പാലക്കാട്: കോളേജ് വിദ്യാർഥിയെ കാണാതായതായി പരാതി. കല്ലടിക്കോട് പറക്കലടി വട്ടച്ചാൽ വീട്ടിൽ പുന്നൂസ് മാത്യുവിന്റെയും ബീന പുന്നൂസിന്റെയും മകനായ അലൻ പുന്നൂസിനെ (20) ആണ് കാണാതായത്.
ജൂൺ 1 വൈകീട്ട് മുതൽ അലനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് കുടുംബം അറിയിച്ചു. കോയമ്പത്തൂരിലെ എജെകെ കോളേജിൽ ബി.എസ്.സി നഴ്സിങ് വിദ്യാർഥിയാണ് അലൻ.
സുഹൃത്തിൽ നിന്ന് 30,000 രൂപ കടം വാങ്ങിയിരുന്നുവെന്നും, അത് തിരിച്ചടയ്ക്കാൻ സാധിക്കാത്തതിലുള്ള മാനസിക വിഷമം അലനെ അലട്ടിയിരുന്നുവെന്നും കുടുംബാംഗങ്ങൾ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


















































