BREAKING NEWS

അമ്പലപ്പുഴയിൽ തലയുയർത്തി ജി. സുധാകരൻ; വിലമതിക്കാത്തവർക്കു മുന്നിൽ വില തെളിയിച്ചു

· · 1 min read
Share: Copied!

ആലപ്പുഴ ∙ പുന്നപ്രയിലെ വീട്ടിൽ പ്രവർത്തകർക്കൊപ്പം തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആഹ്ലാദം പങ്കിടുകയാണ് ജി. സുധാകരൻ. സിപിഐഎമ്മിൽനിന്നും വിട്ട് അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച അദ്ദേഹം മിന്നും വിജയമാണ് കരസ്ഥമാക്കിയിരിക്കുന്നത്. 25,963 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയം. എച്ച്.സലാമായിരുന്നു എൽഡിഎഫ് സ്ഥാനാർഥി.

രണ്ടു പതിറ്റാണ്ടോളം ആലപ്പുഴയിലെ സിപിഎമ്മിന്റെ ചലനങ്ങൾ നിയന്ത്രിച്ച നേതാവാണ് ജി.സുധാകരൻ. അപമാനിക്കപ്പെട്ടെന്നു പരസ്യമായി വിളിച്ചുപറ‍ഞ്ഞാണ് പാർട്ടിയുടെ പടിയിറങ്ങിയത്. സ്കൂൾ വിദ്യാർഥിയായിരിക്കുമ്പോൾ രാഷ്ട്രീയത്തിലേക്കു ചുവടുവച്ച സുധാകരൻ എസ്എഫ്ഐയുടെ പൂർവരൂപമായ കേരള സ്റ്റുഡന്റ്സ് ഫെഡറേഷനിൽ (കെഎസ്എഫ്) സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്നു. പിന്നീട് എസ്എഫ്ഐ രൂപീകരിച്ചപ്പോൾ ആദ്യ സംസ്ഥാന പ്രസിഡന്റായി. അടിയന്തരാവസ്ഥയ്ക്കെതിരെ സമരം ചെയ്തു ജയിൽവാസം അനുഭവിച്ചു.

1982ൽ കുട്ടനാട് മണ്ഡലത്തിൽ നിന്നും 1987ൽ അമ്പലപ്പുഴയിൽ നിന്നും നിയമസഭയിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1990ലെ തിരഞ്ഞെടുപ്പിൽ ജയിച്ച് ആലപ്പുഴ ജില്ലാ കൗൺസിലിന്റെ ആദ്യ പ്രസിഡന്റായി. 1996ൽ കായംകുളത്തുനിന്നു നിയമസഭയിലെത്തി. 2001ൽ എം.എം.ഹസനോടു തോറ്റു. 2006ൽ അമ്പലപ്പുഴയിലേക്ക്. തുടർച്ചയായ 3 തിരഞ്ഞെടുപ്പുകളിൽ ജയം. 2006ൽ വി.എസ്.അച്യുതാനന്ദൻ മന്ത്രിസഭയിലും 2016ൽ പിണറായി വിജയൻ മന്ത്രിസഭയിലും അംഗമായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 2 ടേം നിബന്ധന കർശനമാക്കിയതോടെ അമ്പലപ്പുഴ സീറ്റിൽ സുധാകരനു പകരം എച്ച്.സലാം മത്സരിച്ചു. പിന്നാലെ പ്രായപരിധിയുടെ പേരിൽ സിപിഎം സംസ്ഥാന സമിതിയിൽനിന്ന് ഒഴിവാക്കി.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026