കൊച്ചി: പാലാരിവട്ടത്തെ ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു. ആലുവ കുഴിവേലിപ്പടിയിൽ വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ കാട്ടൂർ കോയിൽപറമ്പിൽ വീട്ടിൽ റോബിൻ ദാസാണ് (39) പിടിയിലായത്.
മേയ് 12-ന് പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപമുള്ള ഹോസ്റ്റൽ മുറിയിൽ അതിക്രമിച്ച് കടന്ന പ്രതി, ഉറങ്ങുകയായിരുന്ന യുവതിയെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. യുവതി ഒച്ചവെച്ചതോടെ പ്രതി ഓടിരക്ഷപ്പെട്ടു. തുടർന്ന് യുവതി നൽകിയ പരാതിയിൽ കേസെടുത്ത പോലീസ്, പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു.


















































