BREAKING NEWS

48 പ്രീമിയം വില്ലകളും ഏകദേശം 30 അപ്പാർട്ട്മെന്റുകളുമായി ​മുതിർന്ന പൗരൻമാർക്കായി കോട്ടയത്ത് വേദാന്ത “ ഈഡൻ ഗാർഡൻസ്” ഒരുങ്ങുന്നു

· · 1 min read
Share: Copied!

കോട്ടയം: വേദാന്ത സീനിയർ ലിവിംഗ് കോട്ടയം ഏറ്റുമാനൂരിൽ “ഈഡൻ ഗാർഡൻസ്” എന്ന പേരിൽ പുതിയ സീനിയർ ലിവിംഗ് കമ്മ്യൂണിറ്റി ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. നാല് ഏക്കർ വിസ്തൃതിയിൽ നിർമ്മാണം പൂർത്തിയാക്കുന്ന പ്രൊജക്റ്റിൽ 48 പ്രീമിയം വില്ലകളും ഏകദേശം 30 അപ്പാർട്ട്മെന്റുകളുമാണ് ഉൾപ്പെടുന്നത്. സംസ്ഥാനത്ത് കമ്മ്യൂണിറ്റി അധിഷ്ഠിത സീനിയർ ലിവിംഗ് പദ്ധതികൾ വികസിപ്പിക്കുന്നതിനായി അടുത്ത മൂന്ന് വർഷത്തിനിടെ 200 കോടി രൂപ നിക്ഷേപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

കോട്ടയം നഗരത്തിന് സമീപമുള്ള ഏറ്റുമാനൂരിലെ ഈ കമ്മ്യൂണിറ്റി ആശുപത്രികൾ, മാർക്കറ്റുകൾ, റെയിൽവേ സ്റ്റേഷൻ എന്നിവയുടെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ ആരാധനാലയങ്ങളുടെ സാമീപ്യവും ലഭ്യമാണെന്ന് വേദാന്ത അറിയിച്ചു. വെജിറ്റേറിയൻ- നോൺ വെജിറ്റേറിയൻ ഭക്ഷണം, നഴ്സിംഗ് പിന്തുണ, പാരാ മെഡിക്കൽ സേവനങ്ങൾ, ഹൗസ്‌കീപ്പിംഗ് സേവനങ്ങൾ എന്നിവയോടൊപ്പം യോഗ പാർക്ക്, ജിം, വോക്കിംഗ് ട്രാക്ക്, ലൈബ്രറി, തിയേറ്റർ, സോഷ്യൽ സ്പേസുകൾ എന്നിവ ഉൾപ്പെടുന്ന സമഗ്ര വെൽനെസ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

കേരളം സീനിയർ ലിവിംഗിന് ഏറെ സാധ്യതയുള്ള വിപണിയാണെന്നും സ്വാതന്ത്ര്യവും ഗുണമേന്മയുള്ള ജീവിത സാഹചര്യവും നൽകുന്ന കമ്മ്യൂണിറ്റികൾക്കാണ് മുതിർന്നവർ കൂടുതലായി മുൻഗണന നൽകുന്നതെന്നും വേദാന്ത സീനിയർ ലിവിംഗ് ഡയറക്ടർ ശ്രേയ ആനന്ദ് പറഞ്ഞു. കേരളത്തിൽ വിശ്വസനീയമായ സീനിയർ ലിവിംഗ് ഇക്കോസിസ്റ്റം രൂപപ്പെടുത്തുന്നതിനുള്ള ദീർഘകാല പ്രതിബദ്ധതയുടെ ഭാഗമായാണ് 200 കോടിയുടെ നിക്ഷേപമെന്നും അവർ കൂട്ടിച്ചേർത്തു.

BREAKING NEWS
‘എല്ലാവരെയും സന്തോഷിപ്പിക്കലല്ല എന്റെ പണി, ശരിയായ തീരുമാനങ്ങളെടുക്കലാണ്’; വൈഭവ് സൂര്യവംശിയെ വീണ്ടും ഒഴിവാക്കിയതിൽ ഗംഭീറിന്റെ വിശദീകരണം
01 Nov 2026
BREAKING NEWS
11 വയസുകാരിയെ രണ്ടാം ഭർത്താവ് പീഡിപ്പിക്കുന്നതറിഞ്ഞിട്ടും മറച്ചുവച്ച് ഒത്താശ ചെയ്തുകൊടുത്തു, ഗർഭിണിയായ കുട്ടിയെ വൈദ്യസഹായമില്ലാതെ വീട്ടിൽ പ്രസവിക്കാൻ അനുവദിച്ചു... സംഭവം പുറംലോകമറിഞ്ഞത് പ്രസവശേഷം കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോൾ- അമ്മയ്ക്ക് ഏഴ് ജീവപര്യന്തം തടവ് ശിക്ഷ
01 Nov 2026
BREAKING NEWS
നരേന്ദ്ര മോദിയും അമിത് ഷായും സ്ത്രീകളുടെയും യുവാക്കളുടെയും ദളിതരുടെയും വോട്ടുകളിൽ കൃത്രിമം കാണിക്കുന്നു, ഇലക്ഷൻ കമ്മീഷണർ രാജി വയ്ക്കുന്നതുവരെ പോരാടും- മല്ലികാര്‍ജുന്‍ ഖാര്‍ഗെ
01 Nov 2026
BREAKING NEWS
ഗ്രേസ് മാർക്ക് ആനുകൂല്യത്തിൽ ബികോം പാസായ മുൻ എസ്എഫ്ഐ നേതാവിന് ഡിവൈഎസ്പി പരീക്ഷയിൽ ഒന്നാം റാങ്ക്, പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജു നേരിട്ട് പങ്കെടുത്ത അഭിമുഖത്തിൽ ക്രമവിരുദ്ധമായി ഉയർന്ന മാർക്ക് നൽകി, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കെ.ജെ. ജിതിനെതിരെ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി, വഴി...
01 Nov 2026