തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ കൊണ്ടുപോയി കുടുക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. അത് യുഡിഎഫ് സര്‍ക്കാരിന്റെ പെരടിക്ക് വെച്ച് പോകാനാകില്ല. പിഎം ശ്രീ ബഹുദൂരം കിലോമീറ്ററുകള്‍ താണ്ടിയാണ് ഞങ്ങളുടെ മുമ്പില്‍ എത്തിയത്. ഒരു മാസം മാത്രമായ ഒരു സര്‍ക്കാരിന്റെ തലയില്‍ എല്ലാം കൂടി വെച്ചിട്ട് പോകാനൊന്നും ആര്‍ക്കും കഴിയില്ല -അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ അടിയന്തര പ്രമേയം വന്നപ്പോള്‍ പ്രതിപക്ഷ നേതാവ് പറഞ്ഞില്ലേ, ഫണ്ട് കിട്ടില്ല എന്നുള്ള ഘട്ടത്തിലാണ് ഞങ്ങള്‍ പണം വാങ്ങിയത് എന്ന്.
ഫണ്ട് കിട്ടില്ല എന്ന ഘട്ടത്തില്‍ എത്തിയപ്പോള്‍ അതുവരെ അവര്‍ പറഞ്ഞതൊക്കെ ഒറ്റ പറച്ചിലില്‍ അവസാനിച്ചില്ലേ. ഫണ്ട് വാങ്ങി ഉപയോഗിച്ച് എല്ലാം കഴിഞ്ഞ സ്ഥിതിയാണ് ഇപ്പോ ഉള്ളത്. ഇനി എന്ത് ചെയ്യാന്‍ കഴിയും എന്നുള്ളത് നോക്കാനാണ് ഞങ്ങള്‍ കമ്മിറ്റിയെ വെച്ചത്. അതൊക്കെ വളരെ വ്യക്തമാണ്. ഓരോ വിഷയങ്ങളും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു വിവാദമാക്കുക മാത്രമാണ് ഇപ്പോള്‍. എല്ലാം അവര്‍ ചെയ്തുവെച്ചതാണ്.
ഇനി അതില്‍നിന്ന് തല ഊരണമെങ്കില്‍ തന്നെ പരിക്കില്ലാതെ തല ഊരാന്‍ തന്നെ പറ്റുമോ, പറ്റുമെങ്കില്‍ എങ്ങനെ ചെയ്യണം എന്ന് നോക്കാനാണ് ഒരു കമ്മിറ്റിയെ വെച്ചത് -കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എ

















































