LATEST UPDATES

ദേശീയ ഖജനാവിലേക്കുള്ള റിലയൻസിന്റെ സംഭാവന FY26-ൽ ₹2,16,472 കോടിയായി ഉയർന്നു റിലയൻസ് സൃഷ്ടിക്കുന്ന ഓരോ ₹100 മൂല്യത്തിലും ₹47 സർക്കാർ ഖജനാവിലേക്ക്

· · 1 min read
Share: Copied!

• നികുതികൾ, തീരുവകൾ, മറ്റ് സർക്കാർ പണമടക്കങ്ങൾ എന്നിവ ഉൾപ്പെടുന്ന ദേശീയ ഖജനാവിലേക്കുള്ള റിലയൻസിന്റെ ആകെ സംഭാവന 2025-26 സാമ്പത്തിക വർഷത്തിൽ ₹2,16,472 കോടിയായി ഉയർന്നു. 2024-25 സാമ്പത്തിക വർഷത്തിലെ ₹2,10,269 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വർഷാന്തര അടിസ്ഥാനത്തിൽ 2.95% വർധനയാണ്.

• കഴിഞ്ഞ 10 വർഷത്തിനിടെ ദേശീയ ഖജനാവിലേക്കുള്ള റിലയൻസിന്റെ ആകെ സംഭാവന ₹15 ലക്ഷം കോടി മറികടന്നു.

• FY26-ൽ റിലയൻസ് സൃഷ്ടിച്ച ₹4,63,448 കോടിയുടെ ആകെ മൂല്യവർധനയിൽ ഏറ്റവും വലിയ വിഹിതമായ ₹2,16,472 കോടി (ആകെ മൂല്യവർധനയുടെ 46.7%) യാണ് ദേശീയ ഖജനാവിലേക്ക് നൽകിയത്. തുടർന്ന് ഗ്രൂപ്പിലേക്കുള്ള പുനർനിക്ഷേപം ₹1,63,815 കോടി (35.3%), കടം നൽകിയവർക്കുള്ള വിഹിതം ₹43,152 കോടി (9.3%), ജീവനക്കാരുടെ ആനുകൂല്യങ്ങൾ ₹30,318 കോടി (6.5%), ഓഹരി നിക്ഷേപകരുടെ വിഹിതം ₹7,443 കോടി (1.6%), സാമൂഹിക ഉത്തരവാദിത്ത പ്രവർത്തനങ്ങൾക്കുള്ള (CSR) സംഭാവന ₹2,248 കോടി (0.5%) എന്നിങ്ങനെയായിരുന്നു.

BREAKING NEWS
'മോദിയെ വിമർശിച്ച് അധികാരം നേടാനാവില്ല; ഇന്ത്യയുടെ കുറ്റവും കുറവും ലോകം മുഴുവൻ പറഞ്ഞ് നടന്നിട്ടും കാര്യമില്ല; വിദേശയാത്ര നിർത്തി ഗ്രാമങ്ങളിലേക്ക് പോകൂ, അല്ലെങ്കിൽ അടുത്ത 30 വർഷത്തേക്ക് കോൺഗ്രസിന് ഊഴമില്ല': രാഹുൽ ഗാന്ധിയോട് അമിത് ഷാ
15 Nov 2026
BREAKING NEWS
പാലത്തിനുവേണ്ടി പിടിവലി; കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു, ’ഞങ്ങൾ കൊണ്ടുവന്നത്, ക്രെഡിറ്റ് തട്ടിയെടുക്കുന്നു’; ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച് എൽഡിഎഫ്; 'പാലത്തിന്റെ വാപ്പ ആരാണെന്ന് മനസ്സിലായി' എന്ന് പി.കെ. ബഷീർ
15 Nov 2026
BREAKING NEWS
കടം വീട്ടാൻ സ്വന്തം അവയവങ്ങൾ വിൽപനയ്ക്ക്; വൃക്കയും കരളും വൃഷണവും കോർണിയയും വിൽക്കാൻ ഇറാനിൽ പരസ്യപ്രളയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷം
15 Nov 2026
BREAKING NEWS
22 ദിവസമായി, വെളളം പോലും കുടിക്കുന്നില്ല; ഇത് തുടർന്നാൽ അപകടമെന്ന് ഡോക്ടർമാർ; വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചു; ; ’മകളുടെ ആരോ​ഗ്യത്തിൽ ആശങ്കയുണ്ട്’: വളർമതിയുടെ അമ്മ
15 Nov 2026