BREAKING NEWS

”ഒരു പെണ്ണിനെ നിങ്ങളെല്ലാം ചേര്‍ന്ന് സൈബര്‍ ബുള്ളിയിങ് ചെയ്ത് തീര്‍ത്തുകളഞ്ഞു”, ഇതുവരെ എല്ലാം സഹിച്ചു. പക്ഷെ ഇനിയില്ല, ഞാനുമൊരു മനുഷ്യനാണ്, എന്റെ മക്കളെ കാണാനോ ഫോണില്‍ സംസാരിക്കാനോ അവള്‍ വിടുന്നില്ല, വിവാഹമോചനം ലഭിച്ചാല്‍ മാത്രമേ ഇനി അഭിനയിക്കൂ, പൊട്ടിക്കരഞ്ഞ് ജയം രവി

· · 1 min read
Share: Copied!

വാര്‍ത്താസമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞ് നടന്‍ രവി മോഹന്‍. വിവാഹ മോചനം നേടുന്നത് വരെ അഭിനയിക്കുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തിജീവിതത്തില്‍ നേരിടുന്ന പ്രതിസന്ധികള്‍ കാരണം ജോലിയില്‍ ശ്രദ്ധിക്കാന്‍ സാധിക്കുന്നില്ലെന്നും അതിനാല്‍ എല്ലാം അവസാനിക്കുന്നത് വരെ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണെന്നാണ് രവി മോഹന്‍ പറയുന്നത്. പ്രസ് മീറ്റില്‍ വളരെ വികാരഭരിതനായാണ് രവി മോഹന്‍ സംസാരിച്ചത്. രവി മോഹനും ഭാര്യ ആര്‍തിയും ഏറെ നാളായി പിരിഞ്ഞു കഴിയുകയാണ്.

കഴിഞ്ഞ കുറച്ച് നാളുകളായി രവി മോഹനും ഗായിക കെനീഷയുമായുള്ള ബന്ധം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. രവി മോഹനുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായി സൂചിപ്പിക്കുന്ന കെനീഷയുടെ പ്രതികരണത്തിന് പിന്നാലെയാണ് നടന്റെ പ്രതികരണം. ”പലരും എന്നെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. എനിക്ക് വിവാഹ മോചനം ലഭിച്ച ശേഷം, എന്റെ ജീവിതം സാധാരണഗതിയിലെത്തുമ്പോള്‍, ഈ സൈബര്‍ ആക്രമണം അവസാനിക്കുമ്പോള്‍ ഞാന്‍ തിരികെ വരും. ഞാന്‍ എല്ലാം കാണുന്നുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയാം. 23 വര്‍ഷം രാവും പകലും ഞാന്‍ അധ്വാനിച്ചു. ഞാന്‍ അഭിനയിച്ച 95 ശതമാനം സിനിമകളും വിജയമായിരുന്നു. കഠിനാധ്വാനം ചെയ്താണ് ഞാന്‍ എല്ലാം നേടിയത്” താരം പറയുന്നു.

”ഒരു പെണ്ണിനെ നിങ്ങളെല്ലാം ചേര്‍ന്ന് സൈബര്‍ ബുള്ളിയിങ് ചെയ്ത തീര്‍ത്തുകളഞ്ഞു. അതേക്കുറിച്ച് പറയാനല്ല ഈ ഇന്റര്‍വ്യു. അവള്‍ എവിടെയായിരുന്നാലും നന്നായിരിക്കട്ടെ. അവളെന്ത് തെറ്റാണ് ചെയ്തത്? അവളൊരു വിഡിയോ ഇട്ടിരുന്നു. അതിനും സൈബര്‍ ആക്രമണം നേരിട്ടു. എന്തിനാണ് ഒരാളെ അനാവശ്യമായി ആക്രമിക്കുന്നത്?” എന്നാണ് കെനീഷയ്‌ക്കെതിരായ ആക്രണത്തെക്കുറിച്ച് രവി മോഹന്‍ പറഞ്ഞത്. ”എന്റെ വീട്ടില്‍ നിന്നും ഒന്നുമില്ലാതെയാണ് ഞാന്‍ ഇറങ്ങിയത്. ഇന്ന് ഞാന്‍ വാടക വീട്ടിലാണ് ജീവിക്കുന്നത്. ഞാന്‍ കെട്ടിയ വീട് ഇപ്പോഴുമുണ്ട്. കഠിനാധ്വാനത്തിലൂടെ ഞാന്‍ കെട്ടിയ വീട്ടില്‍ എനിക്ക് സന്തോഷമായി ജീവിക്കാമായിരുന്നു. പക്ഷെ ഒരാളെ സമാധാനത്തോടെ ജോലി ചെയ്യാന്‍ സമ്മതിച്ചില്ലെങ്കില്‍ എങ്ങനെ രക്ഷപ്പെടും? ആളുകള്‍ എന്നെ എത്ര കളിയാക്കിയാലും ഞാനുമൊരുമനുഷ്യനാണ്” എന്നും താരം പറഞ്ഞു.

