BREAKING NEWS

ഭാര്യയെ അടുത്ത് വിളിച്ചിരുത്തി സ്നേഹപൂർവം അവൾക്ക് ഏറെ ഇഷ്ടമുള്ള പാൽകോവ വിഷം കലർത്തി ഊട്ടി, ബോധം പോയതോടെ തലയിണ മുഖത്ത് അമർത്തി കൊലപ്പെടുത്തി… ഭാര്യയ്ക്ക് അമിതവണ്ണം, കൂടെക്കൊണ്ടു പോകാൻ നാണക്കേട്, ഭാര്യയെ കൊലപ്പെടുത്തിയ ടെക്കി അറസ്റ്റിൽ

· · 1 min read
Share: Copied!

കടപ്പ: തന്നെക്കഴിഞ്ഞും വണ്ണമുണ്ടെന്നറിഞ്ഞിട്ടും കിട്ടാൻ പോകുന്ന സ്ത്രീധനമോർത്ത് വിവാഹം കഴിച്ചു. വിവാഹ ശേഷം ഭാരം വീണ്ടും കൂടി. ഒപ്പം കൊണ്ടു നടക്കാൻ നാണക്കേടെന്ന് പരിഹാസം. ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾ ഫലം കാണാതെ വന്നതോടെ ഭാര്യയെ വിഷം നൽകി കൊലപ്പെടുത്തി ഭർത്താവ്. ആന്ധ്ര പ്രദേശിലെ കടപ്പ ജില്ലയിലെ പ്രോഡുത്തൂർ സ്വദേശിയായ കിരൺ ആണ് ഭാര്യയെ വിഷം നൽകി കൊലപ്പെടുക്കിയത്.

മഡൂർ സ്വദേശിയായ പദ്മജയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. വിവാഹ സമയത്ത് തന്നെ കിരണിനേക്കാൾ വണ്ണം കൂടുതലായിരുന്നു പദ്മജയ്ക്ക്. എന്നാൽ ഭാര്യയുടെ പേരിലുള്ള സ്വത്തിൽ കണ്ണുവച്ച കിരൺ പദ്മജയുടെ വീട്ടിൽ തന്നെ താമസിക്കുകയായിരുന്നു. സോഫ്റ്റ്വെയർ എൻജിനിയറായ കിരണിനും പദ്മജയ്ക്കും ഒരു മകളുണ്ട്.

പ്രസവ ശേഷം പദ്മജയ്ക്ക് വണ്ണം കൂടുന്നതിന്റെ പേരിൽ ദമ്പതികൾക്കിടയിൽ തർക്കം പതിവായിരുന്നു. വണ്ണം കുറയ്ക്കാൻ പദ്മജയെ കിരൺ നിരന്തരം നിർബന്ധിച്ചിരുന്നു. ഭാരം കുറയ്ക്കാനുള്ള പദ്മജയുടെ ശ്രമങ്ങൾ ഫലം കാണാതെ വന്നതോടെയാണ് യുവതിയെ അപായപ്പെടുത്താൻ കിരൺ തീരുമാനിക്കുന്നത്. കൊലപാതകത്തിനുള്ള എളുപ്പവഴികൾ കണ്ടെത്താനായി യുട്യൂബിനെ ആയിരുന്നു കിരൺ ആശ്രയിച്ചത്. യുട്യൂബിൽ നിന്ന് ലഭിച്ച ഒരു ഫോൺ നമ്പറുമായി ബന്ധപ്പെട്ടാണ് കിരൺ വിഷം സംഘടിപ്പിച്ചത്. എന്നാൽ ഭാര്യയ്ക്ക് അവരുടെ വീട്ടിൽ വച്ച് അപകടമുണ്ടായാൽ സംശയം തന്റെ നേരെ വരുമെന്ന വിലയിരുത്തലിൽ പദ്മജയെ കിരൺ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.

അതേസമയം സ്വന്തം വീട്ടിലെത്തിയ കിരൺ ഭാര്യയോട് സ്നേഹത്തോടെ പെരുമാറി. ഇതിനിടെ ഭാര്യയ്ക്ക് ഏറെ ഇഷ്ടപ്പെട്ട മധുരപലഹാരമായ പാൽകോവയിൽ വിഷം കലർത്തി നൽകുകയായിരുന്നു. വിഷം ഉള്ളിലെത്തി പദ്മജ ബോധം കെട്ടുവീണെങ്കിലും മരിച്ചില്ല. ഇതോടെ യുവാവ് തലയിണ ഉപയോഗിച്ച് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. പിന്നാലെ പദ്മജയ്ക്ക് ഹൃദയാഘാതം വന്നുവെന്നും കിരൺ സ്വന്തം വീട്ടുകാരെ അറിയിക്കുകയായിരുന്നു. മരണത്തിൽ പദ്മജയുടെ വീട്ടുകാർക്ക് തോന്നിയ സംശയത്തിലാണ് പോലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയത്. പോസ്റ്റ്മോർട്ടത്തിൽ പദ്മജയുടെ ശരീരത്തിൽ വിഷം കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കിരൺ കുറ്റം സമ്മതിച്ചത്.

ക്ലൈമാക്സിനു തൊട്ടുമുന്നെ ജനനായകനു മുന്നിൽ വില്ലനായി ​ഗവർണർ… 113 പോരാ, 118 പേർ വേണം, അതും കത്തുമായിട്ട്.. എങ്കിൽ സത്യപ്രതിജ്ഞ ചൊല്ലി അധികാര കസേരയിലിരിക്കാം- രാജേന്ദ്ര ആർലേക്കർ!! 5 എംഎൽഎമാർക്കായി നെട്ടോട്ടമോടി വിജയ്

BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026
BREAKING NEWS
മൂന്നു സംസ്ഥാനങ്ങളിലായി കൊടുത്തിരിക്കുന്നത് ആറു കേസുകൾ, നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത് 10 കോടി രൂപ!! സംഭവം നടന്ന് ആറുവർഷങ്ങൾക്കു ശേഷം എംഎ യൂസഫലിയോട് മാപ്പ് പറഞ്ഞ് ഷാജൻ സ്‌കറിയ!! 'താൻ നടത്തിയ പരാമർശങ്ങൾ തെറ്റാണെന്ന് മനസിലാക്കി പിൻവലിക്കുന്നു...വ്യക്തിപരമായി അധിക്ഷേപിക്കാനോ, അപമാനിക്കാനോ ഉദ്ധ...
31 Oct 2026
BREAKING NEWS
ഒമർ അബ്ദുള്ളയും മാധ്യമപ്രവർത്തക നിധി റസ്ദാനും വിവാഹിതരായി; ‘പുതിയൊരു യാത്ര ഇന്നലെ ആരംഭിച്ചു’ എന്ന് കുറിപ്പ്
31 Oct 2026