BREAKING NEWS

ഡിം!!! സ്വർണവില താഴെവീണു; ഏഴുമാസത്തെ താഴ്ന്ന നിരക്കിൽ; പവന് ഒരു ലക്ഷം രൂപയിലെത്താൻ ഇനി 1,840 രൂപയുടെ കുറവ്

· · 1 min read
Share: Copied!

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിയുന്നു. ശനിയാഴ്ച ഏഴുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി സ്വർണം. പവന് 2,480 രൂപ കുറഞ്ഞ് 1,01,840 രൂപയിലാണ് വ്യാപാരം നടന്നത്. ഗ്രാമിന് 310 രൂപ കുറഞ്ഞ് 12,730 രൂപയായി. രണ്ടുദിവസത്തിനിടെ പവൻവിലയിൽ 3,720 രൂപയുടെ ഇടിവാണുണ്ടായത്. വിലയിടിവ് തുടരുകയാണെങ്കിൽ പവൻവില ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്താൻ ഇനി 1,840 രൂപയുടെ കുറവുകൂടി മതി.

സ്വർണവില വീണ്ടും ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തുമോയെന്നാണ് ഉപഭോക്താക്കൾ ഉറ്റുനോക്കുന്നത്. ഇതിനുമുൻപ് 2026 മാർച്ച് 23നാണ് പവൻവില ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തിയത്. അന്ന് 99,480 രൂപയായിരുന്നു വില. എന്നാൽ അന്നുതന്നെ വില തിരിച്ചുകയറി വ്യാപാരം അവസാനിക്കുമ്പോൾ 1,05,080 രൂപയിലെത്തി.

അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിലുണ്ടായ ഇടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന്റെ വില 3,874 ഡോളറിലേക്ക് താഴ്ന്നു. അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയേക്കുമെന്ന വിലയിരുത്തലിനെ തുടർന്ന് നിക്ഷേപകർ ലാഭമെടുക്കലിലേക്ക് കടന്നതാണ് സ്വർണവിലയെ പ്രതികൂലമായി ബാധിച്ചതെന്നാണ് റിപ്പോർട്ടുകൾ.

പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ക്രൂഡ് ഓയിൽ വില ഉയർന്നുനിൽക്കുന്നതും സ്വർണവിപണിയെ സ്വാധീനിക്കുന്നുണ്ട്. അതേസമയം, വെള്ളിവിലയിലും ഇടിവുണ്ടായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 200 രൂപയിലാണ് വെള്ളിയുടെ വ്യാപാരം.

 

BREAKING NEWS
മദ്യപിക്കാന്‍ പണം നല്‍കിയില്ല, അമ്മയെ ക്രൂരമായി മര്‍ദിച്ചു, പിന്നാലെ ചവിട്ടിക്കൊന്ന് മകന്‍
01 Nov 2026
BREAKING NEWS
വർഷങ്ങളായി ഭാര്യയെ സംശയം, യുവതിക്കേൽക്കേണ്ടിവന്നതു നിരന്തരമായി കഠിനമായ ശാരീരിക പീഡനങ്ങൾ, ഒടുവിൽ കൊലപ്പെടുത്തി, ഭർത്താവിന് ജീവപര്യന്തം തടവ്, മകനെതിരെ മൊഴികൊടുത്തത് ഉമ്മ, സഹോദരിയുടേയും മകളുടേയും മൊഴികളും നിർണായകമായി
01 Nov 2026
BREAKING NEWS
ആയുധങ്ങളൊന്നുമില്ലാതെ, കൊടിയെന്ന വിശേഷണം പോലും ചേരാത്ത കറുത്ത തുണിയുയർത്തി പ്രതിഷേധിച്ച കെ.എസ്.യു. പ്രവർത്തകരെയാണ് വധശ്രമത്തിന് കേസെടുത്ത് റിമാൻഡ് ചെയ്തത്, കെ.എസ്.യു. പ്രവർത്തകർക്ക് മന്ത്രിയുടെ അടുത്ത് എത്താൻപോലും കഴിഞ്ഞില്ല, മുൻമന്ത്രിയും ഗൺമാനും കാര്യങ്ങൾ പെരുപ്പിച്ചുകാണിച്ചു... വീണാ ജോർജിനെതിര...
01 Nov 2026
BREAKING NEWS
ഭർത്താവിന്റെ ബാധ ഒഴിപ്പിക്കാൻ പ്രത്യേക പൂജകൾ നടത്തണമെന്ന് പറഞ്ഞ് ക്ഷേത്രത്തിലേക്ക് വിളിച്ചുവരുത്തി; ക്രൂര പീഢനത്തിനിരയാക്കി; പൂജാരിക്ക് 7 വർഷംകഠിന തടവും 50,000 രൂപ പിഴയും വിധിച്ച് കോടതി
01 Nov 2026