ഹിന്ദു യുവാക്കളെ അവഹേളിച്ച് ജെഎൻയു മുൻ പ്രൊഫസർ നിവേദിത മേനോൻ. മാധ്യമപ്രവർത്തക അർഫ ഖാൻ ഷെർവാനിയും നിവേദിത മേനോനും തമ്മിലുള്ള പോഡോകാസ്റ്റിലെ പരാമർശങ്ങളാണ് വിവാദമാകുന്നത്. ലവ് ജിഹാദ് ആരോപണങ്ങളെ പരിസഹിച്ച് കൊണ്ടായിരുന്നു സംഭാഷണം. ഹിന്ദു പെൺകുട്ടികൾ എന്തുകൊണ്ടാണ് മുസ്ലിം യുവാക്കളിൽ ആകൃഷ്ടരാകുന്നത്. കാരണം ഹിന്ദു പുരുഷൻമാർ ശേഷി ഇല്ലാത്തവരാണ്.
എന്നാൽ മുസ്ലിം പുരുഷൻമാർ ഇക്കാര്യത്തിൽ മിടുക്കരാണ്, ഇതാണ് ഇരുവരും തമ്മിലുള്ള സംഭാഷണം. അശ്ലീലമായ ചിരിയോടെയാണ് നിവേദിത മേനോൻ ഇക്കാര്യം പറയുന്നത്. പെൺകുട്ടികൾ മുസ്ലിം പുരുഷൻമാരുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് വിലപിക്കാൻ ഹിന്ദുക്കൾക്ക് നാണമില്ലേ. എന്ത് കൊണ്ട് ഹിന്ദു പുരുഷൻമാർക്ക് ഇത് ചെയ്യാൻ സാധിക്കുന്നില്ല. ഹിന്ദു യുവാവ് പോയിട്ട് ഒരു മുസ്ലീം സ്ത്രീയെ കൊണ്ട് വരട്ടേ. എന്ത് കൊണ്ട് സാധിക്കുന്നില്ല.
എന്നിട്ട് തങ്ങളുടെ പെൺകുട്ടികൾ പോയി എന്ന് പറയാൻ നാണം തോന്നുന്നില്ലേ. നമ്മളെ കൊണ്ട് പറ്റുന്നില്ല, അവരെ കൊണ്ട് അത് പറ്റുന്നു. ലവ് ജിഹാദ് ആരോപിച്ച് തങ്ങളുടെ നിസാഹായവസ്ഥ പ്രകടിപ്പിക്കുകയാണ് ഹിന്ദു യുവാക്കൾ. കാരണം മുസ്ലിം യുവാക്കൾ കാണാൻ സുന്ദരൻമാരാണ്, ആകർഷണമുള്ളവരാണ്. എന്നിട്ട് പിന്നെ വിലപിച്ചിട്ട് കാര്യമുണ്ടോ ഇരുവരും അശ്ലീലമായ ചിരിയോടെ പറയുന്നു.ലവ് ജിഹാദ് ഇരകളെ അങ്ങേയറ്റം അപാമാനിക്കുന്ന തരത്തിലാണ് ഇരുവരുടെ സംഭാഷണം മുന്നോട്ട് പോകുന്നത്. കടുത്ത ബല പ്രയോഗത്തിലൂടെയും ശാരീരികവും മാനസികവുമായി പീഡനത്തിലൂടെയുമാണ് ഇരകൾ കടന്നുപോകുന്നതും പോയതും. നിരവധി ഉദാഹരണങ്ങൾ മുന്നിൽ നിൽക്കേയാണ് തീർത്തും ലൈംഗികതയുമായി വിഷയത്തെ കൂട്ടിക്കെട്ടി ഇവർ നിസ്സാരവത്കരിക്കുന്നത്.


















































