BREAKING NEWS

ഭക്ഷണം കഴിക്കാനെത്തി; അതിനിടെ തട്ടുകടക്കാരനുമായി വാക്കേറ്റം, കൈയ്യാങ്കളി; കഴുത്തിൽ കിടന്ന മാലയും പൊട്ടിച്ചെടുത്തുവെന്ന് പരാതി; പ്രതിയായ പോലീസുകാരന് സസ്പെൻഷൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: തട്ടുകടക്കാരനെ ആക്രമിച്ച്  കഴുത്തിലുണ്ടായിരുന്ന പ്ലാറ്റിനം മാല പൊട്ടിച്ചെടുത്തെന്ന കേസിൽ പ്രതിയായ പോലീസുകാരനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം റൂറൽ പോലീസ് പരിധിയിലെ സിവിൽ പോലീസ് ഓഫീസറായ (സി.പി.ഒ) അപ്പുവിനെതിരെയാണ് നടപടി. തിരുവനന്തപുരം റൂറൽ എസ്.പി.യാണ് സസ്പെൻഷൻ ഉത്തരവിറക്കിയത്.

പോലീസ് അസോസിയേഷൻ നേതാവ് കൂടിയായ അപ്പു കേസിലെ അഞ്ചാം പ്രതിയാണ്. മേയ് 18-ന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

തട്ടുകടയിലെത്തിയ അപ്പുവും സുഹൃത്തുക്കളും ഉൾപ്പെട്ട അഞ്ചംഗസംഘം ഭക്ഷണം കഴിക്കുന്നതിനിടെ കടയുടമയുമായി തർക്കത്തിലേർപ്പെടുകയായിരുന്നു. തുടർന്ന് വാക്കേറ്റം കൈയാങ്കളിയിലേക്ക് നീങ്ങിയെന്നാണ് പരാതി.

സംഭവത്തിനിടെ തന്റെ കഴുത്തിലുണ്ടായിരുന്ന 40,000 രൂപ വിലവരുന്ന സ്വർണമാല പൊട്ടിച്ചെടുത്തുവെന്നാണ് കടയുടമ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. കേസിൽ അപ്പു ഉൾപ്പെടെ അഞ്ച് പേരെ പ്രതിചേർത്തിട്ടുണ്ട്.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പോലീസുകാരനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് വകുപ്പ് നടപടി സ്വീകരിച്ചത്.

നഴ്സിം​ഗ് വിദ്യാർത്ഥിയെ കാണാനില്ല; സുഹൃത്തിൽ വാങ്ങിയ പണം തിരിച്ചു നല്കാൻ കഴിയാത്തതിലുള്ള മാനസിക വിഷമത്തിലായിരുന്നുവെന്ന് കുടുംബം

BREAKING NEWS
വണ്ടർ കിഡ്ഡിന്റെ വെടിക്കെട്ടിൽ പാക്കിസ്ഥാന്റെ 'കുരു പൊട്ടി'... 'അവന് 15 വയസല്ല, കുറഞ്ഞത് 20–21 വയസുണ്ടാകും,  ഒരു 15 കാരന് ഇത്രയും കരുത്തോടെ സിക്‌സറുകൾ അടിക്കാനാകില്ല, അവന്റെ അടിത്തറയ്ക്കും തോളുകൾക്കും ഇത്രയും ശക്തിയുണ്ടാകില്ല'... വൈഭവ് സൂര്യവംശിയുടെ പ്രായത്തിൽ സംശയം പ്രകടിപ്പിച്ച് മുൻ പാക് താരം
25 Nov 2026
BREAKING NEWS
നീ എന്റെ കാര്യങ്ങൾ ശ്രദ്ധിക്കണം, എന്നെ ഉറക്കിക്കിടത്തണം... വൈകിട്ട് അഞ്ചുമണിക്ക് ഒഴിവുണ്ടോ?, പുറത്തുപോകാം, രാത്രി എട്ടുമണിയോടെ തിരിച്ചെത്താം... വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങളയച്ച് അധ്യാപകൻ, മാർക്ക് കുറയ്ക്കുമെന്ന് ഭീഷണി!! കിടക്കാൻ കമ്പ്യൂട്ടർ ലാബിൽ കർട്ടനിട്ട് മറച്ച മുറി... അധ്യാപകൻ അറസ്റ്റിൽ
25 Nov 2026
BREAKING NEWS
"നീ എന്റെ കാര്യങ്ങൾ ശ്രദ്ധിക്കണം, എന്നെ ഉറക്കിക്കിടത്തണം... വൈകിട്ട് അഞ്ചുമണിക്ക് ഒഴിവുണ്ടോ?, പുറത്തുപോകാം, രാത്രി എട്ടുമണിയോടെ തിരിച്ചെത്താം"... വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങളയച്ച് അധ്യാപകൻ, മാർക്ക് കുറയ്ക്കുമെന്ന് ഭീഷണി!! കിടക്കാൻ കമ്പ്യൂട്ടർ ലാബിൽ കർട്ടനിട്ട് മറച്ച മുറി... അധ്യാപകൻ അറസ്റ്റിൽ
25 Nov 2026
BREAKING NEWS
'അമ്മയ്ക്ക് പ്രസവവേദന, മകൾക്കു വീണ വായന'!! വീണ്ടും വീണ് നടുവൊടിഞ്ഞ് പൊന്ന്... വിവാ​ഹ പാർട്ടിക്ക് കോളടിച്ചു, പവന് 90,000 രൂപയ്ക്ക് വെറും 400 രൂപ മാത്രം അകലെ സ്വർണവില... വ്യാപാരികളും സ്വർണപ്പണയക്കാരും വീണ്ടും പ്രതിസന്ധിയിലേക്ക്
25 Nov 2026