BREAKING NEWS

തൃശൂരിലെ തോല്‍വിക്ക് കാരണം സുരേഷ് ഗോപി, ഒരു പ്രോജക്ട് പോലും കേരളത്തിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല, ബിജെപിക്കുള്ളില്‍ അതൃപ്തി

· · 1 min read
Share: Copied!

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തിന് കീഴിലുള്ള അസംബ്ലി മണ്ഡലങ്ങളില്‍ ബിജെപിയുടെ വോട്ട് വിഹിതത്തിലുണ്ടായ കുറവ് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാകുന്നു. തൃശൂര്‍ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയേയും ബിജെപി നേതൃത്വത്തെയുമാണ് ഒരു വിഭാഗം കുറ്റപ്പെടുത്തുന്നു. ജില്ലയിലേക്ക് പദ്ധതികളൊന്നും കൊണ്ടുവരാന്‍ സുരേഷ് ഗോപിക്ക് കഴിയാത്തത് തിരിച്ചടിയായെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. തൃശ്ശൂര്‍ നിയമസഭ മണ്ഡലത്തിലെ വോട്ട് വിഹിതത്തിലുണ്ടായ വന്‍ ഇടിവ് ബിജെപി നേതാക്കളെ അമ്പരപ്പിച്ചിരിക്കുകയാണ്.

മണലൂര്‍, നാട്ടിക എന്നീ മണ്ഡലങ്ങളില്‍ 2021-നെ അപേക്ഷിച്ച് വോട്ട് വിഹിതത്തില്‍ വര്‍ധനവുണ്ടായപ്പോള്‍, ബാക്കിയുള്ള അഞ്ച് മണ്ഡലങ്ങളിലെ ബിജെപിയുടെ പ്രകടനം നിരാശാജനകമാണെന്ന് ഇവര്‍ പറയുന്നു. ‘ആദ്യമായി ലോക്സഭയിലേക്ക് ഒരു പ്രതിനിധിയെ ലഭിച്ചപ്പോള്‍ പ്രതീക്ഷകള്‍ വളരെ വലുതായിരുന്നു. എന്നാല്‍ കേരളത്തിനായി ഒരു മെഗാ പ്രോജക്റ്റ് എങ്കിലും അനുവദിക്കാന്‍ കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ സുരേഷ് ഗോപിക്ക് കഴിയണമായിരുന്നു.

അത്തരത്തിലൊരു പദ്ധതി കൊണ്ടു വന്നിരുന്നെങ്കില്‍, ബിജെപി വികസനത്തിന് മുന്‍ഗണന നല്‍കുന്ന പാര്‍ട്ടിയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സഹായിക്കുമായിരുന്നു. തൃശ്ശൂരില്‍ ബിജെപിയുടെ വിജയത്തിന് സുരേഷ് ഗോപിയുടെ വ്യക്തിപ്രഭാവം ഒരു പ്രധാന ഘടകമായിരുന്നു. അതേസമയം, വോട്ടര്‍മാരുടെ വിശ്വാസം നേടിയെടുക്കാന്‍ വികസന പദ്ധതികള്‍ കേരളത്തിലേക്ക് എത്തിക്കേണ്ടതുണ്ട്. ‘ ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു.

 

BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026
BREAKING NEWS
മൂന്നു സംസ്ഥാനങ്ങളിലായി കൊടുത്തിരിക്കുന്നത് ആറു കേസുകൾ, നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത് 10 കോടി രൂപ!! സംഭവം നടന്ന് ആറുവർഷങ്ങൾക്കു ശേഷം എംഎ യൂസഫലിയോട് മാപ്പ് പറഞ്ഞ് ഷാജൻ സ്‌കറിയ!! 'താൻ നടത്തിയ പരാമർശങ്ങൾ തെറ്റാണെന്ന് മനസിലാക്കി പിൻവലിക്കുന്നു...വ്യക്തിപരമായി അധിക്ഷേപിക്കാനോ, അപമാനിക്കാനോ ഉദ്ധ...
31 Oct 2026
BREAKING NEWS
ഒമർ അബ്ദുള്ളയും മാധ്യമപ്രവർത്തക നിധി റസ്ദാനും വിവാഹിതരായി; ‘പുതിയൊരു യാത്ര ഇന്നലെ ആരംഭിച്ചു’ എന്ന് കുറിപ്പ്
31 Oct 2026