ്പെട്ടിരുന്നയാൾ

· · 1 min read
Share: Copied!

താനൂർ: പ്രായപൂർത്തിയാകാത്ത കുട്ടിയെ ഇടവഴിയിൽ തടഞ്ഞുനിർത്തി ശാരീരികമായി ഉപദ്രവിക്കുകയും ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. ജമാൽപ്പീടിക സ്വദേശി എളേരക്കാട്ട് ഇബ്രാഹിം മുത്തൈസിർ (26) ആണ് അറസ്റ്റിലായത്.

നടന്നുപോവുകയായിരുന്ന ഇടവഴിയിൽ തടഞ്ഞുനിർത്തി കുട്ടിയെ കഴുത്തിനുപിടിച്ച് മുഖത്ത് സിഗരറ്റ് ഉപയോഗിച്ച് പൊള്ളിക്കുകയും പുറത്ത് മർദ്ദിക്കുകയും ചെയ്തതിനുശേഷം വസ്ത്രങ്ങൾ ബലമായി അഴിച്ചുമാറ്റി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. കുട്ടിയും രക്ഷിതാവും താനൂർ പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ താനൂർ ബീച്ച് പരിസരത്തുനിന്ന് പോലീസ് പിടികൂടുകയായിരുന്നു.

അതേസമയം പ്രതി മുൻപും സമാനമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട് ജയിൽവാസം അനുഭവിച്ചിട്ടുള്ളയാളാണെന്നും ലഹരി ഉപയോഗത്തെത്തുടർന്ന് സമൂഹവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നയാളാണെന്നും പോലീസ് പറഞ്ഞു. ഇയാൾക്കെതിരേ താനൂർ പോലീസ് സ്റ്റേ ഷനിൽ മുൻപ് നാലോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് പറയുന്നു.

 

BREAKING NEWS
ആഘോഷം ദുരന്തത്തിനു വഴിമാറിയത് ഞൊടിയിടയിൽ!! ദീപാവലി ആഘോഷിക്കാനായി സഹപ്രവർത്തകർക്കൊപ്പം മലേഷ്യയിലെ റവാങ്ങിലെ തടാകത്തിലെത്തി... പൊടുന്നനെയുണ്ടായ മലവെള്ളപ്പാച്ചിലിൽ എട്ടുപേർക്ക് ദാരുണാന്ത്യം, മരിച്ചവരിൽ എറണാകുളം, പേരാമ്പ്ര, കണ്ണൂർ സ്വദേശികളായ മൂന്നു മലയാളികളും
11 Nov 2026
BREAKING NEWS
ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്നു, നാട്ടുകാരെ കണ്ടതും ഓടിരക്ഷപ്പെടാന്‍ ശ്രമം, ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍
11 Nov 2026
BREAKING NEWS
നെതന്യാഹുവിനെ വീഴ്ത്തിയതിൽ യൂത്ത് ലീഗിനും പങ്കെന്ന് കെ.എം. ഷാജി; പിന്നാലെ ട്രോൾമഴ
11 Nov 2026
BREAKING NEWS
നിയന്ത്രണം വിട്ട കാർ പാതയോരത്തെ മരത്തിലേക്ക് ഇടിച്ചു കയറി, രണ്ടു പേർക്ക് ദാരുണാന്ത്യം, മൂന്നുപേരുടെ നില അതീവ ​ഗുരുതരം, അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച്
11 Nov 2026