BREAKING NEWS

മൈസൂരുവിലെ ജയദേവ ആശുപത്രിയിൽ 24 മണിക്കൂറിനിടെ 11 മരണം; കൂട്ടമരണത്തിൽ ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് ആരോപിച്ച് ബന്ധുക്കൾ; അഞ്ച് ജില്ലകളിലെ രോഗികൾ ആശ്രയിക്കുന്ന ചികിത്സാകേന്ദ്രത്തിൽ മതിയായ ഡോക്ടർമാരും സംവിധാനങ്ങളും ഇല്ല

· · 1 min read
Share: Copied!

മൈസൂർ: കർണാടക സർക്കാരിന് കീഴിലുള്ള ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്‌കുലർ സയൻസസ് ആൻഡ് റിസർച്ചിൽ 24 മണിക്കൂറിനിടെ 11 രോഗികൾ മരിച്ചതിനെ തുടർന്ന് വിവാദം ശക്തമാകുന്നു. ഹൃദ്രോഗ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്ന രോഗികളാണ് ഇന്നലെ രാവിലെ എട്ടുമുതൽ ഇന്ന് രാവിലെ എട്ടുവരെയുള്ള സമയത്തിനിടെ മരിച്ചത്.

ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണങ്ങൾക്ക് കാരണമെന്ന് ആരോപിച്ച് രോഗികളുടെ ബന്ധുക്കളും കൂട്ടിരിപ്പുകാരും രംഗത്തെത്തി. പ്രത്യേകിച്ച് രാത്രികാലത്ത് ഐസിയുവിൽ മതിയായ ഡോക്ടർമാർ ഉണ്ടായിരുന്നില്ലെന്നാണ് അവരുടെ ആരോപണം.

സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച വിവരങ്ങളോടെയാണ് സംഭവം വ്യാപക ശ്രദ്ധ നേടിയത്. അഞ്ച് ജില്ലകളിലെ രോഗികൾ ആശ്രയിക്കുന്ന പ്രധാന ചികിത്സാകേന്ദ്രമായ ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവും സംവിധാനങ്ങളിലെ പോരായ്മകളും നിലനിൽക്കുന്നുവെന്നാണ് ആക്ഷേപം.

അതേസമയം, ആരോപണങ്ങൾ ആശുപത്രി അധികൃതർ തള്ളി. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളാണ് ഇവിടെ കൂടുതലായും എത്തുന്നതെന്നും അതിനാൽ മരണനിരക്ക് താരതമ്യേന ഉയർന്നതായിരിക്കുമെന്നും ആശുപത്രി സൂപ്രണ്ടന്റ് ഡോ. സദാനന്ദ വ്യക്തമാക്കി. കഴിഞ്ഞ 17 ദിവസത്തിനിടെ 64 മരണങ്ങളാണ് ആശുപത്രിയിൽ റിപ്പോർട്ട് ചെയ്തതെന്നും ജൂൺ 9-ന് മാത്രം എട്ട് പേർ മരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ദിവസേന ശരാശരി ആറ് മുതൽ ഏഴ് വരെ മരണങ്ങൾ ഇവിടെ പതിവാണെന്ന വിശദീകരണമാണ് അധികൃതർ നൽകുന്നത്. എന്നാൽ, ഒറ്റ ദിവസത്തിനിടെ 11 പേർ മരിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കാണ് ഇപ്പോൾ മറുപടി തേടപ്പെടുന്നത്.

സംസ്ഥാന സർക്കാരിന് കീഴിൽ സ്വയംഭരണ പദവിയിലുള്ള ആശുപത്രിയിലെ സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ, വിഷയം രാഷ്ട്രീയ വിവാദമായും മാറുകയാണ്.

BREAKING NEWS
ഇറാനെതിരായ യുദ്ധത്തിൽ ട്രംപിനെ പിരികേറ്റിയത് നെതന്യാഹുവോ? ആക്രമണം പുനരാരംഭിക്കാൻ ട്രംപിനുമേൽ നിരന്തരം സമ്മർദം ചെലുത്തി, എല്ലാ ദിവസവും ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു!! വൈറ്റ് ഹൗസിനുള്ളിലും പുറത്തും യുദ്ധം ആഗ്രഹിക്കാത്തവർ ഈ നീക്കത്തെ ചെറുക്കാൻ ശ്രമിച്ചു, നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകണം- അറബ് നേതാക്...
10 Nov 2026
BREAKING NEWS
2016ൽ വാരണാസിയിൽ നടന്ന റാലിയിൽ കുഴഞ്ഞുവീണു, വിമാനയാത്രയ്ക്കിടെ ബോധം നഷ്ടപ്പെടുകയും തിരിച്ചുകിട്ടുകയും ചെയ്തുകൊണ്ടിരുന്നു, ഭർത്താവ് രാജീവ് തന്റെ നേരെ കൈ നീട്ടി ആശ്വസിപ്പിക്കുന്നതായി തോന്നി...രണ്ട് തവണ കാൻസർ ഭീഷണി, ശസ്ത്രക്രിയകൾ, മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ, ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് തുറന്നുപ...
10 Nov 2026
BREAKING NEWS
‘പ്രധാനമന്ത്രിയാകാൻ ആഗ്രഹിച്ചത് തെറ്റാണോ, അതിന് ഞെട്ടിയതെന്തിന്? ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാൾ പ്രധാനമന്ത്രിയാകാൻ ആഗ്രഹിച്ചതാണോ ഞെട്ടിച്ചത്?’; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തിന് മറുപടിയുമായി പ്രണബ് മുഖർജിയുടെ മകൾ
10 Nov 2026
BREAKING NEWS
അഭിരാമിനെ വീട്ടിൽ നിന്നിറക്കിക്കൊണ്ടു പോയത് ഒന്നാം പ്രതിയായ 17 കാരൻ തന്നെ, അഭിരാമും ഒന്നാം പ്രതിയും സംഭവത്തിന് മുൻപ് ഒരുമിച്ച് സംസാരിച്ചുകൊണ്ട് നടന്നു പോകുന്നതിന്റെ നിർണായക ദൃശ്യങ്ങൾ പുറത്ത്...ഉമർ സ്ഥലത്തെത്തിയത് സിസിടിവിയുടെ കണ്ണുമറച്ച്
10 Nov 2026