BREAKING NEWS

ആയുധങ്ങളൊന്നുമില്ലാതെ, കൊടിയെന്ന വിശേഷണം പോലും ചേരാത്ത കറുത്ത തുണിയുയർത്തി പ്രതിഷേധിച്ച കെ.എസ്.യു. പ്രവർത്തകരെയാണ് വധശ്രമത്തിന് കേസെടുത്ത് റിമാൻഡ് ചെയ്തത്, കെ.എസ്.യു. പ്രവർത്തകർക്ക് മന്ത്രിയുടെ അടുത്ത് എത്താൻപോലും കഴിഞ്ഞില്ല, മുൻമന്ത്രിയും ഗൺമാനും കാര്യങ്ങൾ പെരുപ്പിച്ചുകാണിച്ചു… വീണാ ജോർജിനെതിരായ വധശ്രമക്കേസിൽ KSU-വിന് ക്ലീൻചിറ്റ്

· · 1 min read
Share: Copied!

കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ കെ.എസ്.യു. പ്രവർത്തകർ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) പുനരന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് സമർപ്പിച്ചു. അതിൽ പറഞ്ഞിരിക്കുന്നത് ആയുധങ്ങളൊന്നുമില്ലാതെ കൊടിയെന്ന വിശേഷണം പോലും ചേരാത്ത കറുത്ത തുണിയുയർത്തി പ്രതിഷേധിച്ച കെ.എസ്.യു. പ്രവർത്തകരെയാണ് വധശ്രമത്തിന് കേസെടുത്ത് റിമാൻഡ് ചെയ്തുവെന്നാണ്.

കൂടാതെ കെ.എസ്.യു. പ്രവർത്തകർക്ക് വീണയുടെ അടുത്ത് എത്താൻപോലും കഴിഞ്ഞില്ലെന്നും റിപ്പോർട്ടിലുണ്ട്. വീണാ ജോർജും ഗൺമാനും പെരുപ്പിച്ചുകാണിച്ച രീതിയിലാണ് കാര്യങ്ങൾ മുന്നോട്ടുപോയത്. അതുപോലെ ഗൺമാനെതിരായ നടപടി ഡിജിപിയുടെ വിവേചനാധികാരം ഉപയോഗിച്ച് എടുക്കാവുന്നതാണെന്ന് റിപ്പോർ‌ട്ടിൽ പറയുന്നു.

വീണാ ജോർജിനെതിരേയും ഗൺമാൻ എം.എസ്. അഭിലാഷിനെതിരേയും ടി.ഒ. മോഹനൻ എം.എൽ.എ. കോടതിയിൽ നൽകിയ സ്വകാര്യ ഹർജി നിലനിൽക്കുന്നതിനാൽ റിപ്പോർട്ടിൽ നടപടികളൊന്നും ശുപാർശ ചെയ്തിട്ടില്ലെന്നാണറിയുന്നത്. കെഎപി നാലാം ബറ്റാലിയൻ കമൻഡാന്റ് യു. പ്രേമന്റെ നേതൃത്വത്തിലുള്ള സംഘം റിപ്പോർട്ട് ഒപ്പിട്ട് കൈമാറിയതിന് തൊട്ടുപിന്നാലെ പ്രേമൻ സർവീസിൽനിന്ന് വിരമിച്ചു.

അതേസമയം അഞ്ച് കെ.എസ്.യു. പ്രവർത്തകർ വീണാ ജോർജിന് നേരേ ചാടിവീണ് കഴുത്തിന് ആക്രമിച്ചതായുള്ള എഫ്ഐആറിനെ സാധൂകരിക്കുന്ന മൊഴികളും തെളിവുകളും ഇല്ലാതെയാണ്‌ എസ്.ഐ.ടി. റിപ്പോർട്ട് നൽകിയത്. ഫെബ്രുവരി 25-നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണാ ജോർജിനെതിരേ കെ.എസ്.യു. പ്രവർത്തകരുടെ പ്രതിഷേധമുണ്ടായത്.

BREAKING NEWS
വർഷങ്ങളായി ഭാര്യയെ സംശയം, യുവതിക്കേൽക്കേണ്ടിവന്നതു നിരന്തരമായി കഠിനമായ ശാരീരിക പീഡനങ്ങൾ, ഒടുവിൽ കൊലപ്പെടുത്തി, ഭർത്താവിന് ജീവപര്യന്തം തടവ്, മകനെതിരെ മൊഴികൊടുത്തത് ഉമ്മ, സഹോദരിയുടേയും മകളുടേയും മൊഴികളും നിർണായകമായി
01 Nov 2026
BREAKING NEWS
ഭർത്താവിന്റെ ബാധ ഒഴിപ്പിക്കാൻ പ്രത്യേക പൂജകൾ നടത്തണമെന്ന് പറഞ്ഞ് ക്ഷേത്രത്തിലേക്ക് വിളിച്ചുവരുത്തി; ക്രൂര പീഢനത്തിനിരയാക്കി; പൂജാരിക്ക് 7 വർഷംകഠിന തടവും 50,000 രൂപ പിഴയും വിധിച്ച് കോടതി
01 Nov 2026
BREAKING NEWS
’അല്ലയോ പ്രതിപക്ഷ നേതാവേ…മുദ്രാവാക്യംവിളി കേട്ടാൽ കഴുത്തുളുക്കുന്ന പ്രശ്നം എനിക്കില്ല’: പിണറായിക്ക് മന്ത്രി റോജി എം. ജോണിന്റെ മറുപടി
01 Nov 2026
BREAKING NEWS
വിനോദയാത്രാ ചട്ടലംഘനം; മീനങ്ങാടി സ്കൂൾ പ്രിൻസിപ്പലിന് സ്ഥലംമാറ്റം, പി.ടി.എ. പ്രസിഡന്റിനും നടപടി
01 Nov 2026