BREAKING NEWS

എസി പൊട്ടിത്തെറിച്ച് നാലുനില കെട്ടിടത്തില്‍ തീപിടിത്തം, ഒമ്പത് പേർവെന്തുമരിച്ചു, നാലുപേരെ കാണാനില്ല, പുറത്ത് വരാനാകാതെ കെട്ടിടത്തില്‍ കുടുങ്ങി രണ്ട് കുടുംബങ്ങള്‍

· · 1 min read
Share: Copied!

ന്യൂഡല്‍ഹി: ഡൽഹിയിലെ വിവേക് ​​വിഹാറിലെ നാലു നില കെട്ടിടത്തിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ ഒമ്പത് പേർ മരിച്ചു. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. കെട്ടിടത്തിനുള്ളിൽ നിന്ന് 15 പേരെ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ഉടൻ തന്നെ ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസി പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കൊല്ലപ്പെട്ട ഒമ്പത് പേരിൽ അഞ്ച് പേരുടെ മൃതദേഹങ്ങൾ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നും മൂന്ന് പേരുടെ മൃതദേഹം പടിക്കെട്ടിൽ നിന്നുമാണ് കണ്ടെത്തിയത്. മറ്റൊരാളുടെ മൃതദേഹം ഒന്നാം നിലയിൽ നിന്നും കണ്ടെത്തി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്. പുലർച്ചെ 3.47 നാണ് സംഭവത്തെക്കുറിച്ചുള്ള വിവരം അധികൃതർക്ക് ലഭിച്ചത്. വിവരമറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. അപ്പോഴേക്കും തീ മൂന്നാമത്തെയും നാലാമത്തെയും നിലകളിലേക്ക് പടർന്നിരുന്നു.

അഗ്നിശമന സേനയുടെ 14 യൂണിറ്റുകൾ സ്ഥലത്തെത്തി ഏകദേശം രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, എയർ കണ്ടീഷണർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായതെന്ന് കെട്ടിടത്തിലെ താമസക്കാരൻ പറഞ്ഞു. വലിയ സ്ഫോടന ശബ്ദത്തിന് ശേഷമാണ് തീ പടർന്നതെന്ന് പ്രദേശവാസികൾ അറിയിച്ചു.

നാലഞ്ചുപേരെ ഇപ്പോഴും കാണാനില്ലെന്നും രണ്ട് കുടുംബങ്ങൾ ഇപ്പോഴും കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുകയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോര്‍ട്ട് ചെയ്തു.

BREAKING NEWS
താലിബാൻ അധികാരത്തിലേറിയ ശേഷം സെക്കൻഡറി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടത് 26 ലക്ഷത്തിലധികം പെൺകുട്ടികൾക്ക്!! അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ മാധ്യമങ്ങൾ അവതരിപ്പിക്കുന്നത് തെറ്റായ രീതിയിൽ, ആറാം ക്ലാസുവരെ വിദ്യാഭ്യാസം നൽകുന്നുണ്ട്, അനുയോജ്യരായ അധ്യാപകരെ ലഭിക്കുന്നതുവരെ പെൺകുട്ടികളുടെ വി...
01 Nov 2026
BREAKING NEWS
ഇൻസ്പെക്ടർക്കെതിരായ പീഡന പരാതിയുമായി 16 കാരി ചെെൽഡ് ലൈനെ സമീപിച്ചു, ഉദ്യോ​ഗസ്ഥർ പരാതി കൈമാറിയത് ആരോപണ വിധേയനായ അതേ ഓഫിസർക്ക്, ക്രൈംബ്രാഞ്ച് ഓഫീസിനുള്ളിൽവച്ച് പല തവണ വീണ്ടും പീഡനത്തിനിരയാക്കി, പോലീസ് ഇൻസ്പെക്ടർക്കും ഒത്താശ ചെയ്തുകൊടുത്ത സ്ത്രീക്കുമെതിരെ കേസ്
01 Nov 2026
BREAKING NEWS
ഭർത്താവിനും കുടുംബത്തിനും ആ​ഗ്രഹം ആൺകുട്ടി വേണമെന്ന്, ലിം​ഗ നിർണയ പരിശോധനയിൽ പെൺകുട്ടിയെന്ന് കണ്ടെത്തൽ!! യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു, അമിത രക്തസ്രാവത്തെ തുടർന്ന് 24കാരിക്ക് ദാരുണാന്ത്യം, ഭർത്താവടക്കം നാലുപേർ അറസ്റ്റിൽ, ഗർഭച്ഛിദ്രം നടത്തിയത് ​ഗൈനക്കോളജിന്റെ സഹായമില്ലാതെ
01 Nov 2026
BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026