മക്കളുടെ സ്‌കൂള്‍ ഫീസായ 50 ലക്ഷം ഇത്രയും നാള്‍ താന്‍ തന്നെയാണ് നല്‍കിയിരുന്നതെന്നും രവി പറഞ്ഞു. ”അവര്‍ എന്റെ മക്കളെ കാണാന്‍ അനുവദിക്കുന്നില്ല. അവരുടെ സ്‌കൂളിലേക്ക് ബോഡി ഗാര്‍ഡ്‌സിനെ അയക്കുന്നു. അവരുമായുള്ള ഫോണ്‍ ബന്ധം പോലും വിച്ഛേച്ചിരിക്കുകയാണ്. ഞാന്‍ സ്വയം മുറിപ്പെടുത്താന്‍ തുടങ്ങി. ഈ കൈ നോക്കൂ. ഇതാണ് സംഭവിക്കുന്നത്. ഞാന്‍ ഇതുവരെ എല്ലാം സഹിച്ചു. പക്ഷെ ഇനിയില്ല” എന്നും രവി മോഹന്‍ പറഞ്ഞു.

BREAKING NEWS
മന്ത്രി റെസ്റ്റ് ഹൗസിലെത്തിയപ്പോള്‍ ജീവനക്കാരില്ല, ഡ്യൂട്ടിയിലുണ്ടായിരുന്നത് രണ്ട് പേര്‍ മാത്രം, അഞ്ച് പേര്‍ക്ക് സസ്പെന്‍ഷന്‍
15 Nov 2026
BREAKING NEWS
ഇടിച്ച് വീഴ്ത്തിയിട്ടും നിർത്തിയില്ല; വയോധികൻ കാറിനടിയിൽ കുരുങ്ങി, വലിച്ചിഴച്ച് കൊണ്ടുപോയത് രണ്ടുകിലോമീറ്ററോളം ദൂരം ; സിസിടിവിയിൽ കുടുങ്ങി ഷാജഹാൻ; നരഹത്യയ്ക്ക് കേസ്; വയോധികന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല
15 Nov 2026
BREAKING NEWS
യുഡിഎഫിൽ മുറുമുറുപ്പ്; സംസ്ഥാനത്ത് ഭരണചക്രം ചില കാര്യങ്ങളിൽ മാത്രമാണ് ചലിക്കുന്നതെന്ന വിമർശനവുമായി ആർഎസ്പി നേതാവ് എ.എ. അസീസ് ; ’മുസ്ലിം ലീഗിന് ചില സ്ഥാനങ്ങൾ നൽകിയ കാര്യം പോലും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്’
15 Nov 2026
BREAKING NEWS
മുസ്‌ലിം ലീഗിനും ഫോര്‍വേഡ് ബ്ലോക്കിനും പദവി കൊടുത്തപ്പോള്‍ എന്നെ മറന്നു, യുഡിഎഫിന് മുതല്‍ക്കൂട്ടായ വിജയമായിരുന്നു എന്റേത്, എന്നാല്‍ വേണ്ട പരിഗണന ലഭിച്ചില്ല, അതൃപ്തി അറിയിച്ച് മാണി സി കാപ്പന്‍
15 Nov 2026