ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ താരം വിരാട് കോലിയുടെ ഓട്ടോഗ്രാഫ് ലഭിക്കാത്ത സങ്കടത്തിൽ ബാറ്റു വലിച്ചെറിഞ്ഞ് പൊട്ടിക്കരഞ്ഞ് പ്രതിഷേധിച്ച് കുട്ടി ആരാധകൻ. വിരാട് കോലി നടന്നു പോകുന്നതിനിടെയാണ് ഓട്ടോഗ്രാഫിനു വേണ്ടി വലിയൊരു ബാറ്റുമായി കുട്ടി പിന്നാലെ ഓടി. എന്നാൽ വേഗത്തിൽ നടന്നുപോയ കോലി കുട്ടിയെ ശ്രദ്ധിച്ചിരുന്നില്ല. ഇതിനിടെ ഹോട്ടൽ ജീവനക്കാരും കുട്ടിയെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.
കുറച്ചുനേരം അഭ്യർഥിച്ചിട്ടും ഓട്ടോഗ്രാഫ് കിട്ടാതിരുന്നതോടെ കുട്ടി സങ്കടത്തോടെ പുറത്തേക്കു വരുന്നതാണ് വീഡിയോയിലുണ്ട്. ആ വരുന്ന വരവിൽ ബാറ്റു വലിച്ചെറിഞ്ഞ് കുട്ടി സങ്കടത്തോടെ പൊട്ടിക്കരഞ്ഞ് അമ്മയുടെ അടുത്തേക്ക് ഓടുകയാണ്. വീഡിയോ വൈറലായതോടെ കുട്ടിയെ പിന്തുണച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കുന്നത്.
അതേസമയം ഐപിഎൽ 2026 സീസണിൽ മികച്ച ഫോമിലാണു കോലി കളിക്കുന്നത്. എട്ടു മത്സരങ്ങളിൽനിന്ന് മൂന്ന് അർധ സെഞ്ചറികൾ ഉൾപ്പടെ 351 റൺസ് താരം ഇതുവരെ നേടിയിട്ടുണ്ട്. ആർസിബി എട്ടു മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ ആറു വിജയങ്ങളുമായി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. 12 പോയിന്റാണ് ആർസിബിക്കുള്ളത്.
Virat Kohli Little fan broke down 😭💔
Virat kohli ignored this little fan who was waiting to get his autograph 😭
Wait for that child frustration 😭💔 pic.twitter.com/BszA4JX5NW
— Jeet (@JeetN25) April 27, 2026
















































