കണ്ണൂർ: കെസി വേണുഗോപാൽ മുഖ്യമന്ത്രിയാകണമെന്ന കടുംപിടുത്തവുമായി ഒറ്റക്കാലിൽ നിൽക്കുമ്പോൾ എന്തുവന്നാലും പൊളിച്ച് കയ്യിൽ കൊടുക്കുമെന്ന് ഇരിക്കൂറിലെ ഭൂരിഭാഗം കോൺഗ്രസുകാരും. സജീവ് ജോസഫിനെക്കൊണ്ട് എംഎൽഎ സ്ഥാനം രാജി വെപ്പിച്ച് ഇരിക്കൂറിൽ വീണ്ടും മത്സരിപ്പിക്കാനാണ് കെസിയുടെ തീരുമാനമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അതേസമയം ആലപ്പുഴയിൽ നിന്ന് മത്സരിക്കുമെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. എന്നാൽ ആ ആഗ്രഹം എട്ടായി മടക്കി പോക്കറ്റിലിട്ടാൽ മതിയെന്നാണ് കോൺഗ്രസ് അണികൾതന്നെ പറയുന്നത്. സോഷ്യൽ മീഡിയയിലടക്കം കെ സി മുഖ്യമന്ത്രിയാകുന്നതിരെ പലരും രംഗത്തെത്തിക്കഴിഞ്ഞു.
എ.ഡി തോമസിനോടും സജീവ് ജോസഫിനോടുമായി ഒന്നു പറഞ്ഞേക്കാം, വോട്ടുചെയ്ത ജനങ്ങളേയും പ്രവർത്തകരേയും വിഡ്ഡികളാക്കി ഗ്രൂപ്പ് മാനേജർക്ക് വേണ്ടി രാജി വച്ചൊഴിഞ്ഞാൽ… ഇത് നിങ്ങളുടെ അവസാന തെരഞ്ഞെടുപ്പായിരിക്കുമെന്ന് ഞങ്ങളും വിധിയെഴുതും എന്നാണ് കോൺഗ്രസ് സൈബറിന്റെ പേരിൽ വന്ന പോസ്റ്റ്.
MLA സംസ്ഥാന മന്ത്രി, MP കേന്ദ്ര മന്ത്രി, AICC സെക്രട്ടറി, അവസാനം രാജസ്ഥാനിൽ നിന്ന് രാജ്യസഭാ MP …. ഇതിന്റെ കാലാവധി 2 വർഷം ബാക്കിയുള്ളപ്പോൾ അത് രാജി വച്ചിട്ട് ആലപ്പുഴയിൽ ലോകസഭയിലേക്ക് മത്സരത്തിനു വരുന്നു.. കേന്ദ്രത്തിൽ കോൺഗ്രസ് മന്ത്രിസഭ വന്നാൽ അതിൽ മന്ത്രി ആകാൻ വേണ്ടി MP ആയി… ഇപ്പോൾ കേരളത്തിൽ മുഖ്യമന്ത്രി ആകാൻ വേണ്ടി ശ്രമം നടത്തുന്നു… ഈ അധികാര മോഹിയെ കോൺഗ്രസുകാർ തിരിച്ചറിയണം.. സതീശന് ന്യായമായും ലഭിക്കേണ്ട മുഖ്യമന്ത്രി സ്ഥാനം വളഞ്ഞ വഴിയിലൂടെ തട്ടിയെടുക്കാൻ ശ്രമിക്കുന്നത് ശരികേടാണ്… രണ്ട് ഉപതെരഞ്ഞെടുപ്പുകൾ വരാൻ AICC അനുവദിക്കരുത്….
പണി എടുത്ത ആൾകാർ ഭരിക്കട്ടെ… അങ്ങനെ ആയിരുന്നെങ്കിൽ എന്തിനാ MP മാർ മത്സരിക്കേണ്ട എന്ന നിലപാട് എടുത്തത്… തെമ്മാടിത്തരം കാണിക്കരുത്…. K. C എവിടെ ഇനി മത്സരിച്ചാലും തോൽപ്പിച്ചു വിടണം… അങ്ങനെ ഒരു മുഖ്യമന്ത്രി വേണ്ട ഇവിടെ… VD മതി മുഖ്യമന്ത്രി…KC ഇരിക്കൂറിൽ വന്നാൽ തീർച്ചയായും തോൽപ്പ്പിക്കണം. വിതച്ചവൻ ആണു കൊയ്യേണ്ടത്. അല്ലാതെ വരമ്പത് നോക്കി നിന്നവനല്ല. വിതച്ചത് വി. ഡി. സതീശൻ എന്ന ചാണക്യൻ ആണങ്കിൽ കൊയ്യേണ്ടത്തും സതീശൻ തന്നെ ആയിരിക്കണം… എന്നിങ്ങനെ നീളുന്നു കമെന്റുകൾ.

















































