തെരഞ്ഞെടുപ്പില്‍ നേടിയ ചരിത്ര വിജയത്തിന് പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രിയായി നടന്‍ വിജയ് സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ്. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സിനിമാ ലോകത്തു നിന്നും നിരവധി പ്രമുഖരെത്തുന്നുണ്ട്. എന്നാല്‍ എല്ലാ കണ്ണുകളും പോയത് ഒരാളിലേക്കാണ്. നടിയും വിജയ്‌യുടെ അടുത്ത സുഹൃത്തുമായ തൃഷയിലേക്ക്. അക്വാ ബ്ലു നിറത്തിലുള്ള സാരി ധരിച്ച് അതിസുന്ദരിയായിട്ടാണ് തൃഷ വിജയ്‌യുടെ സത്യപ്രതിഞ്ജ ചടങ്ങിനെത്തിയത്. ചെന്നൈയിലെ തന്റെ വസതിയില്‍ നിന്നും പുറപ്പെടുന്നതിനിടെ തൃഷ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
തമിഴ്‌നാടിന് ഇത് വലിയ ദിവസമാണെന്നും, പ്രതീക്ഷയോടെയാണ് മുന്നോട്ട് നോക്കുന്നതെന്നും തൃഷ പറഞ്ഞു. വിജയ്‌യുടെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ചടങ്ങിനെത്തിയിട്ടുണ്ട്. നേരത്തെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വിജയ്‌യെ അഭിനന്ദിക്കാനായി തൃഷ നടന്റെ വീട്ടിലെത്തിയിരുന്നു.
തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്ന അന്ന് പുലര്‍ച്ച തൃഷ തിരുപ്പതി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയതും വാര്‍ത്തയായിരുന്നു. ടിവികെയുടെ കൊടിയുടെ നിറമുള്ള ഷോള്‍ ധരിച്ചായിരുന്നു തൃഷയുടെ ക്ഷേത്ര ദര്‍ശനം. തെരഞ്ഞെടുപ്പ് ദിവസവും തൃഷ വിജയ്ക്കുള്ള തന്റെ പിന്തുണ വ്യക്തമാക്കിയിരുന്നു.


















































