BREAKING NEWS

കോഴിക്കോട് വീണ്ടും നിപ!! ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോ​​ഗം സ്ഥിരീകരിച്ചത്; രോ​ഗിയുടെ നില ​ഗുരുതരം

· · 1 min read
Share: Copied!

കോഴിക്കോട്: ഫറോക്ക് സ്വദേശിയായ 43-കാരന് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്.

ഒരാഴ്ച മുമ്പ് കടുത്ത പനിയോടെയാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് രോഗലക്ഷണങ്ങൾ കാണിക്കുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു. നിലവിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിയുടെ നില ഗുരുതരമാണെന്നും ഇദ്ദേഹത്തെ ഉടൻതന്നെ മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്നും അധികൃതർ അറിയിച്ചു.

പ്രാഥമിക പരിശോധനയിൽ രോഗം സ്ഥിരീകരിച്ചെങ്കിലും അന്തിമ ഉറപ്പിനായി സ്രവത്തിന്റെ സാമ്പിൾ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. രോഗബാധയുടെ പശ്ചാത്തലത്തിൽ രോഗിയുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കാനും വൈറസിന്റെ ഉറവിടം കണ്ടെത്താനുമുള്ള നടപടികൾ ആരംഭിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.

വവ്വാലുകളിൽനിന്നോ പന്നികളിൽനിന്നോ പകരാൻ സാധ്യതയുള്ള ഒരു ജന്തുജന്യ വൈറസ് രോഗമാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളുടെ ഉമിനീരോ മൂത്രമോ കലർന്ന പാനീയങ്ങളിലൂടെയോ വവ്വാൽ കടിച്ച പഴങ്ങളിലൂടെയോ രോഗം മനുഷ്യരിലേക്ക് പകരാം. പനിയോടൊപ്പം ശരീരവേദന, തലവേദന, ശ്വാസതടസ്സം, ഛർദ്ദി, ബോധക്ഷയം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.

രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ച് നാല് മുതൽ 14 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകാമെന്നും രോഗികളുമായി അടുത്തിടപഴകുന്നവർ വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ കർശനമായി പാലിക്കണമെന്നും ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു.

 

BREAKING NEWS
കളമശ്ശേരി സ്പാ പീഡനക്കേസ് പ്രതി ശ്രീരാജുമായി കിഷോറിന് ബിസിനസ് ബന്ധം...കയ്യിൽ ആറോളം ബാങ്ക് അക്കൗണ്ടുകൾ!! നഗരമധ്യത്തിൽ മൂന്നുനില കെട്ടിടത്തിനു പുറത്ത് 'ഹോം സ്റ്റേ' എന്ന് ബോർഡ് സ്ഥാപിച്ച് അനാശാസ്യ കേന്ദ്രം- ഏജന്റുമാർക്ക് പിന്നാലെ ഉടമകളായ ദമ്പതികൾ പിടിയിൽ,
27 Nov 2026
BREAKING NEWS
‘എന്റെ ഫോൺ ചോർത്തുന്നുണ്ട്; ഞാൻ നിരീക്ഷണത്തിലാണ്; ചോർത്തുന്നവരെ തെറ്റിദ്ധരിപ്പിക്കാൻ കാര്യങ്ങൾ തെറ്റിച്ചുപറയാറുമുണ്ട് ‘: മുഖ്യമന്ത്രി വി.ഡി. സതീശൻ
27 Nov 2026
BREAKING NEWS
ഫോണിൽ വിളിച്ച് കോഴിക്കോട് കസ്റ്റംസ് ഓഫീസറാണെന്ന് പരിചയപ്പെടുത്തി; പിടിച്ചെടുത്ത സ്വർണം നികുതി മാത്രം ഈടാക്കി പാവപ്പെട്ടവർക്ക് 12.5 പവൻ വീതം നൽകുന്ന പ്രത്യേക പദ്ധതിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; ലക്ഷങ്ങൾ തട്ടിയെടുത്തു; പ്രതി അറസ്റ്റിൽ
27 Nov 2026
BREAKING NEWS
കുവൈറ്റിൽ ഇറാന്റെ ഡ്രോൺ ആക്രമണം; രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് സൈന്യം
27 Nov 2026