BREAKING NEWS

ആഘോഷം ദുരന്തത്തിനു വഴിമാറിയത് ഞൊടിയിടയിൽ!! ദീപാവലി ആഘോഷിക്കാനായി സഹപ്രവർത്തകർക്കൊപ്പം മലേഷ്യയിലെ റവാങ്ങിലെ തടാകത്തിലെത്തി… പൊടുന്നനെയുണ്ടായ മലവെള്ളപ്പാച്ചിലിൽ എട്ടുപേർക്ക് ദാരുണാന്ത്യം, മരിച്ചവരിൽ എറണാകുളം, പേരാമ്പ്ര, കണ്ണൂർ സ്വദേശികളായ മൂന്നു മലയാളികളും

· · 1 min read
Share: Copied!

പിറവം: മലേഷ്യയിൽ ഉരുൾപൊട്ടലിനെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ മൂന്ന് മലയാളികളടക്കം എട്ടുപേർക്ക് ദാരുണാന്ത്യം. എറണാകുളം മണീട് ചീരക്കാട്ടുപാറ കുഞ്ഞൻമലയിൽ കെ.ബി. അനീഷ് (35), പേരാമ്പ്ര കൽപ്പത്തൂർ മമ്മിളിക്കുളം ചുണ്ടക്കാട്ടിൽ നാരായണന്റെ മകൻ ലിനിൽ (44), കണ്ണൂർ സ്വദേശിയായ മറ്റൊരാൾ എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. ഏഴുവർഷത്തോളമായി മലേഷ്യയിൽ റവാങ്ങിൽ ജൻട്രോൾ എൻജിയറിങ് കമ്പനിയിൽ മെഷീൻ ഓപ്പറേറ്ററായി ജോലിചെയ്യുകയായിരുന്നു അനീഷ്. ദീപാവലി ആഘോഷിക്കാനായി സഹപ്രവർത്തകർക്കൊപ്പം റവാങ്ങിലെ തടാകത്തിലെത്തിയതായിരുന്നു. അച്ഛൻ: ചീരക്കാട്ടുപാറ കുഞ്ഞൻമലയിൽ പരേതനായ ഭാസ്കരൻ. അമ്മ: സുജാത. ഭാര്യ: രേഷ്മ. മകൻ: ഭവേന്ദു. സഹോദരങ്ങൾ: കെ.ബി. അജുമോൻ, കെ.ബി. അജീഷ്.

അതേസമയം മലേഷ്യയിലെ ന്യൂ സിസ്റ്റം ടെക്നോളജി എസ്.ഡി.എം. ബി.എച്ച്.ഡി.യിൽ പ്രോഗ്രാമറായിരുന്നു ലിനിൽ. ഭാര്യ: ജേഷ്മ (സ്വപ്ന). മക്കൾ: വിഷ്ണുവേദ്, അരുൺവേദ്. അമ്മ: രുക്‌മിണി. ‌റവാങ്ങിൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ മലയാളി അസോസിയേഷൻ പ്രവർത്തകരുമായി ബന്ധപ്പെട്ട് നാട്ടിലേക്ക്‌ കൊണ്ടുവരാനാണ് ശ്രമം ആരംഭിച്ചു.

ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്നു, നാട്ടുകാരെ കണ്ടതും ഓടിരക്ഷപ്പെടാന്‍ ശ്രമം, ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

BREAKING NEWS
'ജയവും തോൽവിയും അംഗീകരിക്കണം, ആരോപണം ഉന്നയിക്കുന്നവർ തെളിവ് ഹാജരാക്കണം'; പി.ടി. ഉഷയ്ക്ക് മറുപടിയുമായി അഞ്ജു ബോബി ജോർജ്
11 Nov 2026
BREAKING NEWS
ഇടവഴിയിലൂടെ നടന്നുപോകുകയായിരുന്ന പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കഴുത്തിനുപിടിച്ച് മുഖത്ത് സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചു, പുറത്ത് മർദ്ദിച്ചു, വസ്ത്രങ്ങൾ ബലമായി അഴിച്ചുമാറ്റി ലൈംഗികാതിക്രമം- യുവാവ് അറസ്റ്റിൽ, പ്രതി മുൻപും സമാനരീതിയിൽ കുറ്റകൃത്യത്തിൽ ഏർപ്പെട്ടിരുന്നയാൾ
11 Nov 2026
BREAKING NEWS
ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്നു, നാട്ടുകാരെ കണ്ടതും ഓടിരക്ഷപ്പെടാന്‍ ശ്രമം, ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍
11 Nov 2026
BREAKING NEWS
നെതന്യാഹുവിനെ വീഴ്ത്തിയതിൽ യൂത്ത് ലീഗിനും പങ്കെന്ന് കെ.എം. ഷാജി; പിന്നാലെ ട്രോൾമഴ
11 Nov 2026