BREAKING NEWS

ക്യാൻസർ രോ​ഗം സ്ഥിരീകരിച്ചിട്ട് ആറുമാസം, ഇടതുകാൽ മുറിച്ചുമാറ്റുക മാത്രമാണ് ഏക പ്രതിവിധിയെന്ന് ഡോക്ടർമാർ!! മനോവിഷമത്തിലായിരുന്ന 22 കാരനെ കാണ്മാനില്ല, ഫോൺ കൈവശമില്ല… യുവാവിനെ കണ്ടെത്താൻ സഹായിക്കണമെന്ന് പോലീസ്

· · 1 min read
Share: Copied!

താമരശ്ശേരി: പുതുപ്പാടി സ്വദേശിയായ ക്യാൻസർ രോഗിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. കൊട്ടാരക്കോത്ത് കാവുംപുറം കവുങ്ങിൻ തൊടിയിൽ കെ ടി സുലൈമാൻ്റെ മകൻ നിഷാൽ സൽമാൻ (22) നെ ഇന്നു രാവിലെ 10.30 മുതൽ കാണ്മാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ക്യാൻസർ രോഗം പിടിപെട്ടതു കാരണം കാല് മുറിച്ചു മാറ്റണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. ഇതിൻറെ മനോവിഷമത്തിൽ നാടുവിട്ടതാണെന്നാണ് ബന്ധുക്കളുടെയും പോലീസിൻറെയും സംശയം. ക്യാൻസർ സ്ഥിരീകരിച്ച് ആറ് മാസമായി ചികിത്സയിലായിരുന്നു. കാലിനായിരുന്നു കാൻസർ സ്ഥിരീകരിച്ചിരുന്നത്. ഇത് ലംഗ്സിലേക്ക് ബാധിക്കുന്ന നിലയിലായിരുന്നു.

ഈ സാഹചര്യത്തിലാണ് പരിശോധനകളുടെ അടിസ്ഥാനത്തിൽ ഇടത് കാല് മുറിച്ചുമാറ്റണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചത്. ഈ വിവരം അറിഞ്ഞ ശേഷം നിഷാൽ കടുത്ത മനോവിഷമത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ മുതൽ വിട്ടിൽ നിന്ന് കാണാതായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധുക്കൾ താമരശ്ശേരി പോലീസിൽ പരാതി നൽകി. ഫോൺ കൈവശമില്ലാത്തതിനാൽ ഇതുവരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുകൊണ്ടുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. റെയിൽവേ സ്റ്റേഷനുകളും ബസ് സ്റ്റാൻഡുകളുമടക്കം കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. യുവാവിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ അറിയിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
AKHINESS-9645834010

SULAIMAN-7510171968

NOUFAL-9946815008

POLICE-0495 2222240

BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026
BREAKING NEWS
‘എല്ലാവരെയും സന്തോഷിപ്പിക്കലല്ല എന്റെ പണി, ശരിയായ തീരുമാനങ്ങളെടുക്കലാണ്’; വൈഭവ് സൂര്യവംശിയെ വീണ്ടും ഒഴിവാക്കിയതിൽ ഗംഭീറിന്റെ വിശദീകരണം
01 Nov 2026
BREAKING NEWS
11 വയസുകാരിയെ രണ്ടാം ഭർത്താവ് പീഡിപ്പിക്കുന്നതറിഞ്ഞിട്ടും മറച്ചുവച്ച് ഒത്താശ ചെയ്തുകൊടുത്തു, ഗർഭിണിയായ കുട്ടിയെ വൈദ്യസഹായമില്ലാതെ വീട്ടിൽ പ്രസവിക്കാൻ അനുവദിച്ചു... സംഭവം പുറംലോകമറിഞ്ഞത് പ്രസവശേഷം കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോൾ- അമ്മയ്ക്ക് ഏഴ് ജീവപര്യന്തം തടവ് ശിക്ഷ
01 Nov 2026
BREAKING NEWS
നരേന്ദ്ര മോദിയും അമിത് ഷായും സ്ത്രീകളുടെയും യുവാക്കളുടെയും ദളിതരുടെയും വോട്ടുകളിൽ കൃത്രിമം കാണിക്കുന്നു, ഇലക്ഷൻ കമ്മീഷണർ രാജി വയ്ക്കുന്നതുവരെ പോരാടും- മല്ലികാര്‍ജുന്‍ ഖാര്‍ഗെ
01 Nov 2026