BREAKING NEWS

കല്ലറയിൽ പായയിൽ പൊതിഞ്ഞനിലയിൽ കണ്ടെത്തിയ മൃതദേഹം 2006 ൽ അടക്കിയ ആളുടേതെന്ന് സംശയം; സംസ്കാരസമയത്തെ ചിത്രങ്ങളിൽ തെളിവ് ലഭിച്ചു; ആദ്യത്തെ ശരീര അവശിഷ്ടം മാറ്റാതെ എങ്ങനെ രണ്ടാമത്തേത് അടക്കം ചെയ്തു?

· · 1 min read
Share: Copied!

കണ്ണൂർ: വാണിയപ്പാറ ഇൻഫൻറ് ജീസസ് പള്ളി സെമിത്തേരി കല്ലറയിലെ ദുരൂഹതയിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. 2006 ലും 2015 ലും അടക്കം ചെയ്ത രണ്ടുപേരുടെ ശരീര അവശിഷ്ടങ്ങളാണ് കല്ലറയിൽ ഉള്ളതെന്നാണ് പള്ളി അധികൃതർ വ്യക്തമാക്കുന്നത്.2006 ൽ റോസമ്മ, 2015 ൽ ജയ്സൺ എന്നിവരുടെ മൃതദേഹങ്ങളാണ് 38 -ാം നമ്പർ കല്ലറയിൽ അടക്കിയിരുന്നത് എന്നാണ് കണ്ടെത്തൽ. ഇത് സ്ഥിരീകരിക്കാൻ മരിച്ചവരുടെ ബന്ധുക്കളെ വിളിച്ചു വരുത്തും. പള്ളി ഭാരവാഹികളുടെയും മൊഴി എടുത്തേക്കും.

ഇപ്പോൾ കണ്ടെത്തിയ പ്ലാസ്റ്റിക് പായ റോസമ്മയുടെ ശവപ്പെട്ടിക്കൊപ്പം ഉണ്ടായിരുന്നതാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്. സംസ്കാരസമയത്തെ ചിത്രങ്ങളിൽ ഇതിന്റെ തെളിവ് ലഭിച്ചതായാണ് സൂചന. എന്നാൽ ആദ്യത്തെ ശരീര അവശിഷ്ടം മാറ്റാതെ എങ്ങനെ രണ്ടാമത്തേത് അടക്കം ചെയ്തു എന്നതിൽ സംശയം തുടരുകയാണ്.

BREAKING NEWS
ഇരട്ട ലോട്ടറി ടിക്കറ്റുകൾ !! സ്ത്രീശക്തി ലോട്ടറിയിൽ ഒരേ നമ്പറിൽ രണ്ട് ടിക്കറ്റുകൾ; അച്ചടി പിശക്; പരാതിക്കാരനോട് ആശങ്കവേണ്ട, സമ്മാനമടിച്ചാൽ രണ്ടിനും തുക ലഭിക്കുമെന്ന് ലോട്ടറി ഓഫീസർ; നറുക്കെടുപ്പ് ഇന്ന്
03 Nov 2026
BREAKING NEWS
ചേരാനല്ലൂർ വാഹന അപകടക്കേസിൽ പ്രതിയായ 17 കാരൻറെ വ്യക്തി വിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ ആവശ്യപ്പെട്ട് കോടതി, 17 യൂസർ ഐഡികൾക്ക് എതിരെ നടപടി!! നിയമത്തിന് മുന്നിൽ എല്ലാവരും തുല്യർ, പ്രതി ഉന്നത സ്വാധീനമുള്ളയാൾ, തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ട്, മുൻ‌കൂർ ജാമ്യം നൽകരുത്, ജഡ്ജിയുടെ മുൻകൂർ ജാമ...
03 Nov 2026
BREAKING NEWS
’അതാ ആ കാണുന്നതാ വീട്’; വാറന്റ് പ്രതിയുടെ വീട്ടിലെത്തിയ എക്സൈസ് സംഘത്തെ ബന്ധു വഴിതെറ്റിച്ച് അയൽവീട്ടിലേക്ക് പറഞ്ഞുവിട്ടു; ആ ​ഗ്യാപ്പിൽ പ്രതി രക്ഷപ്പെട്ടു
03 Nov 2026
BREAKING NEWS
രാത്രി കടയിലേക്ക് പോകുകയായിരുന്ന 51കാരിയെ ബലാത്സംഗം ചെയ്തു, 45കാരനെതിരെ കേസ്
03 Nov 2026