കോഴിക്കോട്: ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങുന്നതിനിടെ വീണ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. വടകര അഴിയൂർ സ്വദേശി അൻസാറാണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കോഴിക്കോട് സമീപത്തേക്ക് എത്തുന്ന സമയത്ത് ഏറനാട് എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങുകയായിരുന്നു അൻസാർ. ഇതോടെ ട്രെയിനിൽ നിന്ന് പുറത്തേക്ക് വീണതായാണ് വിവരം.
വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ യുവാവിന്റെ കാൽ മുറിഞ്ഞിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിച്ചു.

















































