BREAKING NEWS

പത്താം ക്ലാസുകാരന്റെ വാട്ടർ ബോട്ടിലിൽ നാടൻ ചാരായം!! സഹപാഠി എത്തിച്ചുനൽകിയതെന്ന് വിദ്യാർത്ഥി; മറ്റ് വിദ്യാർത്ഥികൾക്കും സമാന രീതിയിൽ ചാരായം വിതരണം ചെയ്തിട്ടുണ്ടെന്ന് അധ്യാപകർ; സംഭവം താമരശ്ശേരിയിൽ

· · 1 min read
Share: Copied!

കോഴിക്കോട്: താമരശ്ശേരിയിൽ  പത്താം ക്ലാസ് വിദ്യാർത്ഥിയുടെ ബാഗിൽ നിന്ന് നാടൻ ചാരായം കണ്ടെത്തി. വിദ്യാർത്ഥികളുടെ ബാഗ് പരിശോധിക്കുന്നതിനിടെയാണ് വാട്ടർ ബോട്ടിലിൽ സൂക്ഷിച്ച നിലയിൽ ചാരായം കണ്ടെത്തിയത്.

സ്കൂളിലെ ചില വിദ്യാർത്ഥികൾ മദ്യപിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് അധ്യാപകർ പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ ഒരു വിദ്യാർത്ഥിയുടെ ബാഗിലുണ്ടായിരുന്ന വാട്ടർ ബോട്ടിലിൽ നാടൻ ചാരായം കണ്ടെത്തുകയായിരുന്നു.

തുടർന്ന് അധ്യാപകർ വിദ്യാർത്ഥിയെ ചോദ്യം ചെയ്തപ്പോൾ, സഹപാഠിയായ മറ്റൊരു വിദ്യാർത്ഥിയാണ് ചാരായം എത്തിച്ചുനൽകിയതെന്ന് കുട്ടി മൊഴി നൽകിയതായി വിവരമുണ്ട്. മറ്റ് ചില വിദ്യാർത്ഥികൾക്കും സമാന രീതിയിൽ ചാരായം വിതരണം ചെയ്തിട്ടുണ്ടെന്ന സൂചനയും അധ്യാപകർക്ക് ലഭിച്ചിട്ടുണ്ട്.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അധ്യാപകർ ഉടൻ പൊലീസിനെ വിവരം അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചതായാണ് വിവരം.

BREAKING NEWS
‘വെറും വെള്ളക്കടലാസിൽ, സാക്ഷികളുടെ ഒപ്പുമില്ല‘; അമിതാഭ് ബച്ചന്റെ ‘ജൽസ’ ബംഗ്ലാവിന്റെ ഉടമസ്ഥാവകാശത്തിൽ തർക്കം; 1993-ൽ ജയ ബച്ചന് നൽകിയ ഇഷ്ടദാനം ചോദ്യം ചെയ്ത് സഹോദരഭാര്യ
14 Nov 2026
BREAKING NEWS
’മാപ്പുപറയണം, പരാതി പിൻവലിക്കണം; ഇല്ലെങ്കിൽ...’ അധ്യാപികയ്ക്കെതിരേ പരാതി നൽകിയ പത്താം ക്ലാസ് വിദ്യാർഥിനിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി; കോൺഗ്രസ് നേതാവിനെതിരെ ആരോപണം
14 Nov 2026
BREAKING NEWS
റിമി ടോമിക്ക് ഇന്ന് വിവാഹം; ചടങ്ങ് വരൻ മുംബൈ മലയാളി ലിബിൻ മാത്യു ജനിച്ചുവളർന്ന ഡോംബിവല്ലിയിൽ , പങ്കെടുക്കുന്നത് അടുത്ത ബന്ധുക്കൾ മാത്രം
14 Nov 2026
BREAKING NEWS
ഒറ്റപ്പാലത്തെ പാൽക്കടയിൽ ജോലിചെയ്തിരുന്ന ​ഗുരുമൂർത്തി ചില്ലറക്കാരനല്ല; ബോളിവു‍ഡ് താരങ്ങളുടെ യാത്രാവഴികളുടെ ചിത്രങ്ങൾ ബിഷ്ണോയ് സംഘത്തിന് കൈമാറി; പ്രതിഫലമായി ലഭിച്ചത് 20,000 ഡോളർ, മുഴുവനും ഭാര്യയുടെ അക്കൗണ്ടിൽ ഭദ്രമാക്കി; തെളിവുകൾ പൊക്കി തൃശൂർ പോലീസ്
14 Nov 2026