തലശേരി: തലശേരി പുതിയ ബസ് സ്റ്റാൻഡിൽ അറുപതുകാരനെ ആൾക്കൂട്ടത്തിനിടയിൽ വച്ച് ബ്ലേഡ് കൊണ്ട് കഴുത്തറത്ത് കല്ലാൻ ശ്രമം. ആക്രി സാധനങ്ങൾ ശേഖരിക്കുന്ന ചെമ്പിലോട് പെറ്റുമ്മൽ വളപ്പിൽ മന്നൻ കടിയൻ വീട്ടിൽ നാസറിനു നേരെയാണ് വധശ്രമമുണ്ടായത്.
നാസറിനെ അതീവ ഗുരുതരാവസ്ഥയിൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ച കഴിഞ്ഞു 3.30 ഓടെയായിരുന്നു സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പുളിയഞ്ചേരി സ്വദേശി മുഹമ്മദ് ഷാഹിദിനെ (39) ടൗൺ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലായിരുന്ന പ്രതി ബ്ലേഡ് പോലുള്ള മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് നാസറിനെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.














































