BREAKING NEWS

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ട് കുറഞ്ഞതിന്റെ പേരിൽ ചവിട്ടി പുറത്താക്കി, അടുത്ത തെര‍ഞ്ഞെടുപ്പിൽ സ്റ്റാലിനെ വേരോടെ പിഴുതെടുത്ത് കയ്യിൽ കൊടുത്ത് പഴയ നൻപന്റെ പ്രതികാരം, സ്റ്റാലിനെ തോൽപിച്ചത് മുൻ ഡിഎംകെ എംഎൽഎ വിഎസ് ബാബു

· · 1 min read
Share: Copied!

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിന് കൊളത്തൂർ മണ്ഡലത്തിൽ ഞെ‌ട്ടിക്കുന്ന പരാജയം. നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടി വി കെ) സ്ഥാനാർത്ഥി വിഎസ് ബാബുവാണ് സ്റ്റാലിനെ അട്ടിമറിച്ചത്. 2021 ൽ 70,000-ത്തിലധികം വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലത്തിൽ ഇത്തവണ സ്റ്റാലിൻ മൂക്കുംകുത്തി വീണു. മുഖ്യമന്ത്രി തന്നെ പരാജയപ്പെട്ടത് തമിഴ്നാട് രാഷ്ട്രീയത്തെയും ഡി എം കെ കേന്ദ്രങ്ങളെയും രാജ്യത്തെയും ഒരുപോലെ വിസ്മയിപ്പിച്ചിരിക്കുകയാണ്.

അതേസമയം തെരഞ്ഞെടുപ്പ് ചരിത്രത്തിൽ സ്റ്റാലിൻ നേരിടുന്ന നാലാമത്തെ തോൽവിയാണിത്. സ്റ്റാലിന്റെ പഴയ വിശ്വസ്തനും ഡിഎംകെ മുൻ എംഎൽഎയുമായ വിഎസ് ബാബുവാണ് ഇത്തവണ അട്ടിമറി വീരനായത്. 2011 ൽ കൊളത്തൂരിൽ സ്റ്റാലിൻ ആദ്യമായി മത്സരിക്കുമ്പോൾ മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലക്കാരനായിരുന്നു ഡിഎംകെ വടക്കൻ ചെന്നൈ സെക്രട്ടറിയായിരുന്ന ബാബു. എന്നാൽ സ്റ്റാലിന്റെ ഭൂരിപക്ഷം കുറഞ്ഞതോടെ ബാബുവിനെ പദവിയിൽ നിന്ന് നീക്കിയിരുന്നു.

ആ വൈരാ​ഗ്യത്തിൽ ഡിഎംകെ വിട്ട് എഐഎഡിഎംകെയിൽ ചേർന്ന ബാബു, കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ്‌യുടെ പാർട്ടിയിൽ എത്തിയത്. അതേസമയം തമിഴ്നാട്ടിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത വൻ കുതിപ്പുമായി വിജയുടെ ടിവികെ അധികാരത്തിലേറുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ 234 സീറ്റുകളിൽ 108 സീറ്റുകളിൽ ടിവികെ സ്ഥാനാർഥികൾ വിജയിക്കുകയോ ലീഡ് ചെയ്യുകയോ ചെയ്യുന്നുണ്ട്.

ഡിഎംകെ 60 സീറ്റിലേക്ക് ഒതുങ്ങിയപ്പോൾ എഐഎഡിഎംകെ 65 സീറ്റുകളിലാണ് മുന്നിട്ടുനിൽക്കുന്നത്. ആദ്യ ഘട്ടത്തിൽ തന്നെ ടിവികെ വൻ ലീഡ് നേടിയതിന് പിന്നാലെ ഡിഎംകെ ആസ്ഥാനം ആളൊഴിഞ്ഞ പൂരപ്പറമ്പുപോലെയായി. ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ തമിഴ്നാടിന്റെ പരമ്പരാഗത ദ്രാവിഡ പാർട്ടികളെ ബഹുദൂരം പിന്നിലാക്കിയാണ് നടൻ വിജയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിന്റെ കുതിപ്പ്.

അമ്പലപ്പുഴയിൽ തലയുയർത്തി ജി. സുധാകരൻ; വിലമതിക്കാത്തവർക്കു മുന്നിൽ വില തെളിയിച്ചു

BREAKING NEWS
കൂട്ടുകാരന്റെ കെട്ടുനിറ ചടങ്ങിനെത്തി; പൊന്മുടി ഡാമിൽ കുളിക്കാനിറങ്ങി; രണ്ട് ഒൻപതാം ക്ലാസ് വിദ്യാർഥികളെ കാണാതായി
28 Nov 2026
BREAKING NEWS
'എസ്എംഎ ചികിത്സാ ഫണ്ട് സമാഹരണത്തെ സ്വാഗതംചെയ്യുന്നു'; നേരത്തെയുള്ള പ്രസ്താവന തിരുത്തി മന്ത്രി കെ. മുരളീധരൻ; 'കുട്ടികൾക്ക് ആവശ്യമുള്ളത് ജീൻ തെറാപ്പിയാണെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്'
28 Nov 2026
BREAKING NEWS
ഭാര്യയുടെ മുൻഭർത്താവിന്റെ വിരോധം; 13-കാരിയെ പീഡിപ്പിച്ചെന്ന് വ്യാജ പരാതി, 53 ദിവസം ജയിൽവാസം; രണ്ടുവർഷത്തിനുശേഷം നിരപരാധിയെന്ന് കോടതി. 'എന്റെ അവസ്ഥ മറ്റൊരാൾക്കും ഉണ്ടാകരുത്' - ഗോപകുമാർ
28 Nov 2026
BREAKING NEWS
'മോന്തായംതന്നെ വളഞ്ഞിരിക്കുന്നു; പിന്നെ മറ്റുള്ള കാര്യങ്ങൾ പറയേണ്ടതില്ല, എല്ലാവരുടെയും സർക്കാരായി പ്രവർത്തിക്കുകയാണ് വേണ്ടത്; അർപ്പിതമായ ഉത്തരവാദിത്വത്തിൽനിന്നുള്ള വ്യതിയാനം'; മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയൻ
28 Nov 2026