BREAKING NEWS

നടി ആക്രമിക്കപ്പെട്ട കേസ്: മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറ്റിയ ഹർജി പരി​ഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി

· · 1 min read
Share: Copied!

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറ്റപ്പെട്ടതുമായി ബന്ധപ്പെട്ട അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനാണ് കേസിൽ നിന്ന് പിന്മാറിയത്. ഹർജി ഇനി മറ്റൊരു ബെഞ്ച് പരിഗണിക്കും.

മെമ്മറി കാർഡ് നിയമവിരുദ്ധമായി ചിലർ പരിശോധിച്ചിട്ടുണ്ടെന്ന് നേരത്തേ സിംഗിൾ ബെഞ്ച് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു അന്വേഷണത്തിന് നിർദേശംനൽകുകയും ചെയ്തിരുന്നു. ഈ അന്വേഷണത്തിനുപിന്നാലെ എന്ത് നടപടിയെടുത്തുവെന്ന് കോടതി ചോദിച്ചു. വകുപ്പുതലത്തിലുള്ളതും ക്രിമിനൽ തലത്തിലുമുള്ള നടപടികൾ ആരംഭിച്ചോയെന്നും കോടതി ചോദിച്ചു. ഈ വിഷയത്തിൽ സർക്കാർ അഭിഭാഷകനോട് ഉച്ചയ്ക്ക് മുൻപ് വിശദീകരണം അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. അതിനിടയിൽ വീണ്ടും ഈ കേസെടുക്കുകയും, പരിശോധിച്ചശേഷം ജഡ്ജി പിന്മാറുകയും ചെയ്യുകയായിരുന്നു.

ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ നേരത്തേ ഹൈക്കോടതി രജിസ്റ്ററിയുടെ ഭാഗമായി പ്രവർത്തിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് പല കത്തിടപാടുകളും മറ്റും നടന്നിട്ടുണ്ട്. ആ പശ്ചാത്തലത്തിലാണ് ജഡ്ജിയുടെ പിന്മാറ്റമെന്നാണ് വിവരം. എന്നാൽ പരിഗണിച്ച കേസിൽനിന്ന് ജഡ്ജിമാർ പിന്മാറുന്നത് ഇത് ആദ്യമായല്ലാത്തതിനാൽ ഇതൊരു സാധാരണ നടപടിയാണെന്നാണ് വിവരം. സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്നാണ് അതിജീവിത ആവശ്യപ്പെട്ടിരിക്കുന്നത്.

കനത്ത മഴ, 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ റെഡ് അലർട്ട്!! മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

BREAKING NEWS
മൂന്ന് മണിക്കൂറിനുള്ളിൽ രണ്ട് കൊലപാതകങ്ങൾ, 10 വർഷം മുമ്പ് കണ്ണൂരിനെ നടുക്കിയ ധനരാജ് വധക്കേസിൽ നിർണായക വിധി! മൂന്ന് പ്രതികൾ കുറ്റക്കാർ, 16 പേരെ വെറുതെവിട്ടു
23 Nov 2026
BREAKING NEWS
പിള്ളേർക്ക് തിരിച്ചുകയറാം; വിസിക്ക് കനത്ത തിരിച്ചടി; കാലടി സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്‌പെൻഷൻ റദ്ദാക്കി ഹൈക്കോടതി; പുതിയ അന്വേഷണത്തിന് ഉത്തരവ്; ’അടുത്ത അന്വേഷണം പരീക്ഷയ്ക്ക് ഇരുത്താതിരിക്കാനുള്ള അവസരമായി ഉപയോഗിക്കരുത്’
23 Nov 2026
BREAKING NEWS
സംസ്ഥാന കോൺഗ്രസിൽ ഗ്രൂപ്പ് പോര് മുറുകുന്നു: എഐസിസിക്ക് പരാതി നൽകിയ എ ഗ്രൂപ്പിനെതിരെ വിഡി പക്ഷം; ’സർക്കാരിന് പ്രശ്നങ്ങളുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം’
23 Nov 2026
BREAKING NEWS
’കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കരുത്’; കുപ്പിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന രാസ വസ്തുക്കൾ; ബിസ്‌ലേരി ഉൾപ്പെടെ അഞ്ച് കമ്പനികൾക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകി എഫ്എസ്എസ്എഐ
23 Nov 2026