BREAKING NEWS

തൃശ്ശൂർ വേലൂരിൽ വീട്ടിൽ അതിക്രമിച്ച് കയറി മോഷണം; വീട്ടുടമയെ മർദ്ദിച്ച് ഗൂഗിൾ പേ വഴി പണം ഇടുവിപ്പിച്ചു;കഴുത്തിൽ കിടന്ന മാലയും കവർന്നു; സംഭവം പുറത്തു പറയാതിരിക്കാൻ വിവസ്ത്രനാക്കി ചിത്രമെടുത്തു, ശരീരത്തിൽ കത്തികൊണ്ട് കുത്തിവരഞ്ഞു; 3 പേർ പിടിയിൽ

· · 1 min read
Share: Copied!

തൃശൂർ: എരുമപ്പെട്ടി വേലൂരിൽ വീട്ടിൽ അതിക്രമിച്ച് കയറി ഗൃഹനാഥനെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണവും സ്വർണവും കവർന്ന കേസിൽ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി തെക്കുംകര സ്വദേശികളായ കൃഷ്ണ ദേവ് (18), യാദവ് കൃഷ്ണ (18), ഇരട്ടക്കുളങ്ങര സ്വദേശി വിഷ്ണു പി. നായർ (20) എന്നിവരെയാണ് എരുമപ്പെട്ടി പൊലീസ് പിടികൂടിയത്.

ജൂൺ 16-ന് ഉച്ചയോടെയാണ് വേലൂർ ചിറ്റാരം സ്വദേശിയായ ജിജുവിന്റെ വീട്ടിൽ സംഭവം നടന്നത്. വീട്ടിൽ ഒറ്റയ്ക്കായിരുന്ന ജിജുവിനെ പ്രതികൾ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്ത് പണം ആവശ്യപ്പെട്ടതായാണ് പരാതി.

കൈവശം പണമില്ലെന്ന് അറിയിച്ചതിനെ തുടർന്ന് മൊബൈൽ ഫോൺ ലോക്ക് തുറപ്പിച്ച് ഗൂഗിൾ പേ വഴി 5,000 രൂപ കൈമാറിപ്പിക്കുകയും, മേശപ്പുറത്തുണ്ടായിരുന്ന 2,500 രൂപയും കഴുത്തിൽ ധരിച്ചിരുന്ന ഒരു പവൻ സ്വർണമാലയും കൈവശപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

സംഭവം പുറത്തുപറയാതിരിക്കാൻ ഗൃഹനാഥനെ വിവസ്ത്രനാക്കി ഭീഷണിപ്പെടുത്തുകയും മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തുകയും കത്തി ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപ്പിക്കുകയും ചെയ്തതായും പരാതിയിലുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

BREAKING NEWS
സ്പാ, മസാജ് സെന്ററുകൾ, വെൽനെസ് സെന്ററുകളിലെ ട്രീറ്റ്‌മെന്റ് മുറികൾ അകത്തു നിന്ന് കുറ്റി ഇടാനോ പുറത്തു നിന്ന് പൂട്ടാനോ കഴിയുന്ന തരത്തിൽ ആയിരിക്കരുത്, ട്രീറ്റ്‌മെന്റ് മുറികളിൽ സിസിടിവി ക്യാമറകൾ പാടില്ല, സ്വീകരണ സ്ഥലം, ഇടനാഴികൾ, ചികിത്സ- തെറാപ്പി മുറികളിലേക്കുള്ള പ്രവേശന കവാടങ്ങളിൽ ക്യാമറകൾ സ്ഥാപിക്...
17 Nov 2026
BREAKING NEWS
അവൾക്കങ്ങനെ പ്രതിസന്ധിയിൽ തളരാനാവില്ല, അവൾ ഭദ്രകീർത്തിയാ, അച്ഛന്റെ ഭദ്ര.... ജയബാലകൃഷ്ണന്റെ ട്രേഡ്മാർക്കായ ദോശയും ചമ്മന്തിയും ഓംലെറ്റും ചായയും വിളമ്പി വീണ്ടും ഒന്നേന്നുതുടങ്ങി അമ്മ ബിന്ദുവും മകളും
17 Nov 2026
BREAKING NEWS
ബാങ്കിൽനിന്ന് പണമെടുത്തിറങ്ങിയ യുവാവിനെ പട്ടാപ്പകൽ ആക്രമിച്ച് 9.90 ലക്ഷം കവർന്നു; നാലംഗസംഘത്തിന്റെ വിളയാട്ടം പട്ടാപ്പകൽ നാട്ടുകാരുടെ കൺമുമ്പിൽ; ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; സംഭവം നിലമ്പൂരിൽ
16 Nov 2026
BREAKING NEWS
പരിശോധനയ്ക്കിടെ സംശകരമായി വന്ന മഹീന്ദ്ര ഥാർ തടഞ്ഞു; പോലീസുകാർക്കു നേരെ ഥാർ ഇടിച്ചുകയറ്റി ലഹരി സംഘം; നാലുപേർക്ക് പരിക്ക്; സിപിഒയുടെ കൈ ഒടിഞ്ഞു തൂങ്ങി, മൂന്നുപേർ പിടിയിൽ
16 Nov 2026