കണ്ണൂർ: ഭർത്താവുമായി സംസാരിച്ചതിനു പിന്നാലെ ഇരിട്ടി പാലത്തിൽനിന്നു പുഴയിലേക്ക് ചാടിയ യുവതിയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. തിങ്കൾ രാവിലെ പത്തരയോടെ യുവതി പാലത്തിൽ നിന്ന് ചാടുന്നത് ഇതുവഴി വന്ന ലോറി ഡ്രൈവറാണ് കണ്ടത്. ഉടൻ ലോറി പാലത്തിൽ നിർത്തി ഡ്രൈവർ ബഹളമുണ്ടാക്കി. ഈ സമയം സമീപത്തുണ്ടായിരുന്ന നിർമാണ തൊഴിലാളിയായ ഇതര സംസ്ഥാനക്കാരൻ പുഴയിലിറങ്ങി യുവതിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇയാളും അവശനിലയിലായി.
പിന്നാലെ ഇതുവഴി വന്ന മുഴക്കുന്ന് സ്വദേശി പ്രജോദ് വെള്ളത്തിലിറങ്ങി രണ്ടുപേരെയും രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല. തുടർന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി എല്ലാവരേയും കരയ്ക്ക് കയറ്റുകയായിരുന്നു. യുവതിയേയും ഇതര സംസ്ഥാന തൊഴിലാളിയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.














































