BREAKING NEWS

രോ​ഗം പി‌ടിപെട്ടത് ​ഗോഡൗൺ വ‍ൃത്തിയാക്കുന്നതിനിടെ… നിപ സ്ഥിരീകരിച്ച രോ​ഗിയു‌ടെ സമ്പർ​ഗ പട്ടിക വലുത്, രോഗിക്ക് ആശുപത്രി ജീവനക്കാരുമായി സമ്പർക്കമുണ്ടായി, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്, ഭയപ്പെടേണ്ട സാഹചര്യമില്ല- ആരോ​ഗ്യമന്ത്രി!! തിരുവനനന്തപുരത്ത് ഇന്ന് ഉന്നതതലയോ​ഗം

· · 1 min read
Share: Copied!

തിരുവനന്തപുരം: നിപ സ്ഥിരീകരിച്ച രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്നും ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദേശിച്ചുവെന്നും ആരോഗ്യമന്ത്രി കെ മുരളീധരൻ. നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ല. ഇന്ന് പൂനെ നാഷണൽ ഇൻറിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഫലം പുറത്തുവരും. നിലവിൽ നിപ പ്രോട്ടോകോൾ ആണ് പാലിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അതുപോലെ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. രോഗിക്ക് ആശുപത്രി ജീവനക്കാരുമായി സമ്പർക്കമുണ്ടായി. ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദേശിച്ചു. രണ്ട് തവണ രോ​ഗി ആശുപത്രിയിലെത്തി. നിലവിൽ ആശങ്കപെടേണ്ട സാഹചര്യമില്ല. കോഴിക്കോട് മെഡിക്കൽ കോളജിൽ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മന്ത്രി കെ മുരളീധരൻ പറഞ്ഞു

നിലവിൽ ഹൈറിസ്ക് സാഹചര്യം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു. രാമനാട്ടുകര സ്വദേശിയായ 43കാരനാണ് ചികിത്സയിലുള്ളത്. ഇയാൾ ഒരു ​ഗോഡൗൺ വാടകയ്ക്കെടുത്ത് സ്വയം വൃത്തിയാക്കിയിരുന്നു. അവിടെ ഒരു പക്ഷേ വൗവ്വാലിന്റെ സാന്നിധ്യമുണ്ടായിരിക്കാമെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് എല്ലാ വിധ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിരോധ സംവിധാനങ്ങളെല്ലാം സജ്ജമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. അതേസമയം ഇന്ന് തിരുവനനന്തപുരത്ത് ഉന്നതതലയോ​ഗം വിളിച്ചു ചേർത്തിട്ടുണ്ട്.

BREAKING NEWS
കളമശ്ശേരി സ്പാ പീഡനക്കേസ് പ്രതി ശ്രീരാജുമായി കിഷോറിന് ബിസിനസ് ബന്ധം...കയ്യിൽ ആറോളം ബാങ്ക് അക്കൗണ്ടുകൾ!! നഗരമധ്യത്തിൽ മൂന്നുനില കെട്ടിടത്തിനു പുറത്ത് 'ഹോം സ്റ്റേ' എന്ന് ബോർഡ് സ്ഥാപിച്ച് അനാശാസ്യ കേന്ദ്രം- ഏജന്റുമാർക്ക് പിന്നാലെ ഉടമകളായ ദമ്പതികൾ പിടിയിൽ,
27 Nov 2026
BREAKING NEWS
‘എന്റെ ഫോൺ ചോർത്തുന്നുണ്ട്; ഞാൻ നിരീക്ഷണത്തിലാണ്; ചോർത്തുന്നവരെ തെറ്റിദ്ധരിപ്പിക്കാൻ കാര്യങ്ങൾ തെറ്റിച്ചുപറയാറുമുണ്ട് ‘: മുഖ്യമന്ത്രി വി.ഡി. സതീശൻ
27 Nov 2026
BREAKING NEWS
ഫോണിൽ വിളിച്ച് കോഴിക്കോട് കസ്റ്റംസ് ഓഫീസറാണെന്ന് പരിചയപ്പെടുത്തി; പിടിച്ചെടുത്ത സ്വർണം നികുതി മാത്രം ഈടാക്കി പാവപ്പെട്ടവർക്ക് 12.5 പവൻ വീതം നൽകുന്ന പ്രത്യേക പദ്ധതിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; ലക്ഷങ്ങൾ തട്ടിയെടുത്തു; പ്രതി അറസ്റ്റിൽ
27 Nov 2026
BREAKING NEWS
കുവൈറ്റിൽ ഇറാന്റെ ഡ്രോൺ ആക്രമണം; രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് സൈന്യം
27 Nov 2026