BREAKING NEWS

വർഷങ്ങളായി ഭാര്യയെ സംശയം, യുവതിക്കേൽക്കേണ്ടിവന്നതു നിരന്തരമായി കഠിനമായ ശാരീരിക പീഡനങ്ങൾ, ഒടുവിൽ കൊലപ്പെടുത്തി, ഭർത്താവിന് ജീവപര്യന്തം തടവ്, മകനെതിരെ മൊഴികൊടുത്തത് ഉമ്മ, സഹോദരിയുടേയും മകളുടേയും മൊഴികളും നിർണായകമായി

· · 1 min read
Share: Copied!

കോഴിക്കോട്: ഭാര്യയെ വർഷങ്ങളായി ശാരിരിക മാനസിക പീഡനങ്ങൾക്കു ശേഷം കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. വർഷങ്ങളായി ഭാര്യയെ സംശയിച്ച് നിരന്തരമായി കഠിനമായ ശാരീരിക പീഡനങ്ങൾ ഏൽപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് മലപ്പുറം എടരിക്കോട് കൊയ്യപ്പ കോവിലകത്ത് താജുദ്ദീനെ (38) കോഴിക്കോട് ഫസ്റ്റ് അഡീഷണൽ ജില്ലാ കോടതി ജഡ്ജി എൻ.ആർ. കൃഷ്ണകുമാർ കുറ്റക്കാരനായി കണ്ടെത്തിയത്. പ്രതി ഒരു ലക്ഷം രൂപ പിഴയൊടുക്കണം. പിഴ അടച്ചില്ലെങ്കിൽ ആറു മാസംകൂടി തടവ് അനുഭവിക്കണം. പിഴത്തുക അടച്ചാൽ രണ്ടു മക്കൾക്കുമായി നൽകണമെന്നും വിധിയിൽ പറയുന്നു.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302-ാം വകുപ്പ് പ്രകാരമാണ് ഒന്നാംപ്രതിയെ കുറ്റക്കാരനായി കണ്ടെത്തിയത്. കേസിലെ രണ്ട്, മൂന്ന് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതേ വിട്ടു. സംഭവത്തിനുശേഷം താജുദ്ദീൻ റിമാൻഡ് തടവുകാരനായി കഴിയുകയായിരുന്നു.

കേസിൽ പ്രോസിക്യൂഷൻ 63 സാക്ഷികളെ വിസ്തരിക്കുകയും 68 രേഖകളും 22 തൊണ്ടിമുതലുകളും കോടതി മുമ്പാകെ ഹാജരാക്കുകയും ചെയ്തു. പ്രതിഭാഗവും ഒരു രേഖ തെളിവായി ഹാജരാക്കി. അതേസമയം 2021 ഒക്ടോബർ എട്ടിനാണ് കേസിനാസ്പദമായ സംഭവം. ഒന്നാംപ്രതിയുടെ സുഹൃത്തിന്റെ ബാലുശ്ശേരിയിലുള്ള വീട്ടിൽവെച്ചായിരുന്നു സംഭവം. താജുദ്ദീന്റെ ഉമ്മയും സഹോദരിയും എട്ടു വയസുള്ള മകളും പ്രതിക്കെതിരേ കോടതിയിൽ മൊഴി നൽകിയിരുന്നു.

ബാലുശ്ശേരി പോലീസ് അന്വേഷിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ എം.കെ. സുരേഷ് കുമാർ ആണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ ഗവൺമെന്റ് പ്ലീഡർ ആൻഡ്‌ പബ്ലിക് പ്രോസിക്യൂട്ടർ എൻ. ഷംസുദീൻ, രശ്മി റാം എന്നിവർ ഹാജരായി.

BREAKING NEWS
അമ്മയുടേയും സഹോദരിയുടേയും നിരന്തരമുള്ള വഴക്ക് മാനസികമായി തളർത്തി- കുറിപ്പ്!! സംഭവ ദിവസം പുറത്തുപോയി വന്നപ്പോഴും കണ്ടത് ഇരുവരും തമ്മിലുള്ള വഴക്ക്, സഹികെട്ട യുവാവ് ആദ്യം ഭാരമുള്ള വസ്തുകൊണ്ട് തലയ്ക്കടിച്ച് അമ്മയെ കൊലപ്പെടുത്തി, പിന്നാലെ സഹോദരിയേയും... ഒടുവിൽ യുവാവും ജീവനൊടുക്കി, മൂവരും ഓട്ടിസം സ്പെക...
27 Nov 2026
BREAKING NEWS
പാർലമെന്റിൽ ആവശ്യമായ അംഗബലം ഉണ്ടെങ്കിലും ഇല്ലെങ്കിലും മണ്ഡല പുനർനിർണയ ബില്ലിനെ ശക്തമായി എതിർക്കണം, ബിജെപി ബിൽ കൊണ്ടുവരുന്നത് സ്വന്തം രാഷ്ട്രീയ നേട്ടത്തിനുവേണ്ടി- രാഹുൽ‍ ​ഗാന്ധി, ഏപ്രിലിലെ ശ്രമം പരാജയപ്പെട്ടെങ്കിലും ഡിഎംകെ, ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗവും നിലപാട് മാറ്റിയിരിക്കാമെന്...
27 Nov 2026
BREAKING NEWS
നാലുവർഷമായി പ്രണയത്തിൽ, ജോലി തേടി ബെംഗളൂരുവിലെത്തി, ലോഡ്ജിൽ താമസിക്കുന്നതിനിടെ ഇരുവരും തമ്മിൽ വഴക്ക്, പന്തളം സ്വദേശിനിയെ കുത്തിക്കൊലപ്പെടുത്തി യുവാവ്, അറസ്റ്റിലായത് കൊല്ലം സ്വദേശി
27 Nov 2026
BREAKING NEWS
ലൈംഗിക ചുവയുള്ള വാട്സാപ്പ് സന്ദേശങ്ങൾ അയച്ചു, അനുചിതമായ രീതിയിൽ പെരുമാറി, മദ്യലഹരിയിൽ അവരുടെ ഔദ്യോഗിക വസതിയിലെത്തി, വനിതാ ഐഎഎസ് ഉദ്യോഗസ്ഥയുടെ പരാതിയിൽ 116 ദിവസങ്ങൾക്കു ശേഷം നടപടിയെടുത്ത് സർക്കാർ, ടിവികെ എംഎൽഎ അറസ്റ്റിൽ
27 Nov 2026