BREAKING NEWS

‘എനിക്ക് സ്ഥാനം കിട്ടാൻ വേണ്ടി ഒരാളും ഫ്ലെക്സ് വെക്കരുത്, അങ്ങനെ കണ്ടാല്‍ പരസ്യമായി ഞാൻ തള്ളി പറയും!! എനിക്ക് വട്ടിയൂര്‍ക്കാവ് എംഎല്‍എയായി ഇരിക്കുകയാണ് ഇഷ്ടം, ഒരു വകുപ്പിലും പ്രത്യേകം താല്‍പര്യം ഇല്ല… വട്ടിയൂര്‍ക്കാവില്‍ ആദ്യം ചെയ്യുക പിണറായി സര്‍ക്കാര്‍ പൂട്ടിയ മെഡിക്കല്‍ കോളേജ് തുറക്കുകയാണ്’- കെ മുരളീധരൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: കോൺ​ഗ്രസ് തലപ്പത്ത് തനിക്ക് ഒരു സ്ഥാനം കിട്ടണമെന്ന ആവശ്യവുമായി ആരും ഫ്ലക്‌സ് വയ്ക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും അങ്ങനെ കണ്ടാല്‍ പരസ്യമായി തള്ളി പറയുമെന്നും വട്ടിയൂര്‍ക്കാവിലെ നിയുക്ത എംഎല്‍എ കെ മുരളീധരന്‍. തനിക്ക് വട്ടിയൂര്‍ക്കാവ് എംഎല്‍എ ആയി ഇരിക്കുക എന്നതാണ് ഇഷ്ടമെന്നും ഒരു വകുപ്പിലും പ്രത്യേകം താല്‍പര്യം ഇല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എംഎൽഎയായി എത്തിയാൽ വട്ടിയൂര്‍ക്കാവില്‍ ആദ്യം ചെയ്യുക പിണറായി സര്‍ക്കാര്‍ പൂട്ടിയ മെഡിക്കല്‍ കോളേജ് തുറക്കുകയെന്നതാണെന്നും അദ്ദേഹം പറഞ്ഞു.

‘മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് എന്ത് തീരുമാനം പറയുമെന്ന് അറിയില്ല. എന്റെ അഭിപ്രായം പറഞ്ഞുകഴിഞ്ഞു. എല്ലാവരും അഭിപ്രായം പറഞ്ഞിട്ടുണ്ട്. എന്നോട് ഇനി പ്രത്യേകിച്ച് അഭിപ്രായം ചോദിക്കാന്‍ സാധ്യതയില്ല. പ്രഖ്യാപനം വൈകിയതില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞാല്‍ അതൊക്കെ മറികടക്കാം. എനിക്ക് ഒരു വകുപ്പിലും പ്രത്യേകം താല്പര്യം ഇല്ല’, കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

‘എടാ സിസിടിവി കേടാണെന്നാണ് വിചാരിച്ചത്, പുതിയത് വച്ചത് അറിഞ്ഞില്ല, കൂടുതൽ പ്രശ്നങ്ങൾ കോൺ​ഗ്രസിൽ ഉണ്ടാക്കാനാ അങ്ങനെയൊരു ഫ്ലെക്സ് വച്ചത്’… വാട്സാപ് സന്ദേശം!! ‘കെസി നയിക്കട്ടെ’ എന്നെഴുതിയ ഫ്ലെക്സ് ബോർഡ് വച്ച് ഫോട്ടൊ ഫേസ്ബുക്കിൽ ഷെയർ ചെയ്ത് സിപിഎം പ്രവർത്തകൻ… ഫെക്സ് വെക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് കോൺ​ഗ്രസ്

BREAKING NEWS
‘യുപിയിൽ 2.04 കോടി പേരുകൾ വോട്ടർപട്ടികയ്ക്ക് പുറത്ത്; 1.27 കോടി ഹിന്ദു വോട്ടർമാരെ ഒഴിവാക്കി’; എസ്.ഐ.ആറിൽ ജാഗ്രത വേണമെന്ന് ബിജെപി പ്രവർത്തകർക്ക് യോഗി ആദിത്യനാഥിന്റെ നിർദേശം
31 Oct 2026
BREAKING NEWS
വളർമതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി; സെക്രട്ടേറിയറ്റിന് മുന്നിൽ സംഘർഷം, സമരം കടുപ്പിക്കുമെന്ന് ഉദ്യോഗാർഥികൾ
31 Oct 2026
BREAKING NEWS
‘സുഖമാണോ ചേട്ടാ’ എന്നു മാത്രമാണ് ചോദിച്ചത്; രാജനെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന് ശ്രീനാദേവി കുഞ്ഞമ്മ; അടൂർ സ്റ്റേഷൻ വിവാദത്തിൽ വിശദീകരണം
31 Oct 2026
BREAKING NEWS
അധ്യാപിക പഠിപ്പിച്ചുകൊണ്ടിരിക്കെ കട്ടിങ് മെഷീനുമായി ക്ലാസില്‍ കയറി, പിന്നാലെ 15കാരിയെ ക്രൂരമായി ആക്രമിച്ച് 21കാരന്‍, പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം
31 Oct 2026