BREAKING NEWS

ഹിന്ദുവാണെന്നറിഞ്ഞതോടെ കത്തിയെടുത്ത് വീശി, കലിമ ചൊല്ലാന്‍ പറഞ്ഞ് മറ്റൊരാളെയും ആക്രമിച്ചു, പുലര്‍ച്ചെ എത്തിയത് പള്ളി എവിടെ എന്ന് ചോദിച്ച്, മീരാ റോഡ് ആക്രമണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

· · 1 min read
Share: Copied!

മുംബൈ: മീരാ റോഡിലെ നിർമ്മാണ സ്ഥലത്തുണ്ടായ പഹൽഗാം മോഡൽ ആക്രമണത്തെ കുറിച്ചുള്ള കൂടുതൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. നിർമ്മാണ കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ 31-കാരനായ സെയ്ബ് സുബൈർ അൻസാരിയാണ് പിടിയിൽ. ​ആക്രമണത്തിനിരയായ സെക്യൂരിറ്റി ജീവനക്കാരൻ നൽകിയ മൊഴി പ്രതിയുടെ ക്രൂരത വെളിപ്പെടുത്തുന്നതാണ്. പുലർച്ചെ മൂന്ന് മണിക്ക് പള്ളി എവിടെയാണെന്ന് ചോദിച്ചെത്തിയ പ്രതി, പിന്നീട് 4:30-ഓടെ മടങ്ങിയെത്തി തന്റെ മതം ചോദിക്കുകയായിരുന്നു എന്ന് ഇയാൾ പറയുന്നു.

ഹിന്ദുവാണെന്ന് മറുപടി നൽകിയതോടെ യാതൊരു പ്രകോപനവുമില്ലാതെ അൻസാരി കത്തി വീശുകയായിരുന്നു. അവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നിൽ കുത്തേറ്റു. തുടർന്ന് അകത്തെ ക്യാബിനിലേക്ക് ഇരച്ചുകയറിയ പ്രതി, അവിടെയുണ്ടായിരുന്ന മറ്റൊരാളോട് ‘കലിമ’ ചൊല്ലാൻ ആവശ്യപ്പെടുകയും അതിന് കഴിയാതെ വന്നപ്പോൾ അയാളെയും കുത്തി വീഴ്‌ത്തുകയുമായിരുന്നുവെന്ന് ഇരയായ ജീവനക്കാരൻ വെളിപ്പെടുത്തി. കേസ് ഏറ്റെടുത്ത എടിഎസ് പ്രതിയുടെ പശ്ചാത്തലം വിശദമായി പരിശോധിച്ചുവരികയാണ്.

പിടിയിലായ അൻസാരിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ‘ലോൺ വുൾഫ്’ ആക്രമണങ്ങളെക്കുറിച്ചുള്ള കുറിപ്പുകളും ഐഎസ്എസ് ബന്ധം സൂചിപ്പിക്കുന്ന രേഖകളും കണ്ടെത്തിയിട്ടുണ്ട്. 20 വർഷം യുഎസിൽ താമസിച്ച ശേഷം 2020-ൽ ഇന്ത്യയിലെത്തിയ ഇയാൾ എങ്ങനെയോ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാളുടെ ലാപ്ടോപ്പും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പരിശോധിക്കുന്നതിലൂടെ കൂടുതൽ ഗൂഢാലോചനകൾ പുറത്തുകൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.

 

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026