BREAKING NEWS

ഒരു നടിക്കാണ് അവിഹിതബന്ധമെങ്കില്‍ കാണാമായിരുന്നു, പുരുഷവര്‍ഗം മുഴുവന്‍ രോക്ഷം കൊണ്ട് തിളച്ച് മറിഞ്ഞേനെ, ജയിക്കുന്നത് പോയിട്ട് അസഭ്യ വര്‍ഷം ഭയന്ന് പുറത്തിറങ്ങാന്‍ പോലും കഴിയുമായിരുന്നില്ല, വിജയ്-തൃഷ ബന്ധത്തില്‍ വിമര്‍ശനവുമായി ഗായത്രി ശങ്കര്‍

· · 1 min read
Share: Copied!

ചെന്നൈ:  വിജയ് തെരഞ്ഞെടുപ്പ് ജയിച്ചതിന് തൃഷയെ അഭിനന്ദിക്കുന്നവര്‍ക്കിടയില്‍ വിമര്‍ശനവുമായി എത്തുകയാണ് നടി ഗായത്രി ശങ്കര്‍. വിജയ്ക്ക് പകരം ഒരു നടിയായിരുന്നുവെങ്കില്‍ പുരുഷവര്‍ഗം അവരെ തെറി വിളിച്ച്, വീടിന് പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയിലേക്ക് എത്തിച്ചേനെ എന്നാണ് ഗായത്രി പറയുന്നത്.

ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് അവരുടെ പ്രതികരണം.”തന്റെ സഹനടനുമായി വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നത് ഒരു നടിയായിരുന്നെങ്കില്‍, അവളുടെ പങ്കാളിയുമായുള്ള ബന്ധം അതുകാരണം തകര്‍ച്ചയുടെ വക്കിലാണെങ്കില്‍, അതിനെ ഇങ്ങനെ ലളിതവത്കരിക്കുകയോ തമാശയായി അവതരിപ്പിക്കുകയോ ചെയ്യില്ലായിരുന്നു.

പുരുഷവര്‍ഗം മുഴുവന്‍ രോക്ഷം കൊണ്ട് തിളച്ച് മറിഞ്ഞേനെ. അവളുടെ മേല്‍ അസഭ്യം ചൊരിഞ്ഞേനെ. ജയിക്കുന്നത് പോയിട്ട് രോക്ഷാകുലരായ ആള്‍ക്കൂട്ടത്തെ ഭയന്ന് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലായേനെ” എന്നാണ് ഗായത്രി ശങ്കറിന്റെ പ്രതികരണം.

BREAKING NEWS
'മോദിയെ വിമർശിച്ച് അധികാരം നേടാനാവില്ല; ഇന്ത്യയുടെ കുറ്റവും കുറവും ലോകം മുഴുവൻ പറഞ്ഞ് നടന്നിട്ടും കാര്യമില്ല; വിദേശയാത്ര നിർത്തി ഗ്രാമങ്ങളിലേക്ക് പോകൂ, അല്ലെങ്കിൽ അടുത്ത 30 വർഷത്തേക്ക് കോൺഗ്രസിന് ഊഴമില്ല': രാഹുൽ ഗാന്ധിയോട് അമിത് ഷാ
15 Nov 2026
BREAKING NEWS
പാലത്തിനുവേണ്ടി പിടിവലി; കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു, ’ഞങ്ങൾ കൊണ്ടുവന്നത്, ക്രെഡിറ്റ് തട്ടിയെടുക്കുന്നു’; ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച് എൽഡിഎഫ്; 'പാലത്തിന്റെ വാപ്പ ആരാണെന്ന് മനസ്സിലായി' എന്ന് പി.കെ. ബഷീർ
15 Nov 2026
BREAKING NEWS
കടം വീട്ടാൻ സ്വന്തം അവയവങ്ങൾ വിൽപനയ്ക്ക്; വൃക്കയും കരളും വൃഷണവും കോർണിയയും വിൽക്കാൻ ഇറാനിൽ പരസ്യപ്രളയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷം
15 Nov 2026
BREAKING NEWS
22 ദിവസമായി, വെളളം പോലും കുടിക്കുന്നില്ല; ഇത് തുടർന്നാൽ അപകടമെന്ന് ഡോക്ടർമാർ; വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചു; ; ’മകളുടെ ആരോ​ഗ്യത്തിൽ ആശങ്കയുണ്ട്’: വളർമതിയുടെ അമ്മ
15 Nov 2026