BREAKING NEWS

ഇന്ത്യയ്ക്കെതിരെ ഇറക്കിക്കളിക്കാനായി ഭീകരർക്ക് അഭയം നൽകുകയോ, ഭീകരപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് തുടരാനോ പാക്കിസ്ഥാൻ മുതിർന്നാൽ ഭൂമിയുടെ ഭാഗമായി തുടരണോ അതോ ചരിത്രത്തിന്റെ ഭാഗമാകണോ എന്ന് സ്വയം തീരുമാനിക്കേണ്ടി വരും- കടുത്ത മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി

· · 1 min read
Share: Copied!

ന്യൂഡൽഹി: ഇന്ത്യയ്‌ക്കെതിരായ ഭീകരപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് തുടരുകയാണെങ്കിൽ പാക്കിസ്ഥാൻ എന്ന രാജ്യംതന്നെ ഈ ഭൂമുഖത്തുനിന്ന് ഇല്ലാതാകുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. കഴിഞ്ഞവർഷം പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ എന്ന സൈനിക നടപടിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സംസാരിക്കവെയായിരുന്നു ദ്വിവേദിയുടെ മുന്നറിയിപ്പ്.

പാക്കിസ്ഥാൻ ഭീകരർക്ക് അഭയം നൽകുന്നതും ഇന്ത്യക്കെതിരായ നീക്കങ്ങൾ നടത്തുന്നതും തുടർന്നാൽ, അവർ ‘ഭൂമിയുടെ ഭാഗമായി തുടരണോ, അതോ ചരിത്രത്തിന്റെ ഭാഗമാകണോ’ എന്ന് സ്വയം തീരുമാനിക്കേണ്ടി വരുമെന്നായിരുന്നു കരസേനാ മേധാവിയുടെ മുന്നറിയിപ്പ്. അതുപോലെ അതിർത്തികടന്നുള്ള തീവ്രവാദ പ്രവർത്തനങ്ങൾ തുടരുകയാണെങ്കിൽ ഇന്ത്യ മുമ്പത്തെക്കാൾ ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം അതിർത്തി കടന്നുള്ള ഭീഷണികൾക്കെതിരേ ഇന്ത്യ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്ന ശക്തമായ മുന്നറിയിപ്പാണ് ഇതിലൂടെ അദ്ദേഹം നൽകിയിരിക്കുന്നത്. ഡൽഹിയിലെ മനേക്ഷാ സെന്ററിൽ നടന്ന ‘സേന സംവാദ്’ എന്ന പരിപാടിയിൽ ഒരുവർഷം മുൻപ് നടന്ന സൈനിക നീക്കങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകവെയാണ് അദ്ദേഹം ഇന്ത്യയുടെ പ്രതിരോധ നയം പൊതുസമൂഹത്തിനു വ്യക്തമാക്കിയത്.

കഴിഞ്ഞവർഷം പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ വീണ്ടും ആവർത്തിക്കേണ്ടിവരുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. പാക്കിസ്ഥാൻ ഭീകരവാദികളെ സംരക്ഷിക്കുന്നത് തുടരുകയാണെങ്കിൽ, ഇന്ത്യയുടെ പ്രതികരണം പഴയതുപോലെ ആയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് കാണിച്ച സംയമനം ഇനിയുണ്ടാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സുരേഷ് ഗോപി ജയിച്ചത് ബിജെപിയുടെ മിടുക്കു കൊണ്ടല്ല. ആളുകള്‍ക്ക് ഇഷ്ടമുള്ളതിനാലാണ്, പിണറായി വിജയന്‍ ഏകാധിപതി, സോണിയാ ഗാന്ധിയോട് സംസാരിച്ചാല്‍ ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിച്ചുവരുന്ന ഫീലാണ്, മകനോടുള്ള വാത്സല്യമാണ് തന്നോട്- വി ഡി സതീശന്‍

 

BREAKING NEWS
‘ഇവർക്കൊന്നും ബോധമില്ലേ? ബുദ്ധിയുള്ള മനുഷ്യരല്ലേ? ഫോണിലൂടെ അറസ്റ്റ് ചെയ്യപ്പെടുമെന്ന് എങ്ങനെ വിശ്വസിക്കും? ഫോൺ ചുമരിലേക്ക് എറിഞ്ഞാൽ എല്ലാ ഭീഷണിയും തീരും; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ബാങ്കുകൾ നഷ്ടപരിഹാരം നൽകണം’: സുപ്രീംകോടതി
30 Oct 2026
BREAKING NEWS
നഷ്ടമായത് മൂന്നു പെൺകുട്ടികൾക്ക് ശേഷം കാത്തിരുന്നു കിട്ടിയ ഏക ആൺതരിയെ!! നാലുവയസുകാരന്റെ കൈയിലെ ചോക്ലേറ്റ് മേടിച്ചുകഴിച്ചതിന് അമ്മ വഴക്കു പറഞ്ഞു, ദിവസങ്ങളോളും പക മനസിൽ കരുതിവച്ചു, ചോക്ലേറ്റ് തരാമെന്നു പറഞ്ഞ് അയൽവാസിയായ കുഞ്ഞിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വെള്ളടാങ്കിലേക്ക് തള്ളിയിട്ടു, കുട്ടി പുറ...
30 Oct 2026
BREAKING NEWS
ട്രംപിന്റെ വീരവാദം കാര്യമായി ഫലിച്ചില്ല, പന്ത് അറബ് പാർട്ടികളുടെ കോർട്ടിൽ!! ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ലിക്കുഡ് (53), പക്ഷെ 61 തികയ്ക്കണമെങ്കിൽ മറ്റുള്ളവർ കനിയണം, അറബ് പാർട്ടി പിന്തുണയോടെ ഐസൻകോട്ടിന്റെ പ്രതിപക്ഷ വിഭാഗത്തിന് ന്യൂനപക്ഷ സർക്കാർ രൂപീകരിക്കാൻ കഴിയുമോ? ആര് ആർക്കൊപ്പം ചേരും... ആകാംക്ഷ...
30 Oct 2026
BREAKING NEWS
അർദ്ധരാത്രിയിൽ പെൺസുഹൃത്തുമായി പാർക്കിലെത്തി, പിന്നാലെ ഇരുവരും തമ്മിൽ വാക്കുതർക്കം, പിണങ്ങിപ്പോയ പെൺകുട്ടി ഒരു മണിക്കൂറിനു ശേഷം തിരിച്ചെത്തിയപ്പോൾ കണ്ടത് പാർക്കിലെ ഊഞ്ഞാലിന്റെ ചെയിനിൽ ജീവനൊടുക്കിയ ആൺസുഹൃത്തിനെ, അസ്വഭാവിക മരണത്തിനു കേസ്
30 Oct 2026