പ്രണയം നടിച്ച് പണം തട്ടിയെന്നും നഗ്നചിത്രങ്ങള്‍ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമുള്ള യുവതിയുടെ പരാതിയില്‍ ഷിയാസ് കരീമിനെതിരെ തെളിവുകള്‍ പുറത്ത്. യുവതിയ്ക്ക് ഷിയാസ് അയച്ച ശബ്ദ സന്ദേശമാണ് പുറത്തായിരിക്കുന്നത്. പുറത്ത് വന്ന ശബ്ദസന്ദേശത്തില്‍ ഷിയാസ് യുവതിയോട് പണം ആവശ്യപ്പെടുന്നത് കേള്‍ക്കാം. പണം ആവശ്യപ്പെടുന്നത് മാത്രമല്ല, താനുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെക്കരുതെന്ന് യുവതിയോട് ഷിയാസ് ആവശ്യപ്പെടുന്നതും ശബ്ദസന്ദേശത്തിലുണ്ട്.
ഇതിന് പുറമെ യുവതിയുടെ സുഹൃത്തിന്റെ പക്കല്‍ നിന്നും തനിക്കായി പണം കടം വാങ്ങാന്‍ ആവശ്യപ്പെടുന്നതും കേള്‍ക്കാം. ‘നീ ആരാണെന്ന് നിനക്കറിയാമല്ലോ, പിന്നെ നീ ചുമ്മാ കിടന്ന് കൊഞ്ചല്ലേ, മോന്തയ്ക്കിട്ട് അടിക്കൂട്ടാ. ജിം എന്തായാലും ഞാന്‍ സെറ്റാക്കും. നിന്റെയടുത്ത് നിന്ന് 20 ലക്ഷം വാങ്ങിയത് തീര്‍ക്കണമെന്നാണ് മനസ് പറയുന്നത്. അത് തീര്‍ക്കും’ എന്ന് ഷിയാസ് യുവതിയോട് പറയുന്നുണ്ട്. ‘നിന്റെ സ്റ്റാറ്റസിടല്‍ ഒന്ന് കുറച്ചോട്ടാ. എന്റെ ഫോട്ടോ അധികമൊന്നും ഇടേണ്ട. നമുക്ക് ചിലപ്പോള്‍ പണി കിട്ടും’ എന്നും ഷിയാസ് പറയുന്നുണ്ട്.
‘നീ എങ്ങനെയേലും കുറച്ച് ഫണ്ട് സെറ്റ് ചെയ്യ്. എവിടുന്നേലും പൈസ കിട്ടാന്‍ വഴിയുണ്ടോ? ഒരു ഒന്നു രണ്ട് ലക്ഷം രൂപ…നീ അവന് മെസേജ് അയക്ക് ,വോയിസ്.. ഒരു 10 ലാക് റുപ്പീസിന്റെ ആവശ്യമുണ്ട്, അത്യാവശ്യമാണ്. കുറച്ച് ദിവസം കഴിയുമ്പോള്‍ തിരിച്ച് തരാം എന്ന് പറ. അവനെന്താ പറയുന്നത് എന്ന് നോക്ക്’ എന്നാണ് മറ്റൊരു ശബ്ദസന്ദേശത്തില്‍ ഷിയാസ് പറയുന്നത്.
















































