പത്തനംതിട്ട: ആഭിചാരക്രിയയുടെ മറവിൽ പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മുൻ ബിജെപി നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ. കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റി മുൻ അംഗം ടി. രഞ്ജു ആണ് അറസ്റ്റിലായത്. മേയ് 10-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ വീട്ടിൽവെച്ചായിരുന്നു പീഡനശ്രമം ഉണ്ടായത്.
സംഭവത്തിന് പിന്നാലെ പെൺകുട്ടി പീഡന വിവരം രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതിപ്പെട്ടു. സംഭവത്തിൽ ടി രഞ്ജുവിനെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വീടുമായി ബന്ധപ്പെട്ട മറ്റൊരു വ്യക്തിയാണ് ഇയാളെ ആഭിചാരക്രിയയ്ക്കായി വീട്ടിൽ എത്തിച്ചതെന്നാണ് വിവരം. അതേസമയം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഇയാളെ എല്ലാ ചുമതലകളിൽ നിന്നും ബിജെപി നേതൃത്വം മാറ്റിയിരുന്നു.


















































