BREAKING NEWS

കുടുംബപ്രശ്നം തീര്‍ക്കാന്‍ പൊലീസ് സ്റ്റേഷനിലെത്തി, ഭാര്യ മംഗലസൂത്രവും കാൽവിരലിലെ മോതിരങ്ങളും ഊരിയെറിഞ്ഞതോടെ തര്‍ക്കം മൂത്തു, ഒടുവില്‍ മക്കളെ ഉപേക്ഷിച്ച് സ്ഥലംവിട്ട് ദമ്പതികള്‍, കരഞ്ഞ് വിളിച്ച് പിഞ്ചുകുഞ്ഞുങ്ങള്‍

· · 1 min read
Share: Copied!

ഹൈദരാബാദ്: ദാമ്പത്യപ്രശ്നങ്ങൾ പരിഹരിക്കാൻ കൗൺസിലിങിന് എത്തിയ ഭാര്യയും ഭർത്താവും പരസ്പരം കലഹിച്ച് രണ്ടുപെൺമക്കളെ പൊലീസ് സ്റ്റേഷനിൽ ഉപേക്ഷിച്ച് സ്ഥലംവിട്ടു. ആശയക്കുഴപ്പത്തിലായ പൊലീസ് ഒടുവിൽ മുത്തശ്ശിയെ വിളുച്ചുവരുത്തി കുട്ടികളെ അവർക്കൊപ്പം പറഞ്ഞയക്കുകയായിരുന്നു.

നാടകീയ സംഭവങ്ങൾക്കിടെ ആദ്യം ഭാര്യ പോലീസ് സ്റ്റേഷൻ വിട്ടു, പിന്നാലെ ഭർത്താവും കുട്ടികളെ ഉപേക്ഷിച്ച് തടിതപ്പുകയായിരുന്നു. കടയുടമയായ രവികുമാറും നഴ്സിങ് വിദ്യാർഥിനി ലളിതയും 10 വർഷംമുമ്പാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. പിന്നീട് ബന്ധം വഷളാവുകയും തർക്കങ്ങൾ പതിവാകുകയുടെ ചെയ്തു. കുടുംബപ്രശ്നങ്ങളിൽ പരാതികളുമായി ലളിതയാണ് പൊലീസിനെ സമീപിച്ചത്.

തുടർന്ന് പൊലീസ് ഇരുവരെയും കൗൺസിലിങിന് വിളിച്ചു. കൗൺസിലിങിനിടെ ലളിത തന്റെ മംഗലസൂത്രവും കാൽവിരലിലെ മോതിരങ്ങളും ഊരി മേശപ്പുറത്ത് വച്ചതോടെ തർക്കം രൂക്ഷമായി. ബന്ധം തുടരാനോ കുട്ടികളെ പരിപാലിക്കാനോ ആഗ്രഹിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച് ലളിത സ്റ്റേഷനിൽ നിന്ന് ഇറങ്ങിപ്പോയി. താമസിയാതെ രണ്ട് പെൺമക്കളെ സ്റ്റേഷനിൽ ഉപേക്ഷിച്ച് രവികുമാറും ഇറങ്ങിപ്പോവുകയായിരുന്നു. പൊലീസ് ഇരുവരെയും ഫോണിൽ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഇതോടെ കുട്ടികൾ ഭയന്ന് കരയാൻ തുടങ്ങി. കുട്ടികളെ ആശ്വസിപ്പിക്കാനും അവരുടെ സുരക്ഷ ഉറപ്പാക്കാനും സബ് ഇൻസ്പെക്ടർ അൻവറിന്റെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥർ പാടുപെട്ടു.

മാതാപിതാക്കളെ ബന്ധപ്പെടാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ പൊലീസ് പിതൃമുത്തശ്ശിയെ വിളിച്ച് കുട്ടികളെ അവരുടെ സംരക്ഷണത്തിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല. കുടുംബത്തിലെ മുതിർന്നവരുടെ സഹായത്തോടെ ദമ്പതിമാർക്ക് വീണ്ടും കൗൺസിലിങ് നൽകാനുള്ള ശ്രമത്തിലാണ് പൊലീസ്.

 

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026