BREAKING NEWS

ഭക്ഷണം തരാമെന്ന് പറഞ്ഞ് നാലുവയസുകാരിയെ കന്നുകാലി തൊഴുത്തിലെത്തിച്ചു, പിന്നീട് ക്രൂരമായി പീഡിപ്പിച്ച് കൊന്നു, 65കാരന്‍ പിടിയില്‍, ഇയാള്‍ക്കെതിരെ നേരത്തെയും സമാന കേസുകള്‍

· · 1 min read
Share: Copied!

പൂനെ: മഹാരാഷ്ട്രയിലെ പൂനെ ജില്ലയില്‍ നാല് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ 65-കാരന്‍ അറസ്റ്റില്‍. ഭോര്‍ തെഹ്സിലിലെ ഗ്രാമത്തിലാണ് പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഭക്ഷണം നല്‍കാമെന്ന് പ്രലോഭിപ്പിച്ച് കുട്ടിയെ കന്നുകാലി തൊഴുത്തിലേക്ക് കൊണ്ടുപോയ ശേഷം പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലില്‍, സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ പ്രതി കുട്ടിയുമായി പോകുന്നത് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. സംഭവത്തെതുടര്‍ന്ന് വലിയ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. മുംബൈ-ബംഗളൂരു ഹൈവേ ഉപരോധിച്ചതിനെത്തുടര്‍ന്ന് വലിയ ഗതാഗതക്കുരുക്കുണ്ടായി.

പ്രതിയ്‌ക്കെതിരെ കര്‍ശനനടപടി സ്വീരിക്കുമെന്നും പതിനഞ്ച് ദിവസത്തിനുളളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും പൊലീസ് സൂപ്രണ്ട് ഉറപ്പുനല്‍കിയതോടെ പ്രതിഷേധം അവസാനിപ്പിച്ചു. പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതായി പൊലീസ് പറഞ്ഞു 1998-ലും 2015-ലും ഇയാള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ടു.

BREAKING NEWS
മദ്യപിക്കാന്‍ പണം നല്‍കിയില്ല, അമ്മയെ ക്രൂരമായി മര്‍ദിച്ചു, പിന്നാലെ ചവിട്ടിക്കൊന്ന് മകന്‍
01 Nov 2026
BREAKING NEWS
ഡിം!!! സ്വർണവില താഴെവീണു; ഏഴുമാസത്തെ താഴ്ന്ന നിരക്കിൽ; പവന് ഒരു ലക്ഷം രൂപയിലെത്താൻ ഇനി 1,840 രൂപയുടെ കുറവ്
01 Nov 2026
BREAKING NEWS
വർഷങ്ങളായി ഭാര്യയെ സംശയം, യുവതിക്കേൽക്കേണ്ടിവന്നതു നിരന്തരമായി കഠിനമായ ശാരീരിക പീഡനങ്ങൾ, ഒടുവിൽ കൊലപ്പെടുത്തി, ഭർത്താവിന് ജീവപര്യന്തം തടവ്, മകനെതിരെ മൊഴികൊടുത്തത് ഉമ്മ, സഹോദരിയുടേയും മകളുടേയും മൊഴികളും നിർണായകമായി
01 Nov 2026
BREAKING NEWS
ആയുധങ്ങളൊന്നുമില്ലാതെ, കൊടിയെന്ന വിശേഷണം പോലും ചേരാത്ത കറുത്ത തുണിയുയർത്തി പ്രതിഷേധിച്ച കെ.എസ്.യു. പ്രവർത്തകരെയാണ് വധശ്രമത്തിന് കേസെടുത്ത് റിമാൻഡ് ചെയ്തത്, കെ.എസ്.യു. പ്രവർത്തകർക്ക് മന്ത്രിയുടെ അടുത്ത് എത്താൻപോലും കഴിഞ്ഞില്ല, മുൻമന്ത്രിയും ഗൺമാനും കാര്യങ്ങൾ പെരുപ്പിച്ചുകാണിച്ചു... വീണാ ജോർജിനെതിര...
01 Nov 2026