കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന് പരാതി. കിഡ്നി സ്റ്റോണിന് ചികിത്സയ്ക്ക് എത്തിയ വാണിമേൽ സ്വദേശി റീജിത്ത് 46 ആണ് ഇന്ന് പുലർച്ചെ മരിച്ചത്.
കഴിഞ്ഞവർഷം ഓഗസ്റ്റിൽ ആദ്യ സർജറിയും ഈ വർഷം ഏപ്രിലിൽ രണ്ടാമത്തെ സർജറിയും ചെയ്തു. ആദ്യ സർജറി ചെയ്തതിൽ വീഴ്ചയുണ്ടായെന്ന് കുടുംബം. മൃതദേഹം ഏറ്റുവാങ്ങില്ലെന്നും കുടുംബം അറിയിച്ചു.
ഇടതുഭാഗത്ത് ചെയ്യേണ്ട സർജറി ആദ്യം വലത് ഭാഗത്ത് ചെയ്തെന്നും വലതുഭാഗത്ത് പഴുപ്പ് വന്നതോടെ അനുമതിയില്ലാതെ ഇടതുഭാഗത്ത് സർജറി നടത്തിയെന്നും കുടുംബം ആരോപിച്ചു.

















































