തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. ചെങ്കൽ സ്വദേശിയായ ലിപ്സണെയാണ് പൊലീസ് പിടികൂടിയത്.
നെയ്യാറ്റിൻകരയിലെ കെ.എസ്.എഫ്.ഇ ശാഖയിൽ പലതവണയായി ഏകദേശം 20 പവൻ മുക്കുപണ്ടം പണയം വെച്ചാണ് ഇയാൾ പണം തട്ടിയെടുത്തതെന്നാണ് ആരോപണം. മുൻ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ ലിപ്സൺ, യഥാർഥ സ്വർണമെന്ന വ്യാജേന മുക്കുപണ്ടം പണയം വെച്ച് വായ്പ നേടിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
















































