BREAKING NEWS

‍ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടു, വീട്ടുകാരുമായി ബന്ധം സ്ഥാപിച്ചു, പിന്നീട് വിവാഹ വാഗ്ദാനം നല്‍കി ഫ്ലാറ്റിലെത്തിച്ച് പീഡനം, വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടതോടെ ദേഹോപദ്രവം, സഹസംവിധായകന്‍ ജോജോ കുരിശിങ്കലിനെതിരെ പരാതിയുമായി മോഡല്‍

· · 1 min read
Share: Copied!

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ സഹ സംവിധായകനെതിരെ കേസെടുത്തു. ചെങ്ങന്നൂര്‍ സ്വദേശിയായ ജോജോ കുരിശിങ്കലിനെതിരെയാണ് കേസെടുത്തത്. മോഡലായ യുവതി നല്‍കിയ പരാതിയില്‍ മരട് പൊലീസാണ് കേസെടുത്തത്. ഡേറ്റിങ് ആപ്പ് വഴി തങ്ങള്‍ പരിചയപ്പെട്ടതെന്നാണ് യുവതി പറയുന്നത്.

സംവിധായകനാണെന്ന് പറഞ്ഞായിരുന്നു ജോജോ സ്വയം പരിചയപ്പെടുത്തിയത്. വിവാഹമോചിതനാണെന്നും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും പറഞ്ഞു. വീട്ടുകാരുമായും ജോജോ ബന്ധം സ്ഥാപിച്ചുവെന്നും യുവതി പറയുന്നു. വിവാഹ വാഗ്ദാനം നല്‍കിയ ശേഷം ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തി പലതവണയായി പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. പിന്നീട് വിവാഹ വാഗ്ദാനത്തില്‍ നിന്നും ഇയാള്‍ പിന്മാറിയെന്നും പരാതിയില്‍ പറയുന്നു. ജോജോ തന്നെ ദേഹോപദ്രവം ചെയ്തതായും യുവതി പരാതിയില്‍ പറയുന്നുണ്ട്.

പ്രാഥമിക അന്വേഷണങ്ങള്‍ക്ക് ശേഷം ബുധനാഴ്ചയാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. യുവതിയുടെ മൊഴിയെടുക്കുകയും വൈദ്യപരിശോധന നടത്തുകയും ചെയ്തിട്ടുണ്ട്. കേസില്‍ അന്വേഷണം തുടരുകയാണ്. അതേസമയം ജോജോയ്ക്കെതിരെ മുമ്പും കേസുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. പത്തനാപുരം വനംവകുപ്പ് റേഞ്ച് ഓഫീസിലും ക്രിമിനല്‍ കേസ് നിലനില്‍ക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. വനമേഖലയില്‍ അതിക്രമിച്ച് കയറി കാട്ടുപോത്തിനെ വേട്ടയാടിയ സംഭവത്തിലാണ് കേസെടുത്തിട്ടുള്ളത്.

BREAKING NEWS
’അണ്ണാ സോറി, വൈറലാക്കരുത്; ജീവിതം ചെകുത്താനും കടലിനും ഇടയിലാണ്...സോറി, സോറി, സോറി’; മോഷ്ടിച്ച ഏണി തിരികെ കൊണ്ടുവന്ന് വച്ചു, ഒപ്പം ക്ഷമാപണ കത്തും
31 Oct 2026
BREAKING NEWS
പാർട്ടി പ്രവർത്തകയുടെ അശ്ലീലചിത്രം സോഷ്യമീഡിയയിലൂടെ പങ്കുവെച്ചു; സി.പി.എം. ഉദുമ ഏരിയ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് മാറ്റി; ആരോഗ്യപരമായ കാരണങ്ങളാലാണ് നടപടിയെന്ന് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വിശദീകരണം
31 Oct 2026
BREAKING NEWS
"അതിന് ആര് ആരെയാണ് തടഞ്ഞത്? എവിടെവെച്ചാണ് തടഞ്ഞത്? തെളിവ് കാണിക്കൂ,"... ഡൽഹിയിലെത്തുന്നത് തടയാൻ അമിത് ഷാ ശ്രമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി, ധൈര്യമുണ്ടെങ്കിൽ തെളിവുകാണിക്കാൻ വെല്ലുവിളിച്ച് ബിജെപി
31 Oct 2026
BREAKING NEWS
ഫോണിൽ ചാറ്റ് ചെയ്തത് ഭർത്താവ് ചോദ്യം ചെയ്തു, മനോവിഷമത്തിൽ അധ്യാപിക ജീവനൊടുക്കി
31 Oct 2026