LATEST UPDATES

ബോളിവുഡ് ഖാൻമാരുടെ റെക്കോർഡുകൾ തകർത്ത് ജോർജുകുട്ടി; 285ൽ പരം സെൻ്ററുകളിലേക്ക് ദൃശ്യം3 എത്തിച്ച് RFT ഫിലിംസിൻ്റെ ചരിത്രം…

· · 1 min read
Share: Copied!

യു.കെ- അയർലൻഡ് ചരിത്രത്തിലെ ഏറ്റവും വലിയ ഇന്ത്യൻ റിലീസുമായി മോഹൻലാലിൻ്റെ ഐക്കോണിക് സീരീസ് ‘ദൃശ്യം 3’. യുകെയിലും അയർലണ്ടിലും മാത്രം 285+ ലൊക്കേഷനുകളിൽ ചിത്രം എത്തിച്ച് RFT ഫിലിംസ് റെക്കോർഡ് കുറിക്കുന്നു.
കൂടുതൽ തിയേറ്ററുകളിലേക്ക് പ്രദർശനം വ്യാപിപ്പിക്കുമെന്നും വിതരണക്കാരായ RFT ഫിലിംസ് സ്ഥാപകൻ റൊണാൾഡ് തോണ്ടിക്കൽ വ്യക്തമാക്കുന്നു.

ഇതിനോടകം തന്നെ നാല്പത്തിനായിരത്തിലേറെ ടിക്കറ്റുകൾ വിറ്റഴിച്ച ദൃശ്യം-3 സൂപ്പർതാരങ്ങളായ ഷാരൂഖ് ഖാന്റെയും വിജയിയുടെയും റിലീസ് റെക്കോർഡുകളാണ് തിരുത്തികുറിക്കുന്നത്. ലാലേട്ടന്റെ ജന്മദിനമായ മെയ് 21 മുതൽ ആണ് ആഗോള റിലീസ്. റിലീസിന് മുന്നേ തന്നെയുള്ള റെക്കോർഡ് അഡ്വാൻസ് ബുക്കിംഗ്,അന്താരാഷ്ട്ര സിനിമാ ലോകത്ത് തന്നെ വലിയ ചർച്ചയായിക്കഴിഞ്ഞു. ചിത്രത്തിന്റെ പാൻ-ഇന്ത്യൻ അപ്പീലും ദൃശ്യം എന്ന ബ്രാൻഡിനുള്ള സ്വീകാര്യതയുമാണ് ഈ കുതിപ്പിന് പിന്നിൽ. മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ ഓപ്പണിംഗുകളിൽ ഒന്നായി ദൃശ്യം 3 മാറുമെന്നാണ് പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിച്ചിരിക്കുന്നത്. മോഹൻലാലിനെ കൂടാതെ മീന, അൻസിബ ഹസ്സൻ, എസ്തർ അനിൽ, ആശാ ശരത്, സിദ്ദിഖ്, മുരളി ഗോപി, കെ.ബി. ഗണേഷ് കുമാർ, ഇർഷാദ് അലി, ശാന്തി മായാദേവി, വീണ നന്ദകുമാർ, ദിനേഷ് പ്രഭാകർ, ശ്രീകാന്ത് മുരളി എന്നിവരും ദൃശ്യം 3ൽ അണിനിരക്കുന്നുണ്ട്. യു/എ 13+ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. വാർത്തപ്രചരണം: പി. ശിവപ്രസാദ്

BREAKING NEWS
'മോദിയെ വിമർശിച്ച് അധികാരം നേടാനാവില്ല; ഇന്ത്യയുടെ കുറ്റവും കുറവും ലോകം മുഴുവൻ പറഞ്ഞ് നടന്നിട്ടും കാര്യമില്ല; വിദേശയാത്ര നിർത്തി ഗ്രാമങ്ങളിലേക്ക് പോകൂ, അല്ലെങ്കിൽ അടുത്ത 30 വർഷത്തേക്ക് കോൺഗ്രസിന് ഊഴമില്ല': രാഹുൽ ഗാന്ധിയോട് അമിത് ഷാ
15 Nov 2026
BREAKING NEWS
പാലത്തിനുവേണ്ടി പിടിവലി; കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു, ’ഞങ്ങൾ കൊണ്ടുവന്നത്, ക്രെഡിറ്റ് തട്ടിയെടുക്കുന്നു’; ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച് എൽഡിഎഫ്; 'പാലത്തിന്റെ വാപ്പ ആരാണെന്ന് മനസ്സിലായി' എന്ന് പി.കെ. ബഷീർ
15 Nov 2026
BREAKING NEWS
കടം വീട്ടാൻ സ്വന്തം അവയവങ്ങൾ വിൽപനയ്ക്ക്; വൃക്കയും കരളും വൃഷണവും കോർണിയയും വിൽക്കാൻ ഇറാനിൽ പരസ്യപ്രളയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷം
15 Nov 2026
BREAKING NEWS
22 ദിവസമായി, വെളളം പോലും കുടിക്കുന്നില്ല; ഇത് തുടർന്നാൽ അപകടമെന്ന് ഡോക്ടർമാർ; വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചു; ; ’മകളുടെ ആരോ​ഗ്യത്തിൽ ആശങ്കയുണ്ട്’: വളർമതിയുടെ അമ്മ
15 Nov 2026