BREAKING NEWS

ക്രൂരകൃത്യങ്ങളിൽ കുട്ടികളും പ്രതികൾ; ജുവനൈൽ പ്രായപരിധി 18-ൽനിന്ന് 16 ആക്കണം; നിർദ്ദേശം ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി

· · 1 min read
Share: Copied!

തിരുവനന്തപുരം: കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികളുടെ ഉയർന്ന പ്രായപരിധി 18-ൽനിന്ന് 16 ആയി കുറയ്ക്കുന്ന കാര്യം നിയമനിർമാണസഭകൾ ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി. വാഹനാപകടങ്ങൾ ഉൾപ്പെടെയുള്ള ക്രിമിനൽ കുറ്റകൃത്യങ്ങളിൽ 18 വയസ്സിൽ താഴെയുള്ളവർ പ്രതികളാകുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് കോടതിയുടെ നിരീക്ഷണം.

16 വയസ്സ് ആകുമ്പോഴേക്കും കുട്ടികൾക്ക് ആവശ്യമായ മാനസിക വളർച്ച കൈവരുന്നുണ്ടെന്നാണ് നിലവിലെ പ്രവണതകൾ വ്യക്തമാക്കുന്നതെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ നിരീക്ഷിച്ചു. മദ്യപിച്ച് 19-കാരൻ ഓടിച്ച ആഡംബര കാറിടിച്ച് നെടുമ്പാശ്ശേരിയിൽ മൂന്നുപേർ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ചെറിയ കുട്ടികൾപോലും ക്രൂരമായ അക്രമങ്ങളിൽ പ്രതികളാകുന്നതും നിയമപരമായ ഇളവുകൾ ദുരുപയോഗം ചെയ്യുന്നതും പൊതുസമൂഹത്തിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ജുവനൈൽ കേസുകളിൽ കുട്ടികളുടെ ഉയർന്ന പ്രായപരിധി 18-ൽനിന്ന് 16 ആയി കുറയ്ക്കുന്ന കാര്യം പരിഗണിക്കേണ്ട സമയം അതിക്രമിച്ചെന്നും ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് അനിവാര്യമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

‘ഡ്രോപ്പ്’ ലൊക്കേഷൻ ജുമാഞ്ചിക്ക്, കാര്യങ്ങൾ മുഴുവനും ഓടിയിരുന്നത് ഡാൻസർ ലിജോയുടെ നിർദ്ദേശത്തിൽ; പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴി‍ഞ്ഞത് 2 വർഷം; മയക്കുമരുന്ന് സംഘത്തിന്റെ തലവൻ പോലീസ് വലയിൽ

BREAKING NEWS
'ഡ്രോപ്പ്' ലൊക്കേഷൻ ജുമാഞ്ചിക്ക്, കാര്യങ്ങൾ മുഴുവനും ഓടിയിരുന്നത് ഡാൻസർ ലിജോയുടെ നിർദ്ദേശത്തിൽ; പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴി‍ഞ്ഞത് 2 വർഷം; മയക്കുമരുന്ന് സംഘത്തിന്റെ തലവൻ പോലീസ് വലയിൽ
14 Nov 2026
BREAKING NEWS
‘വെറും വെള്ളക്കടലാസിൽ, സാക്ഷികളുടെ ഒപ്പുമില്ല‘; അമിതാഭ് ബച്ചന്റെ ‘ജൽസ’ ബംഗ്ലാവിന്റെ ഉടമസ്ഥാവകാശത്തിൽ തർക്കം; 1993-ൽ ജയ ബച്ചന് നൽകിയ ഇഷ്ടദാനം ചോദ്യം ചെയ്ത് സഹോദരഭാര്യ
14 Nov 2026
BREAKING NEWS
’മാപ്പുപറയണം, പരാതി പിൻവലിക്കണം; ഇല്ലെങ്കിൽ...’ അധ്യാപികയ്ക്കെതിരേ പരാതി നൽകിയ പത്താം ക്ലാസ് വിദ്യാർഥിനിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി; കോൺഗ്രസ് നേതാവിനെതിരെ ആരോപണം
14 Nov 2026
BREAKING NEWS
റിമി ടോമിക്ക് ഇന്ന് വിവാഹം; ചടങ്ങ് വരൻ മുംബൈ മലയാളി ലിബിൻ മാത്യു ജനിച്ചുവളർന്ന ഡോംബിവല്ലിയിൽ , പങ്കെടുക്കുന്നത് അടുത്ത ബന്ധുക്കൾ മാത്രം
14 Nov 2026